ഇന്ത്യയുടെ നിര്‍ണ്ണായക ദിവസം; പ്രാണപ്രതിഷ്ഠക്ക് ആശംസയുമായി നടന്‍ അര്‍ജുന്‍

ഇന്ത്യയുടെ ചരിത്രത്തിലെ നിര്‍ണ്ണായക ദിവസമാണ് പ്രാണപ്രതിഷ്ഠ നടക്കുന്ന ജനവരി 22 എന്നും നടന്‍ അര്‍ജുന്‍ പറഞ്ഞു. ഈ കീര്‍ത്തിക്ക് പിന്നില്‍ നേതാക്കള്‍ മാത്രമല്ല, നൂറ്റാണ്ടുകളായി അതിന് വേണ്ടി ജീവന്‍ വെടിഞ്ഞ സാധാരണക്കാരുമുണ്ടെന്നും അര്‍ജുന്‍ അഭിപ്രായപ്പെട്ടു.

രാമക്ഷേത്രമെന്ന വിശുദ്ധ ലക്ഷ്യത്തിന് വേണ്ടി ബ്രിട്ടീഷുകാര്‍ ഇന്ത്യ ഭരിയ്ക്കുന്ന കാലത്തും ജനങ്ങള്‍ ശബ്ദമുയര്‍ത്തി. കഴിഞ്ഞ 500 വര്‍ഷങ്ങള്‍ക്കിടയില്‍ ആയിരക്കണക്കിന് ജീവിതങ്ങള്‍ ബലികൊടുക്കപ്പെട്ടു. രാമക്ഷേത്രത്തിന് വേണ്ടി ജീവന്‍വെടിഞ്ഞവരുടെ ചിന്തകളും ധീരതയും പാഴായില്ലെന്നും അദ്ദേഹം പറഞ്ഞു.

മുഴുവന്‍ ഇന്ത്യക്കാരുടെയും സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കിയ പ്രധാനമന്ത്രി മോദിയ്ക്കും ടീമിനും ആശംസകള്‍ നേര്‍ന്നുകൊണ്ടാണ് അര്‍ജുന്‍ തന്റെ വീഡിയോ അവസാനിപ്പിക്കുന്നത്.