April 21, 2025 12:41 am

ഞാനാണ് ഏറ്റവും കേമനെന്നു സ്വയം പറഞ്ഞാൽ …………..

കോട്ടയം: കോൺഗ്രസ് തന്നെ മുഖ്യമന്ത്രി സ്ഥാനാർഥിയായി പരിഗണിക്കണമെന്ന ആവശ്യം ഉന്നയിച്ച പാർടി പ്രവർത്തക സമിതി അംഗം ഡോ.ശശി തരൂർ എം പിയെ പരിഹസിച്ച് യാക്കോബായ സഭ നിരണം ഭദ്രാസന മുൻ മെത്രാപ്പോലീത്ത ഗീവർഗീസ് മാർ കൂറിലോസ് ഫേസ് ബുക്കിൽ കുറിപ്പിട്ടു

ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

ഞാനാണ് ഏറ്റവും കേമനെന്നു ഒരാൾ സ്വയം പറഞ്ഞാൽ അതിൽ പരം അയോഗ്യത വേറെ ഉണ്ടോ?

മത്സ്യതൊഴിലാളികളുടെ വോട്ട് കിട്ടിയില്ലായിരുന്നു എങ്കിൽ ഇദ്ദേഹം ഇപ്രാവശ്യം എവിടെ ഇരിക്കുമായിരുന്നു? കിട്ടാവുന്നതെല്ലാം വാങ്ങി അധികാരത്തിന്റെ സൗകര്യങ്ങൾ അനുഭവിച്ചിട്ട് അധികാര കൊതി തീരാതെ എല്ലാം തന്ന പ്രസ്ഥാനത്തെ തള്ളിപ്പറയുകയും “കാല് ” മാറുകയും ചെയ്യുന്നവരോട് സാധാരണ ജനങ്ങൾക്ക്‌ പുശ്ചമുണ്ടാകും! അത് ആരായാലും ഏതു പ്രസ്ഥാനം ആയാലും!

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News