February 15, 2025 5:57 pm

ക്ഷേത്ര നടപ്പന്തലിൽ വീഡിയോ നിയന്ത്രിക്കുന്നു

കൊച്ചി: വിവാഹ ചടങ്ങുകള്‍ക്കും മറ്റു മതപരമായ ചടങ്ങുകള്‍ക്കുമല്ലാതെ, ഗുരുവായൂർ ക്ഷേത്രം നടപ്പന്തലിലെ വിഡിയോഗ്രാഫി പൂർണമായി നിരോധിച്ചുകൊണ്ട് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചു.

ചിത്രകാരി ജസ്ന സലീം ക്ഷേത്ര പരിസരത്ത് പിറന്നാൾ കേക്ക് മുറിച്ചതും മറ്റു ഭക്തരുമായി തർക്കത്തിലേർപ്പെടുന്നതും ചൂണ്ടിക്കാട്ടി ഇവർക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജിയിലാണ് ജസ്റ്റിസുമാരായ അനിൽ കെ.നരേന്ദ്രൻ, പി.ജി.അജിത് കുമാർ എന്നിവരുടെ ഇടപെടൽ. പിറന്നാൾ കേക്ക് മുറിച്ചതിനെ കോടതി വിമർശിച്ചു.

ഭക്തരെ തടസ്സപ്പെടുത്തുന്ന നീക്കം ഉണ്ടാകാതിരിക്കാൻ ക്ഷേത്രം ഭരണ സമിതിക്ക് പൊലീസിന്റെ സഹായം തേടാമെന്നും കോടതി വ്യക്തമാക്കി

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News