ഇടുക്കിയില്‍ കോണ്‍ഗ്രസ് ഹര്‍ത്താല്‍ ആരംഭിച്ചു

തൊടുപുഴ: കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇടുക്കി ജില്ലയില്‍ പ്രഖ്യാപിച്ച ഹര്‍ത്താല്‍ ആരംഭിച്ചു. ഡിസാസ്റ്റര്‍ മാനേജ്മെന്റിന്റെ പേരില്‍ 13 പഞ്ചായത്തുകളില്‍ ഏര്‍പ്പെടുത്തിയ നിര്‍മ്മാണനിരോധന ഉത്തരവ് പിന്‍വലിക്കുക, സി.എച്ച്.ആറില്‍ സമ്പൂര്‍ണ നിര്‍മ്മാണ നിരോധനമേര്‍പ്പെടുത്തിയ ഉത്തരവ് റദ്ദ് ചെയ്യുക, ഭൂ പതിവ് നിയമം ഭേദഗതി ചെയ്യുക, ജനവാസമേഖലകള്‍ ബഫര്‍സോണിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കുക, വന്യജീവി ശല്യം തടയാന്‍ നടപടി സ്വീകരിക്കുക, ഡിജിറ്റല്‍ റീ സര്‍വേ അപാകതകള്‍ പരിഹരിക്കുക, പട്ടയം നല്‍കാന്‍ നടപടി സ്വീകരിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് ഹര്‍ത്താല്‍. പാല്‍, പത്രം, ആശുപത്രി, പരീക്ഷ, വിവാഹം, മരണം തുടങ്ങിയ അടിയന്തര കാര്യങ്ങളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്ന് ഡി.സി.സി പ്രസിഡന്റ് സി.പി.മാത്യു അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News