നികുതി വെട്ടിപ്പ്; എം എം മണിയുടെ സഹോദരൻ്റെ സ്ഥാപനത്തിൽ തിരച്ചിൽ

തൊടുപുഴ :മുൻ മന്ത്രിയും സി പി എം നേതാവുമായ എം എം മണി എം എൽ എ യുടെ സഹോദരൻ ലംബോധരന്‍റെ സ്ഥാപനത്തില്‍ കേന്ദ്ര സർക്കാർ വകുപ്പിലെ ഉദ്യോഗസ്ഥരുടെ പരിശോധന.

കേന്ദ്ര ജിഎസ്‍ടി വകുപ്പാണ് പരിശോധന നടത്തുന്നത്. ലംബോധരന്‍റെ ഉടമസ്ഥതയിലുള്ള അടിമാലി ഇരുട്ട്കാനത്തെ ഹൈറേഞ്ച് സ്പൈസസിലാണ് പരിശോധന.

നികുതി വെട്ടിപ്പ് നടത്തിയെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധനയെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.സ്ഥാ​പ​ന​ത്തി​ൽ നി​കു​തി വെ​ട്ടി​പ്പ് ന​ട​ക്കു​ന്നു​വെ​ന്ന വി​വ​രം ജി​എ​സ്ടി വി​ഭാ​ഗ​ത്തി​നു ല​ഭി​ച്ചി​രു​ന്നു

ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ഒ​രു പ​രാ​തി​യും ല​ഭി​ച്ചി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്  ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സം​ഘം എ​ത്തി പ​രി​ശോ​ധ​ന ആ​രം​ഭി​ച്ച​ത്.

സ്ഥാ​പ​ന​ത്തി​ൽ ഒ​മ്പ​തോ​ളം ജീ​വ​ന​ക്കാ​രു​ണ്ട്. ഇ​വ​രെ ആ​രെ​യും പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. മു​ഴു​വ​ൻ ഫ​യ​ലു​ക​ളും പ​രി​ശോ​ധി​ച്ചു. സ്ഥ​ല​ത്തി​ല്ലാ​തി​രു​ന്ന ലം​ബോ​ധ​ര​നോ​ട് സ്ഥാ​പ​ന​ത്തി​ലേ​ക്ക് എ​ത്താ​നും ആ​വ​ശ്യ​പ്പെ​ട്ടു.

 

എം.​എം. മ​ണി​യു​ടെ സ​ഹോ​ദ​ര​ന്‍ ലം​ബോ​ധ​ര​ന്‍റെ സ്ഥാ​പ​ന​ത്തി​ല്‍ ജി​എ​സ്‍​ടി വ​കു​പ്പി​ന്‍റെ പ​രി​ശോ​ധ​ന