അനുപമേ അഴകേ …

സതീഷ് കുമാർ
വിശാഖപട്ടണം
ദ്രാസിലെ എ വി എം സ്റ്റുഡിയോയിൽ എം ജി ആർ  നായകനായി അഭിനയിക്കുന്ന 
“പാശം ” എന്ന സിനിമയുടെ ഷൂട്ടിങ് നടന്നുകൊണ്ടിരിക്കുന്നു.
കോയമ്പത്തൂരിൽ ജനിച്ചുവളർന്ന ഒരു മലയാളി ക്രിസ്ത്യൻ കുടുംബത്തിലെ 18 വയസ്സുള്ള സെലിൻ എന്ന പെൺകുട്ടിയാണ് ചിത്രത്തിലെ സെലിൻ എന്ന പേര്  എം ജി ആറിന് തീരെ ഇഷ്ടമായില്ല. അദ്ദേഹം തന്റെ നായികക്ക് ഒരു പുതിയ പേരിട്ടു. “സരസ്വതി ദേവി . “
Sheela reveals that she was offered the role of Bhargavi in 'Bhargavi Nilayam'! | Malayalam Movie News - Times of India
എ.വി.എം. സ്റ്റുഡിയോയിൽ  ഒരു മലയാളചലച്ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി എത്തിച്ചേർന്ന കവിയും സംവിധായകനുമായ  പി ഭാസ്കരൻ  ഈ  ലൊക്കേഷനിൽ വെച്ചാണ് 
എം ജി യാറിന്റെ പുതിയ നായികയെ കണ്ടുമുട്ടുന്നത്. മഞ്ഞണി പൂനിലാവിന്റെ മനോഹാരിത നിറഞ്ഞ ആ മലയാളി പെൺകുട്ടിയുടെ മുഖം അദ്ദേഹത്തിന് 
വളരെയധികം ഇഷ്ടമായി .
 സത്യൻ നായകനായി അഭിനയിക്കുന്ന തന്റെ അടുത്ത ചിത്രത്തിൽ ഈ പെൺകുട്ടിയെ ഭാസ്കരൻ മാസ്റ്റർ നായികയാക്കാൻ തീരുമാനിച്ചു.. ചിത്രത്തിന്റെ പേര്
“ഭാഗ്യജാതകം ” .
സെലിൻ എന്ന സ്വന്തം പേരും  എം ജി ആർ ഇട്ട സരസ്വതിദേവി എന്ന പേരുമൊക്കെ മാറ്റി വെച്ചു കൊണ്ട്  കവിയായ ഭാസ്കരൻ മാസ്റ്റർ ആ മലയാളി പെൺകുട്ടിക്ക് കവിത തുളുമ്പുന്ന മറ്റൊരു  പേരിട്ടു …“ഷീല “.
ഷീല  എന്ന പേരിലൂടെ ആ പെൺകുട്ടിയുടെ ഭാഗ്യജാതകം തെളിഞ്ഞത് പിന്നീട്  മലയാള സിനിമയുടെ ചരിത്രമായി മാറി .സത്യന്റെ നായികയായി  മലയാള സിനിമയിലേക്ക് കടന്നുവന്ന ഷീല പിന്നീട് പ്രേംനസീറിന്റെ നായികയായി ഏകദേശം 120 ഓളം സിനിമകളിൽ അഭിനയിച്ചു കൊണ്ട്  ലോക റെക്കോർഡ്‌ തന്നെ സൃഷ്ടിച്ചെടുത്തു.  
 
ഒരു കാലത്ത് മലയാളി യുവാക്കളുടെ സ്വപ്ന നായികയായിരുന്നു ഷീല എന്ന സൗന്ദര്യധാമം .
ശാലീനതയും മാദകത്വവും സമം സമം മിന്നിതിളങ്ങുന്ന അവരുടെ സർപ്പസൗന്ദര്യത്തിൽ മതിമയങ്ങാത്ത പുരുഷഹൃദയങ്ങൾ വിരളം .
Legendary actress Sheela says the work culture in the film industry has become more relaxing | Malayalam Movie News - Times of India
 സ്ത്രീ സൗന്ദര്യത്തെക്കുറിച്ച് മലയാളത്തിൽ ഏറ്റവും മനോഹരമായ ഗാനങ്ങൾ എഴുതിയിട്ടുള്ള വയലാർ രാമവർമ്മയുടെ സ്ത്രീ സങ്കല്പങ്ങൾക്ക് ലഹരി പകർന്നിരുന്നത് ഷീലയുടെ ജ്വലിക്കുന്ന സൗന്ദര്യമായിരുന്നുവത്രെ!
 ഷീലയെ മനസ്സിൽ സങ്കൽപ്പിച്ചുകൊണ്ടായിരുന്നു വയലാർ   “വെൺ ചന്ദ്രലേഖയൊരപ്സരസ്ത്രീ ”  പോലുള്ള  വശ്യസുന്ദര ഗാനങ്ങൾക്ക് ജന്മം കൊടുത്തതെന്ന് അദ്ദേഹം തന്നെ തുറന്നു പറഞ്ഞിട്ടുണ്ട്. 
ഷീലയെ വിവാഹം കഴിക്കാൻ വമ്പൻ പണച്ചാക്കുകളും വ്യവസായികളുമെല്ലാം ക്യൂ നിന്നിരുന്നുവെന്നു പറഞ്ഞാൽ അതിൽ ഒട്ടും അതിശയോക്തി ഉണ്ടായിരുന്നില്ല …
ഒരു വമ്പൻ വ്യവസായി ഷീലയെ കെട്ടിപ്പിടിക്കാൻ വേണ്ടിമാത്രം ഒരു സിനിമ നിർമ്മിച്ച്  സ്വയം നായകനായ കഥ അടുത്തിടെ അവർ തന്നെ ഒരു ചാനലിൽ പറഞ്ഞിരുന്നത് വായനക്കാർ കേട്ടിരിക്കുമല്ലോ.
Sheela Birthday: മലയാളത്തിന്റെ അഭിനയ സൗന്ദര്യം; 77ന്റെ നിറവില്‍ ഷീല - India today special - Malayalam News
 എന്തായിരുന്നു ഷീലയുടെ മാസ്മരിക സൗന്ദര്യരഹസ്യം ?   ഷീല എന്ന നടിയുടെ അപ്സര സൗന്ദര്യം ഒരുപാട് ചെറുപ്പക്കാരുടെ ലഹരി തന്നെയായിരുന്നു. ഒരു തലമുറ മുഴുവൻ നെഞ്ചിലേറ്റി നടന്ന മലയാളികളുടെ പ്രിയപ്പെട്ട ഒട്ടനവധി ചലച്ചിത്രഗാനങ്ങൾ  ഷീലയുടെ മുഖശ്രീയിലൂടെയാണ് മലയാളികൾ കണ്ട് നിർവൃതിയടഞ്ഞത്  . 
Sheela Birthday: മലയാളത്തിന്റെ അഭിനയ സൗന്ദര്യം; 77ന്റെ നിറവില്‍ ഷീല - India today special - Malayalam News
അത്തരം ചില മധുരഗാനങ്ങൾ മാത്രം ഒന്നിവിടെ ഓർത്തെടുക്കട്ടെ …
“ഏഴു സുന്ദര രാത്രികൾ
 ഏകാന്ത സുന്ദര രാത്രികൾ … “
 ( അശ്വമേധം -വയലാർ – ദേവരാജൻ – പി സുശീല)
https://youtu.be/0k92eOeZUUE?t=6
 “പൂന്തേനരുവി
പൊന്മുടിപ്പുഴയുടെ അനുജത്തി … “
(ഒരു പെണ്ണിന്റെ  കഥ  – വയലാർ ദേവരാജൻ – പി സുശീല )
 “പള്ളിയരമന വെള്ളിയരമനയിൽ … ” (തെറ്റ് – വയലാർ -ദേവരാജൻ –
 പി സുശീല ) 
 ” കണ്ണു തുറക്കാത്ത ദൈവങ്ങളെ …” (അഗ്നിപുത്രി –
വയലാർ -ബാബുരാജ് –
 പി സുശീല )
 ” ഞാൻ നിന്നെ പ്രേമിക്കുന്നു മാൻകിടാവേ … ” (ശരശയ്യ – വയലാർ – ദേവരാജൻ – യേശുദാസ് ) 
 ” സീതാദേവി സ്വയംവരം  ചെയ്തൊരു 
 ത്രേതായുഗത്തിലെ ശ്രീരാമൻ …”
 (വാഴ് വേ മായം – വയലാർ – ദേവരാജൻ – ജയചന്ദ്രൻ, സുശീല)
  “ഉജ്ജയിനിയിലെ ഗായികാ …”
 (കടൽപ്പാലം -വയലാർ – ദേവരാജൻ – പി ലീല ‘)
“ഗോപുരനടയിൽ വാസന്ത ചന്ദ്രൻ …. ” (വിത്തുകൾ – 
പി ഭാസ്കരൻ – പുകഴേന്തി – എസ് ജാനകി) 
” പൗർണ്ണമിചന്ദ്രിക തൊട്ടു വിളിച്ചൂ പത്മരാഗം പുഞ്ചിരിച്ചു…”
 (റസ്റ്റ്‌ ഹൗസ് – ശ്രീകുമാരൻ തമ്പി അർജുനൻ – യേശുദാസ് ) 
“ചന്ദ്രികയിലലിയുന്നു ചന്ദ്രകാന്തം … ‘(ഭാര്യമാർ സൂക്ഷിക്കുക –  ശ്രീകുമാരൻ തമ്പി – ദക്ഷിണാമൂർത്തി –എ എം രാജ , പി ലീല )
“ഉദയഗിരികോട്ടയിലെ ചിത്രലേഖേ … “
(ആരോമലുണ്ണി – വയലാർ – ദേവരാജൻ –  പി സുശീല ‘)
“ആദ്യത്തെ കണ്മണി ആണായിരിക്കണം …”
( ഭാഗ്യജാതകം -പി ഭാസ്കരൻ – ബാബുരാജ് – യേശുദാസ്, പി ലീല )
“അമ്പലപ്പറമ്പിലെ 
ആരാമത്തിലെ … “
(നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി – വയലാർ – ദേവരാജൻ – യേശുദാസ്)
“കള്ളിപ്പാലകൾ പൂത്തു … “
 ( പഞ്ചവൻകാട് -വയലാർ – ദേവരാജൻ – യേശുദാസ്)
 “അക്കരപ്പച്ചയിലെ 
 അഞ്ജന ചോലയിലെ … “
 (സ്ഥാനാർത്ഥി സാറാമ്മ – വയലാർ -എൽ പി ആർ വർമ്മ – യേശുദാസ്,  പി ലീല)
  ” സ്വർഗ്ഗപുത്രീ നവരാത്രി …. “
  (നിഴലാട്ടം -വയലാർ -ദേവരാജൻ – യേശുദാസ്)
 “ഹൃദയസരസ്സിലെ പ്രണയപുഷ്പമേ …” ( പാടുന്ന പുഴ -ശ്രീകുമാരൻ തമ്പി – ദക്ഷിണാമൂർത്തി- യേശുദാസ് )
“അനുപമേ അഴകേ….”
 (അരനാഴികനേരം -വയലാർ – ദേവരാജൻ -യേശുദാസ് )
https://youtu.be/Cq3BfhB-n5M?t=20
തുടങ്ങി എത്രയോ ഭാവസുന്ദര ഗാനങ്ങളിലൂടെ ഷീല പ്രേക്ഷകർക്കു പകർന്നു നൽകിയ സ്വർഗ്ഗീയാനുഭൂതികൾ വർണ്ണനാതീതം.
1945 മാർച്ച് 22ന്  ജനിച്ച ഷീലയുടെ  ജന്മദിനമാണിന്ന്… മലയാളസിനിമയുടെ എക്കാലത്തേയും താരറാണിയായ ഈ പ്രിയഅഭിനേത്രിക്ക് പിറന്നാളാശംസകൾ നേരുന്നു …
—————————————————————————

(സതീഷ് കുമാർ  :  9030758774)

————————————————————————-

കൂടുതല്‍ വാര്‍ത്തകള്‍ക്കായി
http://www.newsboardindia.com

സന്ദര്‍ശിക്കുക