ന്യൂഡല്‍ഹി: പാകിസ്ഥാൻ സൈനിക മേധാവി ജനറല്‍ അസിം മുനീറിനെ സൈന്യം കസ്റ്റഡിയിലെടുത്തുവെന്ന് റിപ്പോര്‍ട്ട്. പാകിസ്ഥാന്റെ ജോയിന്റ് ചീഫ്സ് ഓഫ് സ്റ്റാഫ് കമ്മിറ്റിയുടെ ചെയര്മാന് ജനറല്‍ സാഹിര്‍ ഷംഷദ് മിര്‍സ പുതിയ തലവൻ ആയി ചുമതലയേറ്റെടുക്കുമെന്നുമാണ് വിവരം.
ഇന്ത്യയും പാകിസ്ഥാനുമായുള്ള സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ പാകിസ്ഥാൻ സൈന്യത്തിലെ ആഭ്യന്തര കലാപം. രഹസ്യകേന്ദ്രത്തിലേക്ക് മാറ്റിയ ജനറല്‍ അസിം മുനീറിനെ അറസ്റ്റ് ചെയ്യുകയും, രാജ്യദ്രോഹക്കുറ്റത്തിന് സൈനിക വിചാരണയ്ക്ക് വിധേയനാക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
എന്നാല്‍ പാകിസ്ഥാന്‍ സര്‍ക്കാരോ, പാകിസ്ഥാന്‍ സൈന്യത്തിന്റെ മാധ്യമ വിഭാഗമായ ഇന്റര്‍-സര്‍വീസസ് പബ്ലിക് റിലേഷന്‍സോ (ISPR) ഇതുവരെ ഒരു പ്രതികരണങ്ങളും നടത്തിയിട്ടില്ല.
നേരത്തെ മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥര്‍ ജനറല്‍ അസിം മുനീറിന്റെ രാജി ആവശ്യപ്പെട്ടിരുന്നു. സ്വാതന്ത്ര്യത്തെ നിയന്ത്രിക്കുന്നതിനും, രാഷ്ട്രീയ, സാമ്പത്തിക പ്രതിസന്ധികള്‍ വഷളാക്കുന്നതിനും ജനറല്‍ മുനീര്‍ സൈന്യത്തെ ഉപയോഗിക്കുന്നതായി അവർ ആരോപിച്ചിരുന്നു.
Post Views: 199