ആർഷ ഭാരതത്തിൽ ജനാധിപത്യം ഉണ്ടോ ?

കൊച്ചി:ജയിലിൽ ഇട്ട് അന്വേഷണം നടത്തുക എന്നത് പ്രതികാര രാഷ്ട്രീയത്തിൻറെ രീതിയാണ്. അത് നല്ലപ്പോലെ മോഡി സർക്കാർ ഉപയോഗിക്കുന്നു എന്നതാണ് നമ്മൾ ഇപ്പോൾ കാണുന്നത്. ആർഷ ഭാരതത്തിൽ ജനാധിപത്യം ഉണ്ടോ ? എഴുത്തുകാരനായ റെജിമോൻ കുട്ടപ്പൻ  ഫേസ്ബുക്കിൽ .
ഒരു കൊല്ലം ആയി അകത്തു കിടക്കുന്ന മനീഷ് സിസോദിയയുടെ ” അഴിമതി ” ലിങ്ക് കോടതിയിൽ ഇതുവരെ അന്വേഷണ ഏജൻസിക്ക് ഹാജരാക്കാൻ സാധിച്ചിട്ടില്ല.ആം ആദ്മി പാർട്ടിയുടെ സഞ്ജയ് സിങ്ങും അകത്താണ്.. ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ അകത്താണ്….റെജിമോൻ തുടരുന്നു 
==========================================================
ഫേസ്ബുക് പോസ്റ്റിന്റെ പൂർണ രൂപം ചുവടെ :——–\\
ആർഷ ഭാരതത്തിൽ ജനാധിപത്യം ഉണ്ടോ ?
യിലിൽ ഇട്ട് അന്വേഷണം നടത്തുക എന്നത് പ്രതികാര രാഷ്ട്രീയത്തിൻറെ രീതിയാണ്. അത് നല്ലപ്പോലെ മോഡി സർക്കാർ ഉപയോഗിക്കുന്നു എന്നതാണ് നമ്മൾ ഇപ്പോൾ കാണുന്നത്.
25 വർഷം ആയി ഭരണത്തിൽ തുടരുന്ന പുട്ടിനും 12 കൊല്ലമായി ഭരണത്തിൽ ഉള്ള ഷി യും ഇതൊക്കെ തന്നെ ആണ് ചെയ്യുന്നതും. മോഡി 23 വർഷമായി അധികാരത്തിൽ ആണ്
ഒരു കൊല്ലം ആയി അകത്തു കിടക്കുന്ന മനീഷ് സിസോദിയയുടെ ” അഴിമതി ” ലിങ്ക് കോടതിയിൽ ഇതുവരെ അന്വേഷണ ഏജൻസിക്ക് ഹാജരാക്കാൻ സാധിച്ചിട്ടില്ല.
ആം ആദ്മി പാർട്ടിയുടെ സഞ്ജയ് സിങ്ങും അകത്താണ്
ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ അകത്താണ്.
ഡി കെ യുടെ പിന്നാലെ ആണ് ഇ ഡി.
         തമിഴ്‌നാട്ടിലും പശ്ചിമ ബംഗാളിലും സ്ഥിതി വ്യത്യസ്തം അല്ല.
മേല്പറഞ്ഞ കേസുകളിൽ തെളിവുകൾ ശേഖരിക്കുന്നതേ ഉള്ളു. പക്ഷെ ആൾക്കാർ അകത്താണ്.
കേരളത്തിൽ പിന്നെ അഴിമതി ഇല്ലാത്തതു കൊണ്ടും. ആരും അത് പേപ്പറിൽ എഴുതി വെച്ച് ഒപ്പിട്ടു സീലിട്ടു വെയ്ക്കാത്തത് കൊണ്ടും ആരും അകത്തു പോകില്ല
==================================================================
മറ്റു കേസുകളിലും ഇങ്ങനെ തന്നെ. ദളിത് വിഷയം മുസ്ലിം വിഷയം പറഞ്ഞാൽ അകത്താണ്.
ഭീമാ കൊറഗൻ കേസുമായി ബന്ധപെട്ടു ഷോമ സെൻ മുൻ പ്രൊഫസറിനെ 6 കൊല്ലം ജയിലിൽ വെച്ചിട്ടാണ് എൻ ഐ എ പറയുന്നത് അവരുടെ കസ്റ്റഡി വേണ്ട എന്ന്. ജാമ്യം പോലും ഇല്ല. വിചാരണ ഒച്ചിഴയും പോലെ
സ്റ്റാൻ സ്വാമി അതേ കേസിൽ ജയിലിൽ ആയിരിക്കുമ്പോൾ ആണ് മരിക്കുന്നത്.
ആനന്ദ് ടെണ്ടുൾ അതേ കേസിൽ അകത്താണ് . 2020 മുതൽ. ജാമ്യം ഇല്ല. വിചാരണ ഒച്ചിഴയും പോലെ.
സഹീജ്ർ ഡൽഹി കലാപം കേസിൽ അകത്താണ് 2020 മുതൽ. ജാമ്യം ഇല്ല. വിചാരണ ഒച്ചിഴയും പോലെ.
ഉമർ ഖാലിദ് 2020 മുതൽ അകത്താണ്. ജാമ്യം ഇല്ല. വിചാരണ ഒച്ചിഴയും പോലെ.
ഹണി ബാബു എൽഗർ മാവോ കേസിൽ അകത്താണ് 2020 മുതൽ. ജാമ്യം ഇല്ല. വിചാരണ ഒച്ചിഴയും പോലെ
====================================================================
         വൽകഷ്ണം: 93 വയസുള്ള ഗ്രോ വാസുവിന്റെ വാ പൊത്തിപിടിച്ചത് കേരളത്തിൽ ആണ്.
അന്വേഷണ ഏജൻസികളെ ഉപയോഗിച്ചു രാഷ്ട്രീയ എതിരാളികളെ നേരിടുന്ന രീതി ജനാധിപത്യത്തിന് അപകടമാണ്. ഓ മറന്നു പോയി ആർഷ ഭാരതത്തിൽ ജനാധിപത്യം ഉണ്ടാകില്ലല്ലോ അല്ലെ.

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News