കിഷ്കിന്ധാ കാണ്ഡം – തിരക്കഥയാണ് താരം

ഡോ ജോസ് ജോസഫ്  കക്ഷി അമ്മിണിപ്പിള്ള എന്ന ചിത്രത്തിനു ശേഷം സംവിധായകൻ ദിൻജിത്ത് അയ്യത്താനും ആസിഫലിയും ഒന്നിക്കുന്ന ത്രില്ലർ മിസ്റ്ററി ഡ്രാമയാണ് കിഷ്കിന്ധാ കാണ്ഡം.ഫൺ എൻ്റർടെയിൻ്റ്മെൻ്റ് ജോണറിൽ പെട്ട ചിത്രമായിരുന്നു കക്ഷി അമ്മിണിപ്പിള്ളയെങ്കിൽ  കിഷ്കിന്ധാ കാണ്ഡം പ്രമേയത്തിലും മേക്കിംഗിലും തികച്ചും വ്യത്യസ്തമായ സിനിമയാണ്. തിരക്കഥയിലെ പുതുമ ,കഥാപാത്രങ്ങളുടെ അവതരണം, താരങ്ങളുടെ പ്രകടനം, സംവിധാന മികവ് എന്നിവ കൊണ്ട് ചിത്രം അത്ഭുതപ്പെടുത്തുന്നു.മലയാള സിനിമയിൽ കണ്ടു ശീലിച്ച വിജയ ഫോർമുലകളുടെ വാർപ്പു മാതൃകകളോട് ചേർന്നു പോകുന്നതല്ല കിഷ്കിന്ധാ കാണ്ഡത്തിൻ്റെ തിരക്കഥ. […]

ലൈംഗികതയുടെ കാണാപ്പുറങ്ങൾ

സതീഷ് കുമാർ വിശാഖപട്ടണം  തിരുവല്ലയിലെ ഒരു മത പുരോഹിതനായിരുന്ന  റവ: ഐപ്പ് തോമസ്സ് കത്തനാരുടെ മകനായ ഡോ: എ.ടി. കോവൂർ ലോക പ്രശസ്തനായ യുക്തിവാദിയും മനോരോഗ  ചികിത്സകനുമായിരുന്നു. ഏതെങ്കിലും തരത്തിലുള്ള ദിവ്യാത്ഭുതങ്ങൾ തെളിയിക്കുവാൻ കഴിഞ്ഞാൽ  5 ലക്ഷം രൂപ സമ്മാനമായി നൽകുന്നതാണെന്ന അദ്ദേഹത്തിന്റെ വെല്ലുവിളി ഏറ്റെടുക്കാൻ ഇന്നേവരെ ഏതെങ്കിലും ആൾദൈവങ്ങളോ അവതാരപുരുഷന്മാരോ  മുന്നോട്ടു വന്നിട്ടില്ല.   മലയാളത്തിലെ ആനുകാലിക പ്രസിദ്ധീകരണങ്ങൾ, പ്രത്യേകിച്ച് കാമ്പിശ്ശേരി കരുണാകരൻ പത്രാധിപരായിരുന്ന ജനയുഗവും മാതൃഭൂമി വാരികയും ഇദ്ദേഹത്തിന്റെ മന:ശാസ്ത്ര ലേഖനങ്ങളും മനോരോഗ ചികിത്സാ […]

ഉദയനിധി ഉപമുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക്

ചെന്നൈ: ഭരണ കക്ഷിയായ ഡി എം കെ യ്ക്ക് ഉള്ളിലും കുടുംബത്തിലും അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടെങ്കിലും തമിഴ്‌നാട്ടിൽ ഉദയനിധി സ്ററാലിൽ ഉപമുഖ്യമന്ത്രി ആയേക്കും. യുവജനക്ഷേമ കായികവകുപ്പ് മന്ത്രിയാണ് മുഖ്യമന്ത്രി എം കെ സ്ററാലിൻ്റെ മകനായ് ഉദയനിധി. എം കരുണാധിധി മുഖ്യമന്ത്രിയായിരുന്നപ്പോൾ മകൻ സ്റ്റാലിൻ ഉപമുഖ്യമന്ത്രിയായിരുന്നു. ഉദയനിധി ഉപമുഖ്യമന്ത്രി പദത്തിലെത്തിയേക്കുമെന്ന സൂചനകള്‍ നേരത്തെ തന്നെ സ്റ്റാലിന്‍ നൽകിയിരുന്നു. നിങ്ങൾ മനസിൽ വിചാരിക്കുന്ന കാര്യങ്ങൾ സംഭവിക്കുന്ന സാഹചര്യമുണ്ടാകും എന്നായിരുന്നു അദ്ദേഹത്തിൻ്റെ പരാമർശം.അമേരിക്കയിൽ നിന്നും തിരിച്ചെത്തി മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ മന്ത്രിസഭ പുനസംഘടന ഉണ്ടാകുമോ എന്ന ചോദ്യത്തോട് […]

ക്ഷേത്ര നടപ്പന്തലിൽ വീഡിയോ നിയന്ത്രിക്കുന്നു

കൊച്ചി: വിവാഹ ചടങ്ങുകള്‍ക്കും മറ്റു മതപരമായ ചടങ്ങുകള്‍ക്കുമല്ലാതെ, ഗുരുവായൂർ ക്ഷേത്രം നടപ്പന്തലിലെ വിഡിയോഗ്രാഫി പൂർണമായി നിരോധിച്ചുകൊണ്ട് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചു. ചിത്രകാരി ജസ്ന സലീം ക്ഷേത്ര പരിസരത്ത് പിറന്നാൾ കേക്ക് മുറിച്ചതും മറ്റു ഭക്തരുമായി തർക്കത്തിലേർപ്പെടുന്നതും ചൂണ്ടിക്കാട്ടി ഇവർക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജിയിലാണ് ജസ്റ്റിസുമാരായ അനിൽ കെ.നരേന്ദ്രൻ, പി.ജി.അജിത് കുമാർ എന്നിവരുടെ ഇടപെടൽ. പിറന്നാൾ കേക്ക് മുറിച്ചതിനെ കോടതി വിമർശിച്ചു. ഭക്തരെ തടസ്സപ്പെടുത്തുന്ന നീക്കം ഉണ്ടാകാതിരിക്കാൻ ക്ഷേത്രം ഭരണ സമിതിക്ക് പൊലീസിന്റെ സഹായം തേടാമെന്നും […]

അതിജീവത ഉള്‍പ്പെടെ മൂന്ന് പെണ്‍കുട്ടികളെ കാണാതായി

പാലക്കാട്: പാലക്കാട് നഗരത്തിലെ നിർഭയ കേന്ദ്രത്തില്‍ നിന്നും മൂന്ന് പെണ്‍കുട്ടികളെ കാണാതായി. സർക്കാരിന് കീഴില്‍ പ്രവർത്തിക്കുന്ന നിർഭയ കേന്ദ്രത്തിലാണ് സംഭവം. 17 വയസുള്ള രണ്ടുപെണ്‍കുട്ടികളെയും ഒരു പതിനാലുകാരിയേയുമാണ് കാണാതായത്. സുരക്ഷാ ജീവനക്കാരുടെ കണ്ണ് വെട്ടിച്ച്‌ മുറികളില്‍ നിന്നും ഇവർ പുറത്ത് ചാടുകയായിരുന്നു. കാണാതായതില്‍ പോക്സോ അതിജീവിതയും ഉള്‍പ്പെട്ടിട്ടുണ്ട്. കുട്ടികളെ കാണാതായ വിവരം അറിഞ്ഞ നിർഭയ കേന്ദ്രം അധികൃതർ വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ചാണ് അന്വേഷണം.

സിറിയയിലും ഹിസ്ബുള്ള പേജറുകള്‍ പൊട്ടിത്തെറിച്ചു

ഡമാസ്‌കസ്: ലെബനന് പിന്നാലെ സിറിയയിലും ഹിസ്ബുള്ള പേജറുകള്‍ കൂട്ടത്തോടെ പൊട്ടിത്തെറിച്ച്‌ ദുരന്തം. ഡമാസ്‌കസിലെ പേജര്‍ ആക്രമണത്തില്‍ ഏഴുപേര്‍ കൊല്ലപ്പെട്ടു. രണ്ടിടങ്ങളില്‍ ഒരുപോലെ പേജര്‍ ആക്രമണം നടത്തിയതിന് പിന്നില്‍ ഇസ്രയേല്‍ ആണെന്ന് ഹിസ്ബുള്ളയും ലെബനനും ആരോപിച്ചു.ആസൂത്രിത ആക്രമണത്തിനെതിരെ പ്രതികാരം ചെയ്യുമെന്നും ഹിസ്ബുള്ള പറഞ്ഞു. ലെബനനിലേതിന് സമാനമായി പേജറുകള്‍ ചൂടായി സ്ഫോടനം നടക്കുകയായിരുന്നു. 14 പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. ഇസ്രയേല്‍-ഗാസ യുദ്ധം തുടങ്ങിയതുമുതല്‍ ആശയവിനിമയത്തിനായി ഹിസ്ബുള്ള ഉപയോഗിക്കുന്ന പേജറുകളാണ് കൂട്ടത്തോടെ ചൂടായി പൊട്ടിത്തെറിച്ചത്.2750 പേര്‍ക്ക് പരിക്കേറ്റ സംഭവത്തില്‍ പലര്‍ക്കും […]

അതിഷി മര്‍ലേന മന്ത്രിസഭ ഈയാഴ്ച

ന്യൂഡൽഹി: ആം ആദ്മി പാർടിയുടെ പുതിയ സർക്കാർ ഈ ആഴ്ച അധികാരമേൽക്കും. സർക്കാർ രൂപീകരണ ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്.നിയുക്ത മുഖ്യമന്ത്രിയായി അതിഷി മര്‍ലേനയെ തിരഞ്ഞെടുത്തത് യാദൃശ്ചികമായല്ല. മുഖ്യമന്ത്രി കെജ്രിവാൾ ജയിലിൽ ആയിരുന്നപ്പോൾ പാർടിയുടെ മുഖം അതിഷി ആയിരുന്നു. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ മുഖ്യമന്ത്രി പദവി രാജിവച്ച ഒഴിവിലേക്ക് ആണ് അതിഷി മര്‍ലേന വരുന്നത്.11 വര്‍ഷത്തിന് ശേഷമാണ് അരവിന്ദ് കെജ്രിവാള്‍ മുഖ്യമന്ത്രി പദം ഒഴിയുന്നത്. കെജ്രിവാള്‍ മന്ത്രിസഭയില്‍ വിദ്യാഭ്യാസ, പൊതുമരാമത്ത്, ടൂറിസം മന്ത്രിയായിരുന്നു അതിഷി. എഎപിയുടെ ആദ്യ വനിത മുഖ്യമന്ത്രി […]

നിപ :മലപ്പുറത്ത് 175 പേർ സമ്പ‍ർക്ക പട്ടികയിൽ

മലപ്പുറം: നിപ രോഗബാധയുമായി ബന്ധപ്പെട്ട് മലപ്പുറം ജില്ലയില്‍ 175 പേർ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടു. ഇതില്‍ 74 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. 126 പേര്‍ പ്രൈമറി കോണ്‍ടാക്ട് പട്ടികയിലും 49 പേര്‍ സെക്കന്ററി സമ്പർക്ക പട്ടികയിലുമാണ്. പ്രാഥമിക സമ്പർക്ക പട്ടികയിലുള്ള 104 പേരാണ് ഹൈ റിസ്‌ക് കാറ്റഗറിയിലുള്ളത്. സമ്പര്‍ക്ക പട്ടികയിലുള്ള 10 പേര്‍ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. നിലവില്‍ 13 പേരുടെ സ്രവം പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഇതിന്റെ ഫലം ലഭ്യമാകാനുണ്ടെന്നും മന്ത്രി വീണാ ജോര്‍ജ് […]

സി. കെ. രാ  – ഓർമ്മദിനം കടന്നുപോകുമ്പോൾ..

ആർ. ഗോപാലകൃഷ്ണൻ  കേരളീയ ചിത്രകലയ്ക്ക് ആധുനികതയുടെ സൂര്യവെളിച്ചം പകർന്ന ചിത്രകാരനും കാലഗുരുശ്രേഷ്ടനും. തമിഴ് ദ്രാവിഡ രീതിയിൽ സി.കെ. രാമകൃഷ്ണന്‍ നായര്‍ എന്ന പേര് ‘സി.കെ. രാ’ എന്ന് ചുരുക്കി… കേരള ലളിതകലാ അക്കാദമിയിൽ ആദ്യം സെക്രട്ടറിയും പിന്നീട് വൈസ്‌ ചെയർമാനായും അവസാനം ചെയർമാനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. അക്കാദമിയുടെ ചരിത്രത്തിൽ‍ ഈ മൂന്നു പദവികളും വഹിച്ച ഒരേയൊരാൾ‍ സി.കെ. രായാണ്. കേരള ലളിതകലാ അക്കാദമി ‘ഫെല്ലോഷിപ്പും’ ലഭിച്ചിട്ടുണ്ട്. സി കെ രായുടെ 29-ാം ചരമവാർഷിക ദിനമായിരുന്നു തിങ്കളാഴ്ച. തിരുവല്ല ശ്രീവല്ലക്ഷേത്രത്തിന് […]