നിതീഷ് കുമാർ ഇന്ത്യ സഖ്യം കണ്‍വീനർ സ്ഥാനത്തേക്ക്

ന്യൂഡൽഹി : ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെ ഇന്ത്യാ സഖ്യത്തിന്റെ കണ്‍വീനറായി നിയമിച്ചേക്കും. ഈ തീരുമാനം അംഗീകരിക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ വെര്‍ച്വല്‍ മീറ്റിംഗ് ഈ ആഴ്ച നടന്നേക്കും.

നിതീഷ് കുമാറുമായും ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവുമായും നിയമനം സംബന്ധിച്ച് കോണ്‍ഗ്രസ് ചര്‍ച്ച നടത്തി. തീരുമാനം ഇന്ത്യ സഖ്യത്തിനുള്ളിലെ മറ്റ് പങ്കാളികളോടും കൂടിയാലോചിച്ചിട്ടുണ്ടെന്ന് വൃത്തങ്ങള്‍ അറിയിച്ചു. കഴിഞ്ഞ ദിവസം ശിവസേന (യുബിടി) തലവന്‍ ഉദ്ധവ് താക്കറെയുമായി നിതീഷ് കുമാര്‍ ഇതേ കുറിച്ച് സംസാരിച്ചിരുന്നു.

ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി തലവനുമായ അരവിന്ദ് കെജ്രിവാള്‍, നിതീഷ് കുമാറിനെ കണ്‍വീനറായി നിയമിക്കാനുള്ള ആശയത്തെ പിന്തുണച്ചതായി സൂചനയുണ്ട്.

ഇന്ത്യ മുന്നണിയിലെ പാര്‍ട്ടികളുടെ നാലാമത്തെ യോഗം ഡല്‍ഹിയില്‍ ചേര്‍ന്നിരുന്നു. ഇതില്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയുമായ മമത ബാനര്‍ജി കോൺഗ്രസ് അധ്യക്ഷൻ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ പേര് പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി നിര്‍ദ്ദേശിച്ചിരുന്നു. സീറ്റ് വിഭജനം, സംയുക്ത പ്രചാരണ രൂപരേഖ, 2024 ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ നേരിടാനുള്ള തന്ത്രം തുടങ്ങി വിവിധ വിഷയങ്ങളും ചര്‍ച്ചയായി.ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള സംയുക്ത പ്രചാരണം ജനുവരി 30ന് ആരംഭികക്കാൻ ആണ് മുന്നണിയുടെ ഉദ്ദേശ്യം.