ന്യൂഡല്‍ഹി: കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം വൈകാരിക പ്രാധാന്യമുള്ള റായ്ബറേലി ലോക്‌സഭാ മണ്ഡലം നിലനിർത്താനും വയനാട് മണ്ഡലം ഉപേക്ഷിക്കാനും രാഹുൽ ഗാന്ധി തയാറെടുക്കുന്നു.
ഉത്തർ പ്രദേശ് കോൺഗ്രസ്സിന് മികച്ച പിന്തുണ നൽകിയ സാഹചര്യത്തിലാണ് ഈ തീരുമാനം അദ്ദേഹം കൈക്കൊള്ളുന്നത്. ഉത്തർ പ്രദേശിൽ കൂടുതൽ സജീവമാവാനും രാഹുലിന് കഴിയും.
അങ്ങനെ വന്നാൽ തൃശ്ശൂരിൽ തോററ കെ. മുരളീധരൻ വയനാട്ടിൽ സ്ഥാനാർഥിയാവാൻ സാധ്യതയുണ്ട്.ഐ ഐ സി സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി സ്ഥാനാർഥിയാവുമെന്ന അഭ്യൂഹങ്ങളുമുണ്ട്.
പാർടി ദേശീയ നേതൃത്വത്തിൻ്റെ തീരുമാനം വന്നശേഷമേ ഇതേക്കുറിച്ചുള്ള ആലോചനകൾ കെ പി സി സി തലത്തിൽ ആരംഭിക്കുകയുള്ളൂ.
Post Views: 202