പോർബന്തർ: ഗുജറാത്തിലെ പോർബന്തറിന് സമീപം കിടന്നിരുന്ന കപ്പലിൽ നിന്ന് 3,300 കിലോ മയക്കുമരുന്ന് പിടിച്ചെടുത്തു.
നാവികസേനയും നാർകോട്ടിക് കൺട്രോൾ ബ്യൂറോയും (എൻസിബി) സംസ്ഥാന തീവ്രവാദ വിരുദ്ധ സേനയും (എടിഎസ്) ചേർന്നായിരുന്നു ഈ വൻ വേട്ട നടത്തിയത്.
3089 കിലോഗ്രാം ചരസും 158 കിലോ മെത്താംഫെറ്റമിനും 25 കിലോ മോർഫിനുമാണ് കണ്ടെടുത്തത്. പിടിച്ചെടുത്ത മയക്കുമരുന്നിന്റെ വിപണി മൂല്യം 2000 കോടിയിലേറെ വരും.കപ്പലിലെ ജീവനക്കാരായ അഞ്ച് പേരെയും അറസ്റ്റ് ചെയ്തു.
പോർബന്തറിന് സമീപം സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട കപ്പൽ നിരീക്ഷണ വിമാനത്തിന്റെ ശ്രദ്ധയിൽപ്പെടുകയായിരുന്നു.
Post Views: 207