ഇടതുമുന്നണിക്ക് വൻതിരിച്ചടിയെന്ന് എക്‌സിറ്റ് പോൾ

തിരുവനന്തപുരം : ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ഏറ്റവും തിരിച്ചടി നേടുമെന്ന് ഇന്ത്യാ ടുഡേ-ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോൾ ഫലങ്ങളിൽ പ്രവചനമുള്ളത് സംസ്ഥാനം ഭരിക്കുന്ന ഇടതുമുന്നണിക്ക്. 0 മുതൽ 1 സീറ്റ് വരെയാണ് സിപിഎം നേതൃത്വം നൽകുന്ന എൽഡിഎഫ് നേടുക എന്നാണ് കാണുന്നത്.

യുഡിഎഫ് 17 മുതൽ 18 സീറ്റ് വരെ നേടും. ചരിത്രം കുറിച്ച് ബിജെപി സംസ്ഥാനത്ത് അക്കൗണ്ട് തുറക്കും. 2 മുതൽ 3 സീറ്റ് വരെ ബിജെപി നേടുമെന്നാണ് പ്രവചനം. .

യുഡിഎഫ് 41 ശതമാനം വോട്ട് നേടുമെന്ന് എക്‌സിറ്റ് പോൾ പ്രവചിക്കുന്നു. ബിജെപി 27 ശതമാനം വോട്ടാണ് സ്വന്തമാക്കുക. 12 ശതമാനത്തോളമാണ് അവരുടെ വോട്ട് ഷെയറിലെ വർദ്ധന.എൽഡിഎഫ് 29 ശതമാനം വോട്ട് കരസ്ഥമാക്കുമെന്നും എക്സിറ്റ് പോൾ ഫലങ്ങൾ പറയുന്നു.