കൊച്ചി: സാമ്പത്തിക വർഷം അവസാനിക്കാനിരിക്കെ, സംസ്ഥാനം രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുന്നു.
ഏപ്രില്‍ ഒന്നു മുതല്‍ നൽകേണ്ട ശമ്പളവും പെന്‍ഷനും നല്‍കാനുള്ള തുക സമാഹരിക്കാനായില്ല.ഇതിനായി
5000 കോടിയാണ് വേണ്ടത്. രണ്ടു മാസത്തെ ക്ഷേമപെന്‍ഷനായി 1800 കോടിയും കണ്ടെത്തണം.
ബില്ലുകള്‍ മാറി നല്‍കാനും ഇന്നും നാളെയും വേണ്ടത് ആറായിരം കോടിയിലധികം രൂപയാണ്. തുക എങ്ങനെ സമാഹകരിക്കുമെന്നതില്‍ തീരുമാനം ഇന്നുണ്ടാകും.
അതേസമയം ക്ഷേമപെന്‍ഷന്‍ നല്‍കാനുള്ള കണ്‍സോര്‍ഷ്യം പരാജയമെന്നാണ് ധനവകപ്പ് പറയുന്നത്.