December 12, 2024 6:55 pm

അധ്യാപകൻ 16 വിദ്യാർഥികളെ പീഡിപ്പിച്ചു ?

മലപ്പുറം: സ്കൂൾ അധ്യാപകൻ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് 16 വിദ്യാർഥികളുടെ പരാതി. ഇതിൽ ഒരു പരാതിയിൽ പോലീസ് കേസ് രജിസ്ററർ ചെയ്തു. മററു പരാതികളിൽ വിദ്യാർഥികളുടെ മൊഴിയെടുക്കുന്നു.

കരുളായില്‍ ആണ് സംഭവം. വല്ലപ്പുഴ സ്വദേശിയായ സ്കൂള്‍ അധ്യാപകന്‍ നൗഷാര്‍ ഖാനെതിരെയാണ് കുട്ടികളുടെ കൂട്ടപരാതി. സ്കൂളില്‍ സ്ഥാപിച്ച പരാതിപ്പെട്ടി തുറന്ന് പരിശോധിച്ചപ്പോഴാണ് 16 പീഡന പരാതികള്‍ ലഭിച്ചത്. എല്ലാ പരാതിയും നൗഷാര്‍ ഖാനെതിരെയായിരുന്നു.

തുടര്‍ന്ന് സ്കൂള്‍ അധികൃതര്‍ വിവരം അറിയിച്ചതോടെ പൂക്കോട്ടുപാടം പോലീസ് അധ്യാപകനെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു. ഒരു വിദ്യാര്‍ഥിയുടെ മൊഴി രേഖപ്പെടുത്തി.

ജൂലൈ 20ന് അധ്യാപകന്‍ ലൈംഗികമായി ഉപദ്രവിച്ചെന്നാണ് വിദ്യാര്‍ഥി നല്‍കിയ മൊഴി.

പോലീസ് കേസെടുത്തതോടെ കുറ്റാരോപിതനായ നൗഷാര്‍ ഖാന്‍ ഒളിവില്‍ പോയി. ഇയാളെ കണ്ടെത്താനുള്ള അന്വേഷണം ഊര്‍ജിതമാക്കിയതായി പോലീസ് അറിയിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News