January 15, 2025 12:24 pm

മാസപ്പടിക്കേസ് : സി പി എം പരിഭ്രാന്തിയിൽ

തിരുവനന്തപുരം : ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഒരുക്കം നടക്കുന്നതിനിടയിൽ മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകൾ മകള്‍ വീണ വിജയനെതിരായ മാസപ്പടി ആരോപണത്തില്‍ കേന്ദ്ര സർക്കാർ അന്വേഷണം തുടങ്ങിയത് സർക്കാരിനെ പ്രതിരോധത്തിലാക്കുന്നു.

കൊച്ചിയിൽ ശശിധരൻ കർത്തയുടെ ഉടമസ്ഥതയിലുള്ള കരിമണൽ കമ്പനിയായ സിഎംആർഎൽ കമ്പനിയിൽ
സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ടീം പരിശോധന നടത്തി.കമ്പനിയുടെ ആലുവ കോർപറേറ്റ് ഓഫീസിലാണ് പരിശോധന.ഡെപ്യൂട്ടി ഡയറക്ടർ അരുൺ പ്രസാദിന്‍റെ നേതൃത്വത്തിലായിരുന്നു ഈ നടപടി.

വീണയുടെ കമ്പനിയായ എക്സാലോജിക്കും സിഎംആർ എല്ലും തമ്മിലുള്ള ഇടപാടുകളാണ് പരിശോധിക്കുന്നത്. ഈ ഇടപാടിലെ കണ്ടെത്തലുകളടക്കമുള്ള ചോദ്യങ്ങൾക്കെല്ലാം രാഷ്ട്രീയപ്രേരിത നീക്കമെന്ന ഒറ്റ മറുപടിയാണ്
സി പി എമ്മിനുള്ളത്.

എസ്എഫ്ഐഒ അന്വേഷണം മുഖ്യമന്ത്രിയെ ഉന്നമിട്ടാണെന്ന വിലിരുത്തലിലാണ് പാർടി.അന്വേഷണത്തെ നിയമപരമായും രാഷ്ട്രീയമായും നേരിടാനാണ് സിപിഎം സെക്രട്ടറിയേറ്റ് തീരുമാനം. ആദായനികുതി ഇൻട്രിം സെറ്റിൽമെൻറ് ബോർഡ് ഉത്തരവ് വന്നപ്പോൾ രണ്ട് കമ്പനികൾ തമ്മിലെ സുതാര്യ ഇടപാടെന്ന് പറഞ്ഞായിരുന്നു മുഖ്യമന്ത്രിയുടെ മകൾക്കുള്ള സിപിഎം പിന്തുണ.

കരാറിൽ ആർഒസി ഗുരുതര ക്രമക്കേട് കണ്ടെത്തി അന്വേഷണം എസ്എഫ്ഐഒ ഏറ്റെടുത്തപ്പോഴും മുഖ്യമന്ത്രിക്കും മകൾക്കും പാർട്ടി ശക്തമായ പ്രതിരോധം തീർക്കുകയാണ്.

 

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News