നവ വരൻ ഭാര്യയുടെ സാരിയിൽ തൂങ്ങിമരിച്ച നിലയിൽ

ചെന്നൈ : വിവാഹം കഴിഞ്ഞ് രണ്ടാം ദിവസം വരനെ ഭാര്യയുടെ വിവാഹ സാരിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തമിഴ്‌നാട് റാണിപേട്ട സ്വദേശി ശരവണനെ (27) നെ ആണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ട് ദിവസം മുമ്പായിരുന്നു ശരവണനും ചെങ്കൽപേട്ട സ്വദേശിനിയായ ബന്ധുവായ രാജേശ്വരിയും (21) തമ്മിലുള്ള വിവാഹം.

ചെറുപ്പം മുതൽ അറിയാവുന്നവരായിരുന്നു ഇരുവരും. വീട്ടുകാർ പല ആലോചനകൾ കൊണ്ട് വന്നിട്ടും അതൊക്കെ എതിർത്താണ്    രാജേശ്വരിയെ തന്നെ വിവാഹം ചെയ്തത്. രാജേശ്വരിയുടെ മാതാപിതാക്കൾക്ക് ശരവണെ പണ്ടേ അറിയാമായിരുന്നു.

ഇന്നലെ രാവിലെ യുവതി ഉണർന്നപ്പോൾ ശരവണനെ വിവാഹ സാരിയിൽ തൂ ങ്ങി മ രിച്ച നിലയിൽ കാണുകയായിരുന്നു. ചെന്നൈ റാണിപ്പേട്ടയിൽ താമസിച്ചിരുന്ന ശരവണൻ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.


ചൊവ്വാഴ്ച ദിവസം രാത്രി ഹണി മൂണിന് പോകുന്ന സ്ഥലങ്ങളെ കുറിച്ചും ചർച്ച ചെയ്തിരുന്നു ഇരുവരും. ബുധനാഴ്ച ഹണി മൂണിന് പോവാൻ ഇരിക്കയാണെന്നും ശരവണൻ മാതാപിതാക്കളോട് പറഞ്ഞിരുന്നു. ശരവണൻനറെ മരണത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് ചെങ്കൽപേട്ട് പോലീസ് അറിയിച്ചു. പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.യുവതിയെയും, മാതാപിതാക്കളെയും പോലീസ് ചോദ്യം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News