പ്രതാപന്റെ കരിഞ്ഞ കിനാക്കൾക്ക് കണക്കില്ല

In Featured, Special Story
March 09, 2024
കൊച്ചി : കരിഞ്ഞ കിനാക്കൾക്ക് കണക്കില്ല. ക്രോണി ക്യാപിറ്റലിസ്റ്റുകളുടെ ഔദാര്യത്തിൽ മണലാരണ്യത്തിൽ അരയിളക്കുന്ന ആട്ടക്കാരികൾക്കൊത്ത് ചുവടുറയ്ക്കാതെ വേച്ചു പോകുമ്പോഴും അയാൾ കടലിലെ തിരമാലകളുടെ എണ്ണത്തെക്കുറിച്ച്,തൻ്റെ സ്വത്വത്തിലെ മീൻമണത്തെക്കുറിച്ച് അഭിമാനിക്കുന്നതായി നടിച്ചു. ടി എൻ പ്രതാപൻ  എന്ന കോൺഗ്രസ് നേതാവിന്റെ മണ്ഡലം മാറ്റത്തെക്കുറിച് ആര്യാലാൽ ഫേസ്ബുക്കിലെഴുതുന്നു
ദാരിദ്യം നല്ല ഒരു വില്പനചരക്കാണ് എന്നു തോന്നിയിടത്തൊക്കെ അമ്മയെ കണ്ണീരിൽ മുക്കി പട്ടിണിക്കൊപ്പം പ്രദർശിപ്പിച്ചു… കാന്തപുരത്തിനെ ‘നാവു കൊണ്ട് കോണാൻ ഉടുപ്പിച്ചു’ കൊണ്ട് സവർക്കറുടെ ഷൂ നക്കലിനെ ഭർത്സിച്ചു. ആരാൻ്റെ പറമ്പിലെ കുലചുമന്ന് നടയ്ക്കു വച്ചിട്ട് വിയർത്തുണ്ടാക്കിയ അഞ്ചു പവൻ പൊന്നിനെ അവഹേളിച്ചു. ആര്യാലാൽ തുടരുന്നു .

പോസ്റ്റിന്റെ പൂർണ രൂപം ചുവടെ:-
കുളിയും നനയും കുറഞ്ഞ് വൃത്തിയും മെനയും ഒന്നുമില്ലാതിരുന്ന കൊണ്ട് കാരണവരെ നാട്ടുകാരുമാത്രമല്ല വീട്ടുകാരും അങ്ങനെ അടുപ്പിച്ചിരുന്നില്ല. മകളുടെ വീട്ടിൽ ചെറുമുകൻ്റെ പിറനാൾ ആഘോഷിച്ചു കൊണ്ടിരിക്കുന്നോഴാണ് അയാൾ അവിചാരിതമായി അങ്ങോട്ട് കയറിച്ചെല്ലുന്നത്. കണ്ണിൻ്റെ കാഴ്ചയൊക്കെ നന്നെ കുറഞ്ഞിരുന്നു. ഉറച്ചുരിയാടിയില്ലെങ്കിൽ ചെവിയും അത്രപോരാ. കയറിച്ചെന്നപ്പോൾ എല്ലാരും മുറ്റത്തുണ്ട്. മരുമകൻ അടുപ്പത്ത് വാർപ്പു വച്ചിട്ട് എന്തോ ഇളക്കിക്കൊണ്ടിരിക്കുന്നു. “എന്താ ഭാനുമതി അടുപ്പത്ത്?”എന്നയാൾ മോളോട് വിളിച്ചു ചോദിച്ചു. പായസം വയ്ക്കുകയാണ് എന്നു പറഞ്ഞാൽ കാരണവർ ഉടനെ പോയില്ലെങ്കിലോ എന്നു കരുതി മകൾ ഉച്ചത്തിൽത്തന്നെ “ഓ അത് മുണ്ടു പുഴുങ്ങുവാ അച്ഛാ” എന്നു വിളിച്ചു പറഞ്ഞു. “ങാ എങ്കിൽ കുറേ നാളായി കഴുകിയിട്ട് ..ഇതു കൂടി ഒന്നു പുഴുങ്ങിയേര്” എന്നു പറഞ്ഞു കൊണ്ടയാൾ ഉടുത്തിരുന്ന കോണാൻ അഴിച്ച് ആ പായസച്ചെമ്പിലേക്കിട്ടു !
കോൺഗ്രസ് ഈ പഴയ കെടുകാരണവരെപ്പോലെയാണ് പെരുമാറുന്നത്.എത്ര ശ്രമകരമായിരുന്നു പ്രതാപൻ്റെ ജീവിതം. തെരഞ്ഞെടുപ്പിൻ്റെ പായസച്ചെമ്പ് അയാൾ പാടുപെട്ട് തിളപ്പിച്ചു വന്നതാണ്. അതിലേക്കാണ് കോൺഗ്രസ് ഒരു ‘കോണാൻ’ അഴച്ചിട്ടത്.
കരിഞ്ഞ കിനാക്കൾക്ക് കണക്കില്ല. ക്രോണി ക്യാപിറ്റലിസ്റ്റുകളുടെ ഔദാര്യത്തിൽ മണലാരണ്യത്തിൽ അരയിളക്കുന്ന ആട്ടക്കാരികൾക്കൊത്ത് ചുവടുറയ്ക്കാതെ വേച്ചു പോകുമ്പോഴും അയാൾ കടലിലെ തിരമാലകളുടെ എണ്ണത്തെക്കുറിച്ച്,തൻ്റെ സ്വത്വത്തിലെ മീൻമണത്തെക്കുറിച്ച് അഭിമാനിക്കുന്നതായി നടിച്ചു. ദാരിദ്യം നല്ല ഒരു വില്പനചരക്കാണ് എന്നു തോന്നിയിടത്തൊക്കെ അമ്മയെ കണ്ണീരിൽ മുക്കി പട്ടിണിക്കൊപ്പം പ്രദർശിപ്പിച്ചു.
കാന്തപുരത്തിനെ ‘നാവു കൊണ്ട് കോണാൻ ഉടുപ്പിച്ചു’ കൊണ്ട് സവർക്കറുടെ ഷൂ നക്കലിനെ ഭർത്സിച്ചു. ആരാൻ്റെ പറമ്പിലെ കുലചുമന്ന് നടയ്ക്കു വച്ചിട്ട് വിയർത്തുണ്ടാക്കിയ അഞ്ചു പവൻ പൊന്നിനെ അവഹേളിച്ചു. ഒക്കെ പോരാ എന്നു തോന്നിയപ്പോൾ മോദിയേയും ഷായേയും ‘വിരൽ ചൂണ്ടി വെല്ലുവിളിച്ചു’! എല്ലാം ആ ചെമ്പിൽ കിടന്നു തിളച്ച നാല് വോട്ടിനു വേണ്ടിയായിരുന്നു. അതിലാണ് അപ്രതീക്ഷിതമായി കോണാൻ അഴിച്ചിട്ടിരിക്കുന്നത്.
“ഞാനൊരു വർണ്ണപ്പട്ടമായിരുന്നു”എന്നു പറയുന്നത് ‘സൺലൈറ്റ് സോപ്പുപൊടി’യുടെ പരസ്യത്തിലെ വല്യമ്മയാണ്. “ഞാനൊരു മയിൽപ്പീലി”യാണ് എന്നു പറയുന്നതാവട്ടെ പ്രതാപനും .’പീലി’ മയിലിൻ്റെ ആയാലും മനുഷ്യൻ്റെ ആയാലും അതിനൊരു പേരേയുള്ളൂ. അതാണ് സുധാകരൻ സതീശനെ വിളിച്ചത്! “ഞാനും അതു തന്നെയാണ്” എന്ന് അവകാശപ്പെടാനുള്ള പ്രതാപൻ്റെ അവകാശത്തെ, അയാൾക്ക് മത്സരിക്കാൻ അവകാശമില്ല എന്നു കരുതി ആരും നിഷേധിച്ചു കൂടാ. സതീശൻ മാത്രമല്ല അയാളുമൊരു ‘മയിൽപ്പീലിയാണ്’!
സുരേഷ് ഗോപി ജയിക്കുന്നതിനൊപ്പമോ അതിലും വലുതോ ആയിരുന്നു പ്രതാപൻ്റെ തോൽവി.കളിക്കുമുന്നെ പകുതി ജയത്തിൻ്റെ സംവരണാനുകൂല്യം സുരേഷ് ഗോപിക്ക് കിട്ടിയിരിക്കുന്നു. ഒരു ‘വൃത്തികെട്ട നാക്ക്’ ജനാധിപത്യത്തിൻ്റെ ശ്രീകോവിൽ ശബ്ദിച്ചശുദ്ധദ്ധമാക്കാതിരിക്കാൻ വിധി ഇടപെട്ടപോലെ ആയി. ഇനി അയാൾക്കറിയാം. താൻ വെറും ‘പീലി’യാണ് എന്ന്. ആയിക്കോട്ടെ ; ഒരു നിരാശാഭരിതൻ ഇതൊക്കെ പറയുന്നതിൽ തെറ്റില്ല,പക്ഷെ;
പുസ്തകത്താളുകൾക്കിടയിൽ ഇരുന്ന് പെറും എന്നു ഭീഷണിപ്പെടുത്തുന്നത് എന്തിനാണ്?!