January 18, 2025 7:30 pm

ജനസംഖ്യ കൂട്ടാൻ സെക്‌സ് മന്ത്രാലയം രൂപീകരിക്കാൻ റഷ്യ

മോസ്‌കോ: യുക്രെയ്‌നിൽ യുദ്ധം ആരംഭിച്ചതിനു ശേഷം, ജനന നിരക്ക് കുറയുന്നത് പരിഹരിക്കുന്നതിന് ലൈംഗിക മന്ത്രാലയം രൂപീകരിക്കാൻ റഷ്യ സർക്കാർ നീക്കം തുടങ്ങി.

കുടുംബ സംരക്ഷണം,പിതൃത്വം,മാതൃത്വം, കുട്ടികളുടെ ജീവിതം എന്നിവയുമായി ബന്ധപ്പെട്ട റഷ്യൻ പാർലമെന്റ് കമ്മിറ്റിയുടെ ചെയർപേഴ്‌സണും പ്രസിഡന്റ് വ്ളാഡിമിർ പുടിന്റെ വിശ്വസ്തയുമായ നിന ഒസ്താനിനയാണ് നിർദേശത്തിൻ്റെ ഉപജ്ഞാതാവ്.

യുക്രെയ്‌ൻ അധിനിവേശം ആരംഭിച്ചതിന് ശേഷം റഷ്യയിലെ ജനസംഖ്യനിരക്കിന് വൻ ഇടിവ് സംഭവിച്ചിട്ടുണ്ട്. ഇതിന് പിന്നാലെയാണ് ജനസംഖ്യ വർധിപ്പിക്കാനുള്ള ആഹ്വാനവുമായി പ്രസിഡന്റ് വ്ളാഡിമിർ പുടിന്റെ തന്നെ മുന്നോട്ടെത്തിയത്.

രാത്രി 10 മുതല്‍ പുലർച്ചെ രണ്ട് വരെ ഇന്റർനെറ്റും വൈദ്യുതിയും വിച്ഛേദിക്കുക എന്നതാണ് മുന്നോട്ടുവെച്ചിരിക്കുന്ന ഒരാശയം. ഇതിലൂടെ പങ്കാളികള്‍ക്ക് കൂടുതല്‍ സമയം ഒരുമിച്ച്‌ കണ്ടെത്താൻ സാധിക്കുമെന്നാണ് വിലയിരുത്തല്‍.

കുട്ടികളെ പരിപാലിക്കുന്നതിനായി വീടുകളില്‍ തുടരുന്നതിന് സ്ത്രീകള്‍ക്ക് പണം നല്‍കുക എന്നതാണ് മറ്റൊരു നിർദേശം. പെൻഷനിലേക്ക് ഇത് ചേർക്കാമെന്നും പറയുന്നു.

ആദ്യത്തെ കണ്ടുമുട്ടലിന് പങ്കാളികള്‍ക്ക് പണം നല്‍കാമെന്ന പദ്ധതിയും മുന്നോട്ടുവയ്ക്കുന്നു. 5,000 റൂബിള്‍സ് (4,395 രൂപ) നല്‍കാമെന്നാണ് നിർദേശം.

ഹോട്ടലുകളില്‍ ദമ്ബതികള്‍ക്ക് വിവാഹദിവസം രാത്രി കഴിയുന്നതിനായുള്ള ധനസഹായമാണ് മറ്റൊന്ന്. 26,300 റൂബിള്‍സ് (23,122 രൂപ) നല്‍കാനാണ് പദ്ധതി.

ഗർഭധാരണം പ്രോത്സാഹിപ്പിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നതുപ്രകാരം ജനസംഖ്യവർധനവിന്റെ ചുമതല ലൈംഗിക മന്ത്രാലയത്തെ ഏല്‍പ്പിക്കണമെന്ന ആവശ്യം ഉയർന്നത് ഗ്ലാവ്പിആർ ഏജൻസി നടത്തിയ ഒരു സർവേയില്‍ നിന്നാണ്.

വിദ്യാർഥിനികള്‍ക്ക് സൗജന്യമായി സാനിറ്ററി പാഡുകള്‍ ഉറപ്പാക്കും; ‘ആര്‍ത്തവ ശുചിത്വ നയം’ രൂപീകരിച്ചെന്ന് സുപ്രീം കോടതിയെ അറിയിച്ച്‌ കേന്ദ്രസർക്കാർ റഷ്യൻ നഗരമായ ഖബറോവ്‌സ്കില്‍ പുതിയ പദ്ധതിയുടെ ഭാഗമായി കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കുന്ന 18നും 23നും ഇടയില്‍ പ്രായമുള്ള വിദ്യാർഥികള്‍ക്ക് 900 പൗണ്ട് (97,311 രൂപ) ലഭിക്കും.

ചെല്യാബിൻസ്കില്‍ ഇത് 8,500 പൗണ്ടാണ് (9.19 ലക്ഷം രൂപ). മേഖലകള്‍ക്ക് അനുസരിച്ച്‌ തുക മാറുമെന്നും റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നു.

മോസ്കോയില്‍ പൊതുമേഖലയില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ക്കിടയില്‍ തന്നെ അധികൃതർ സർവേകള്‍ നടത്തുന്നുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. ലൈംഗികബന്ധം, ആർത്തവം എന്നിവയുമായി ബന്ധപ്പെട്ട ചോദ്യങ്ങളാണ് സ്ത്രീകള്‍ നേരിടുന്നത്. മറുപടി നല്‍കാൻ തയാറാകാത്തവർ ഡോക്ടർമാരെ കാണണമെന്നാണ് നിർദേശം.

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News