February 15, 2025 7:44 pm

മഥുര ഈദ് ഗാഹ് പള്ളി പൊളിക്കാനുള്ള ഹർജി സുപ്രിം കോടതി തള്ളി

ന്യൂഡൽഹി: മഥുര ശ്രീകൃഷ്ണ ജന്മഭൂമി ക്ഷേത്രത്തോടു ചേർന്നുള്ള ഷാഹി ഈദ്ഗാഹ് പള്ളിയെ കൃഷ്ണ ജന്മഭൂമിയായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹർജി സുപ്രീം കോടതി തള്ളി.

പള്ളിയിൽ ആർക്കിയോളോജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ സർവേ നടത്താൻ നിർദേശിക്കണമെന്നും പള്ളി പൊളിക്കണമെന്നും സുപ്രീം കോടതി അഭിഭാഷകനായ മഹേക് മഹേശ്വരി ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. ഇസ്ലാമിൽ പള്ളി അനിവാര്യമല്ലെന്നായിരുന്നു മഹേക് മഹേശ്വരിയുടെ വാദം.

ഇതേ വിഷയത്തിൽ മറ്റൊരു ഹർജി കോടതികളുടെ പരിഗണനയിലുണ്ടെന്നും അതിനാൽ പൊതുതാത്പര്യ ഹർജിയായി ഈ വിഷയം കോടതിക്ക് പരിഗണിക്കാൻ കഴിയില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.

പൊതുതാത്പര്യ ഹർജി തള്ളിയ അലഹബാദ് ഹൈക്കോടതി വിധിക്കെതിരെയാണ് മഹേക് മഹേശ്വരി സുപ്രീം കോടതിയെ സമീപിച്ചത്.

 

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News