മദ്യനയഅഴിമതി: മാപ്പുസാക്ഷി ബി ജെ പിക്ക് നൽകിയത് 30 കോടി

ന്യൂഡല്‍ഹി: മുഖ്യമന്ത്രി അരവിന്ദ് കെജിരിവാൾ ഉൾപ്പെട്ട മദ്യനയഅഴിമതിക്കേസില്‍ പ്രതിയായിരുന്ന ശരത് ചന്ദ്രറെഡ്ഡിയുടെ കമ്പനിയായ അരബിന്ദോ ഫാര്‍മ 30 കോടി രൂപ സംഭാവന നല്‍കിയത് ബി ജെ പിക്ക്. തിരഞ്ഞെടുപ്പു കമ്മിഷന്‍ പുറത്തു വിട്ട തിരഞ്ഞെടുപ്പ് ബോണ്ട് രേഖകളില്‍ ഇത് വ്യക്തമാണ്.

പിന്നീട് റെഡ്​ഡി മദ്യനയഅഴിമതിക്കേസില്‍ മാപ്പുസാക്ഷിയായി. മാപ്പുസാക്ഷിയായ ശേഷം വീണ്ടും 25കോടി കൂടി ബി.ജെ.പിക്ക് ബോണ്ട് വഴി സംഭാവന നല്‍കിയതായും രേഖകള്‍ പറയുന്നു.

ഇതില്‍ ആദ്യത്തെ അഞ്ചു കോടി നല്‍കിയിരിക്കുന്നത് 2022 നവംബര്‍ 10ന് റെഡ്ഡി കസ്റ്റഡിയിലായി അഞ്ചാമത്തെ ദിവസം നവംബര്‍ 15ന്.

അഴിമതിക്കെതിരായ പോരാട്ടത്തില്‍ നിയമം നിയമത്തിന്റെ വഴിക്കെന്നാണ് അരവിന്ദ് കേജരിവാളിന്റെ അറസ്റ്റിനെ ബി.ജെ.പി. ന്യായീകരിക്കുന്നത്. പക്ഷേ നിയമത്തിന്റെ വഴിക്കു മാത്രമല്ല പോയതെന്നു തെളിയിക്കുന്നു ഇലക്ടറല്‍ ബോണ്ട് രേഖകള്‍.