January 18, 2025 8:03 pm

മൂന്നിടത്തും യു ഡി എഫ് ജയിക്കുമെന്ന് റാഷിദ്

കൊച്ചി: തെരഞ്ഞെടുപ്പുകളിലെല്ലാം പ്രവചനം നടത്തി ശ്രദ്ധേയനായ സി.പി. റാഷിദ്, സംസ്ഥാനത്ത് നടന്ന മൂന്നു ഉപതിരഞ്ഞെടുപ്പുകളിലും യു ഡി എഫ് വിജയിക്കുമെന്ന് വിലയിരുത്തുന്നു.

യുഡിഎഫിന് 17 സീറ്റ് വരെ, എല്ഡിഎഫിന് 3 - 5; വീണ്ടും പ്രവചനവുമായി റാഷിദ് സിപി

വയനാട്ടില്‍ മൂന്നരലക്ഷത്തിനടുത്തുള്ള വിജയമാണ് ഐ സി സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിക്ക് റാഷിദ് പ്രവചിക്കുന്നത്,

യു ഡി എഫ് 60.5 % – 63.5%
എല്‍ ഡി എഫ് 23.5% – 27%
ബി ജെ പി 8.5 % – 11.5 %

വയനാട്ടില്‍ പ്രിയങ്ക ഗാന്ധി 342000 – 380000 വോട്ടിന് വിജയിക്കും.

ചേലക്കരയില്‍ രമ്യ ഹരിദാസിന് നേരിയ ഭൂരിപക്ഷത്തോടെ ജയം ഉറപ്പാണെന്നാണ് പ്രവചനം. സമീപകാലത്തെ രാഷ്ട്രീയ വിഷയങ്ങള്‍ രമ്യക്ക് തുണയാകുമെന്ന് റാഷിദ് വിലയിരുത്തുന്നു.

യു ഡി എഫ് 41 % – 44.5%
എല്‍ ഡി എഫ് 40.5 % – 43 %
ബി ജെ പി 12.5 % – 16%
ഡി എം കെ 1.5 % – 3 %

1850 – 4400 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ രമ്യ ഹരിദാസ് വിജയിക്കും. പാര്‍ട്ടികൾക്കല്ല, വിഷയങ്ങൾക്കാണ് ഇവിടെ ജനം വോട്ട് ചെയ്തത് എന്നാണ് അദ്ദേഹത്തിൻ്റെ നിഗമനം.

പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തിലിന് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഷാഫി പറമ്പിലിന് ലഭിച്ച ഭൂരിപക്ഷത്തേക്കാള്‍ കൂടുതൽ കിട്ടാമെന്നും റാഷിദ് പ്രവചിക്കുന്നു.

യു ഡി എഫ് 36.5% – 39.5%
ബി ജെ പി 33.5% – 37%
എല്‍ ഡി എഫ് 21.5% – 24 %

രാഹുല്‍ 5600 – 9100 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിക്കും.

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News