December 13, 2024 11:19 am

ഗ​ഗ​ന്‍​യാ​ന്‍; ക്രൂ ​മൊ​ഡ്യൂ​ള്‍ സു​ര​ക്ഷി​ത​മാ​യി ക​ട​ലി​ല്‍ ഇ​ങ്ങി

ശ്രീ​ഹ​രി​ക്കോ​ട്ട: മ​നു​ഷ്യ​നെ ബ​ഹി​രാ​കാ​ശ​ത്തെ​ത്തി​ക്കാ​നു​ള്ള ഗ​ഗ​ന്‍​യാ​ന്‍ ദൗ​ത്യ​ത്തി​ന്‍റെ ഭാ​ഗ​മാ​യ
ക്രൂ എസ്കേപ് സിസ്റ്റത്തിന്‍റെ പ​രീ​ക്ഷ​ണ വിക്ഷേപണം വി​ജ​യ​ക​രം. ക്രൂ ​മൊ​ഡ്യൂ​ള്‍ സു​ര​ക്ഷി​ത​മാ​യി ക​ട​ലി​ല്‍ ഇ​ങ്ങി. ഒ​മ്പ​ത് മി​നി​റ്റ് 51 സെ​ക്ക​ന്‍റ് കൊ​ണ്ടാ​ണ് ദൗ​ത്യം പൂ​ര്‍​ത്തി​യാ​ക്കി​യ​ത്.

രാ​വി​ലെ പ​ത്തി​നാ​ണ് ശ്രീ​ഹ​രി​ക്കോ​ട്ട​യി​ല്‍ ടെ​സ്റ്റ് വെ​ഹി​ക്കി​ള്‍ കു​തി​ച്ചു​യ​ര്‍​ന്ന​ത്. വി​ക്ഷേ​പ​ണ​ത്തി​ന് ശേ​ഷം 60-ാം സെ​ക്ക​ന്‍റി​ല്‍ ക്രൂ ​മൊ​ഡ്യൂ​ള്‍ റോ​ക്ക​റ്റി​ല്‍​നി​ന്ന് വേ​ര്‍​പെ​ട്ടു. പി​ന്നീ​ട് ക്രൂ ​എ​സ്‌​കേ​പ്പ് സി​സ്റ്റ​ത്തി​ന്‍റെ ആ​ദ്യ പാ​ര​ച്യൂ​ട്ടു​ക​ള്‍ വി​ട​ര്‍​ന്നു.

ക​ട​ലി​ല്‍​നി​ന്ന് ര​ണ്ട​ര കി​ലോ​മീ​റ്റ​ര്‍ ഉ​യ​ര​ത്തി​ല്‍ വ​ച്ച് പ്ര​ധാ​ന പാ​ര​ച്യൂ​ട്ടു​ക​ള്‍ തു​റ​ന്നു. ഇ​തി​ന് പി​ന്നാ​ലെ ശ്രീ​ഹ​രി​ക്കോ​ട്ട​യി​ല്‍​നി​ന്ന് ഏ​ക​ദേ​ശം 10 കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ ക​ട​ലി​ല്‍ പേ​ട​കം സു​ര​ക്ഷി​ത​മാ​യി ഇ​റ​ങ്ങി. ഇ​നി നാ​വി​ക​സേ​ന​യു​ടെ സ​ഹാ​യ​ത്തോ​ടെ പേ​ട​ക​ത്തെ ക​ര​യി​ലെ​ത്തി​ക്കും.

2024 അ​വ​സാ​നം മൂ​ന്നു പേ​രെ ബ​ഹി​രാ​കാ​ശ​ത്ത് അ​യ​യ്ക്കു​ക​യാ​ണു ഗ​ഗ​ന്‍​യാ​ന്‍ ദൗ​ത്യ​ത്തി​ന്‍റെ ല​ക്ഷ്യം. ദൗ​ത്യം റ​ദ്ദാ​ക്കേ​ണ്ടി​വ​ന്നാ​ല്‍, യാ​ത്രി​ക​രെ തി​രി​കെ​യെ​ത്തി​ക്കാ​നു​ള്ള പ​രീ​ക്ഷ​ണ​ദൗ​ത്യ​മാ​ണ് ഇ​ന്നു ന​ട​ന്ന​ത്.

പ്ര​ത്യേ​ക വി​ക്ഷേ​പ​ണ​വാ​ഹ​ന​ത്തി​ല്‍ 17 കി​ലോ​മീ​റ്റ​ര്‍ ഉ​യ​രെ എ​ത്തി​ച്ച ക്രൂ ​മൊ​ഡ്യൂ​ള്‍ സു​ര​ക്ഷി​ത​മാ​യി ക​ട​ലി​ൽ ഇ​റ​ക്കു​ന്ന​താ​യി​രു​ന്നു ദൗ​ത്യം.

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News