ബി ജെ പി രണ്ടു സീററു നേടുമെന്ന് ന്യൂസ് 18 സർവേ പ്രവചനം

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ, കേരളത്തില്‍ ബിജെപി രണ്ടു മണ്ഡലം പിടിച്ച് മികച്ച പ്രകടനം കാഴ്ച വെക്കുമെന്ന് റിലയൻസ് ഇൻഡസ്ട്രീസ് ഉടമ മുകേഷ് അംബാനി നിയന്ത്രിക്കുന്ന ന്യൂസ് 18 നടത്തിയ സര്‍വേ ഫലം സൂചിപ്പിക്കുന്നു.

എന്നാൽ മണ്ഡലങ്ങൾ ഏതെല്ലാമാണെന്ന് വ്യക്തമാക്കുന്നില്ല. തിരുവനന്തപുരവും തൃശ്ശൂരും ആണ് ബി ജെ പി ആഞ്ഞുപിടിക്കുന്ന മണ്ഡലങ്ങൾ. തിരുവനന്തപുരത്ത് കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖറും തൃശ്ശൂരിൽ നടൻ സുരേഷ് ഗോപിയും ആണ് ബി ജെ പി സ്ഥാനാർഥികൾ.

പൊതുവെ ബി ജെ പി അനുകൂല വാർത്തകളും വിശകലനങ്ങളൂം പ്രസിദ്ധീകരിക്കുന്നതിൽ അതീവ
താല്പര്യം കാണിക്കുന്ന മാധ്യമ സ്ഥാപനമാണ് ന്യൂസ് 18.

യു.ഡി.എഫിന് 14, എല്‍.ഡി.എഫ് നാല് എന്നിങ്ങനെ സീററു ലഭിക്കുമെന്നാണ് അവരുടെ സർവെ പറയുന്നത്. രാജ്യത്തെ 21 പ്രധാന സംസ്ഥാനങ്ങളിലെ 518 സീറ്റുകളിലെ സര്‍വേ ഫലമാണ് ബുധനാഴ്ചയും വ്യാഴാഴ്ചയുമായി ന്യൂസ് 18 പുറത്തുവിടും

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 19 സീറ്റായിരുന്നു കേരളത്തില്‍ യു.ഡി.എഫിന് ലഭിച്ചത്. സീറ്റില്‍ മാത്രം ഒതുങ്ങിയ എല്‍.ഡി.എഫ് നാല് സീറ്റിലേക്ക് എത്തുമെന്നും സർവേ പറയുന്നു.

കേരളത്തില്‍ എന്‍.ഡി.എക്ക് 18 ശതമാനംവോട്ട് ലഭിക്കുമെന്ന് സര്‍വേ സൂചിപ്പിക്കുന്നു. യു.ഡി.എഫ് 47 ശതമാനം വോട്ട് നേടുമ്പോള്‍ എല്‍.ഡി.എഫ് 35 ശതമാനം വോട്ടുകളില്‍ ഒതുങ്ങുമെന്നും പറയുന്നു.

രാജ്യത്തെ 1,18,616-ല്‍ അധികം പേരില്‍ നടത്തിയ സര്‍വേ ആധാരമാക്കിയാണ് ഫലം തയ്യാറാക്കിയിരിക്കുന്നതെന്നാണ് ന്യൂസ് 18 അവകാശപ്പെടുന്നത്.

കഴിഞ്ഞ ദിവസം പുറത്തുവന്ന എ.ബി.പി ന്യൂസ് സി വോട്ടര്‍ അഭിപ്രായ സര്‍വേയില്‍ യു.ഡി.എഫ് 20 സീറ്റും നേടുമെന്നായിരുന്നു പ്രവചനം.പ്രവചിച്ചിരുന്നു. യു.ഡി.എഫ് 44.5 ശതമാനം വോട്ട് നേടുമ്പോള്‍ എല്‍.ഡി.എഫിന് 31.4 ശതമാനം വോട്ട് ലഭിക്കുമെന്നും എന്‍.ഡി.എയ്ക്ക് 18 ശതമാനം വോട്ട് ലഭിക്കുമെന്നുമായിരുന്നു പറഞ്ഞിരുന്നത്.