സ്വാതിതിരുനാളിൻ കാമിനി…

സതീഷ് കുമാർ
വിശാഖപട്ടണം

കല ദൈവീകമാണെന്നും കലാകാരൻ ദൈവത്താൽ അനുഗ്രഹിക്കപ്പെട്ടവനുമാണെന്നുള്ള വിശ്വാസത്താൽ സംഗീതത്തെ ഉപാസിക്കുന്ന ഒരു നാഗസ്വര കലാകാരന്റേയും നർത്തകിയുടേയും കഥയായിരുന്നു സവിതാ ഫിലിംസിന്റെ ബാനറിൽ പുറത്തിറങ്ങിയ ” സപ്തസ്വരങ്ങൾ ” എന്ന ചലച്ചിത്രം .എം എസ് നാരായണനായിരുന്നു ചിത്രത്തിന്റെ കഥാകൃത്ത് …

ണവും പ്രശസ്തിയും കൈവന്നപ്പോൾ കുടുംബത്തെ ഉപേക്ഷിച്ച് തന്നിഷ്ടപ്രകാരം ജീവിച്ച ഒരു പ്രമുഖ മലയാളനടിയുടെ ജീവിത കഥയായിരുന്നു ഇതെന്ന് അക്കാലത്ത് ചില വാർത്തകൾ പരന്നിരുന്നു…

Sapthaswarangal Malayalam Full Movie | Evergreen Malayalam Movie | Sreevidya - YouTube
ശ്രീകുമാരൻ തമ്പി സംഭാഷണങ്ങൾ എഴുതിയ സപ്തസ്വരങ്ങളുടെ തിരക്കഥയും സംവിധാനവും നിർവഹിച്ചത് ലിസ ബേബി…

രാഘവൻ , ശ്രീവിദ്യ, സുജാത , റാണിചന്ദ്ര, അടൂർഭാസി തുടങ്ങിയ പ്രമുഖ താരങ്ങൾ അഭിനയിച്ച സപ്തസ്വരങ്ങൾ സാമ്പത്തികമായി വലിയ വിജയം നേടിയെടുത്തില്ലെങ്കിലും ചിത്രത്തിലെ ഗാനങ്ങൾ ഇന്നും കാതിൽ തേൻമഴയായി നിലനിൽക്കുന്നു എന്നുള്ളതാണ് ഏറെ സന്തോഷകരം.

 

സംഗീതത്തിലെ കുലപതികളായ ത്യാഗരാജ ഭാഗവതരേയും , മുത്തുസ്വാമിദീക്ഷിതരേയും, പുരന്ദരദാസനേയും ,കേരളത്തിന്റെ സംഭാവനയായ സ്വാതി തിരുനാളിനേയുമെല്ലാം അനുസ്മരിച്ചുകൊണ്ട് ശ്രീകുമാരൻ തമ്പി എഴുതിയ

സ്വാതി തിരുനാളിൻ കാമിനി സപ്തസ്വരസുധാ വാഹിനി
ത്യാഗരാജനും ദീക്ഷിതരും തപസ്സുചെയ്തുണർത്തിയ സംക്രമമോഹിനി. ……”

എന്ന ജയചന്ദ്രൻ പാടിയ മനോഹരമായ ഗാനം ഇന്നും സംഗീത പ്രണയികളുടെ മനസ്സിൽ സപ്തസ്വരങ്ങൾ മീട്ടുകയാണെന്ന് പറയാതിരിക്കാൻ വയ്യ. ദക്ഷിണാമൂർത്തിസ്വാമിയായിരുന്നു ചിത്രത്തിന്റെ സംഗീതസംവിധായകൻ…

ശിവാജിഗണേശനും ,പത്മിനിയും അഭിനയിച്ച് മനോഹരമാക്കിയ “തില്ലാന മോഹനമ്പാൾ ” എന്ന തമിഴ് ചിത്രത്തെ അനുസ്മരിപ്പിക്കുന്ന രീതിയിൽ നാഗസ്വര സംഗീതവും നൃത്തവും സമ്മേളിക്കുന്ന ഒരു മനോഹരഗാനവും ഈ ചിത്രത്തിന്റെ സവിശേഷതയായിരുന്നു.
“അനുരാഗ നർത്തനത്തിൻ അരങ്ങേറ്റം ….” എന്ന എസ്.ജാനകി പാടിയ ഗാനത്തിന് അനുസൃതമായി നാഗസ്വരം വായിച്ചത് ദക്ഷിണേന്ത്യയിലെ പ്രശസ്ത നാഗസ്വരവിദ്വാനായിരുന്ന നാമഗിരിപ്പേട്ട കൃഷ്ണനായിരുന്നു.

ശൃംഗാര ഭാവനയോ
ലജ്ജ തൻ സംഗീത കാമനയോ …
(പി ജയചന്ദ്രൻ )

“രാഗവും താളവും വേർപിരിഞ്ഞു ….”
(യേശുദാസ്)

“സപ്തസ്വരങ്ങൾ വിടരും …
( ബ്രഹ്മാനന്ദൻ ) എന്നിവയായിരുന്നു ചിത്രത്തിലെ മറ്റു ഗാനങ്ങൾ .

1974 നവംബർ 8- ന് വെള്ളിത്തിരകളിലെത്തിയ “സപ്തസ്വരങ്ങൾ ” എന്ന ചിത്രം
ഇന്ന് ഗോൾഡൻ ജൂബിലിയിലേക്ക് പ്രവേശിക്കുകയാണ്.

ഈ സിനിമ ഇന്നും ഓർമ്മിക്കപ്പെടുന്നത് ചിത്രത്തിൽ ജയചന്ദ്രൻ പാടിയ
“സ്വാതി തിരുനാളിൻ കാമിനി സപ്തസ്വരസുധാവാഹിനി ….” എന്ന അതിമനോഹരമായ ഗാനത്തിലൂടെയാണ്.
——————————————————————————————-

(സതീഷ് കുമാർ 9030758774 )