മാസപ്പടി വിവാദത്തിൽ വീണയെ ന്യായീകരിച്ച് സി പി എം നേതൃത്വം

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണയ്ക്കും എതിരെയുള്ള മാസപ്പടി വിവാദത്തിൽ കേന്ദ്ര അന്വേഷണ നീക്കത്തിന് പിന്നിൽ പ്രതികാര രാഷ്ടീയമാണെന്ന് സിപിഎം സംസ്ഥാന കമ്മിറ്റിയുടെ തീരുമാനം.അതുകൊണ്ട് അത് അവഗണിക്കാൻ പാർടി തീരുമാനിച്ചു.

ഇപ്പോഴത്തെ നീക്കം വ്യക്തിക്ക് എതിരെയല്ല, മറിച്ച് വിശാലമായ രാഷ്ട്രീയ നീക്കമാണെന്നും സംസ്ഥാന കമ്മിറ്റി കരുതുന്നു.

പിണറായി വിജയന്റെ മകൾ ടി.വീണയുടെ കമ്പനി
എക്‌സാലോജിക്കിനെതിരെ കേന്ദ്ര കമ്പനികാര്യ മന്ത്രാലയം അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. വീണയ്ക്ക് കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡ് (സിഎംആർഎൽ) എന്ന സ്വകാര്യ കമ്പനിയിൽനിന്ന് മാസപ്പടി ഇനത്തിൽ 3 വർഷത്തിനിടെ 1.72 കോടി രൂപ ലഭിച്ചെന്ന കണ്ടെത്തലിനു പിന്നാലെയാണ് അന്വേഷണം.