വെടിനിർത്തൽ കരാർ അംഗീകരിച്ച് ഇസ്രായേൽ

ടെൽ അവീവ് : അമേരിക്കൻ പ്രസിഡൻ്റ് ജോ ബൈഡൻ നിർദ്ദേശിച്ച വെടിനിർത്തൽ കരാർ അംഗീകരിച്ചതായി ഇസ്രായേൽ.

പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിൻ്റെ മുഖ്യ വിദേശനയ ഉപദേഷ്ടാവ് ഓഫിർ ഫാൽക്ക്, ദി സൺഡേ ടൈംസിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയതാണ് ഇക്കാര്യം. ഇസ്രായേേൽ – ഹമാസ് യുദ്ധത്തിന് ഇത് പരിഹാരമായേക്കും എന്നാണ് വിലയിരുത്തൽ.

ബന്ദികളെ മോചിപ്പിക്കുന്നതും ഹമാസ് എന്ന ഭീകര സംഘടനയെ നശിപ്പിക്കുന്നതും സംബന്ധിച്ച് ഒരുപാട് വിശദാംശങ്ങൾ തയ്യാറാക്കാനുണ്ട് എന്ന് അദ്ദേഹം പറഞ്ഞു.  ആദ്യ ഘട്ടത്തിൽ വെടിനിർത്തലും” ഗാസയിലെ ജനസാന്ദ്രതയുള്ള പ്രദേശങ്ങളിൽ നിന്നും ഇസ്രായേൽ സൈന്യത്തെ പിൻവലിക്കലും ഉൾപ്പെടും.

കൂടാതെ, നൂറുകണക്കിന് ഫലസ്തീൻ തടവുകാരെ മോചിപ്പിക്കുന്നതിന് പകരമായി സ്ത്രീകളും പ്രായമായവരും പരിക്കേറ്റവരും ഉൾപ്പെടെയുള്ള ബന്ദികളെ ഹമാസ് മോചിപ്പിക്കും.

രണ്ടാം ഘട്ടത്തിൽ, പുരുഷ സൈനികർ ഉൾപ്പെടെ ശേഷിക്കുന്ന എല്ലാ ബന്ദികളെയും മോചിപ്പിക്കും, ഇസ്രായേൽ സൈന്യം ഗാസയിൽ നിന്ന് പിന്മാറും.