March 24, 2025 6:31 am

പാകിസ്താനിൽ ഒരു ഭീകരനെ കൂടി വെടിവെച്ചു കൊന്നു

 

ന്യൂഡൽഹി : ഇസ്ലാമിക ഭീകര പ്രസ്ഥാനമായ ലഷ്‌കർ-ഇ-തൊയ്ബയുടെ മുൻ കമാൻഡർ അക്രം ഖാൻ പാക്കിസ്ഥാനിൽ വെടിയേറ്റ് മരിച്ചു.

അക്രം ഗാസി എന്ന പേരിൽ അറിയപ്പെടുന്ന അക്രം ഖാനെ ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലെ ബജൗർ ജില്ലയിൽ അജ്ഞാതരായ അക്രമികൾ വെടിവച്ചു കൊന്നതായാണ് റിപ്പോർട്ട്.

2018 മുതൽ 2020 വരെ ലഷ്കറിന്റെ റിക്രൂട്ട്‌മെന്റ് സെല്ലിനെ നയിച്ച ഗാസി, പാകിസ്ഥാനിൽ ഇന്ത്യാ വിരുദ്ധ പ്രസംഗങ്ങൾ നടത്തുന്നതിൽ വിരുതനായിരുന്നു തീവ്രവാദ ആശയങ്ങളോട് അനുഭാവമുള്ള ആളുകളെ കണ്ടെത്തി റിക്രൂട്ട് ചെയ്യുകയായിരുന്നു ഇയാളുടെ പ്രധാന ഉത്തരവാദിത്തം.

ഈ വർഷം ഒക്ടോബറിലാണ് പത്താൻകോട്ട് ആക്രമണത്തിന്റെ മുഖ്യ സൂത്രധാരൻ ഷാഹിദ് ലത്തീഫ് പാക്കിസ്ഥാനിൽ വെടിയേറ്റ് മരിച്ചത്. 2016ൽ പത്താൻകോട്ട് എയർഫോഴ്‌സ് സ്‌റ്റേഷനിൽ നുഴഞ്ഞുകയറിയ നാല് ഭീകരരുടെ നേതാവായിരുന്നു ലത്തീഫ്.

സെപ്റ്റംബറിൽ, പാക് അധീന കശ്മീരിലെ റാവൽകോട്ടിലെ അൽ ഖുദൂസ് പള്ളിയിൽ വച്ച് അജ്ഞാത തോക്കുധാരികൾ വെടിവച്ചു കൊല്ലുകയായിരുന്നു. കോട്‌ലിയിൽ നിന്ന് പ്രാർഥന നടത്താനെത്തിയപ്പോഴാണ് തലയ്ക്ക് വെടിയേറ്റത്.

 

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News