ഓരോ വീട്ടിൽ ഓരോ ബോട്ട് എന്ന പദ്ധതി ആരംഭിക്കണം

In Featured, Special Story
May 29, 2024

കൊച്ചി: “വർഷങ്ങളായി ഈ അവസ്ഥയ്ക്ക് ഒരു മാറ്റമില്ലാത്തത് കുറച്ച് കഷ്ടം തന്നെ..മെട്രോ സ്റ്റേഷനുകളിൽ എത്താൻ വേണ്ടി വാട്ടർ മെട്രോയുടെ സൗകര്യം ഒരുക്കണമെന്ന് താഴ്മയായി അപേക്ഷിക്കുന്നു”..

കൊച്ചി നഗരത്തിലെ വെള്ളക്കെട്ടിൽ രൂക്ഷ പ്രതികരണവുമായി  നടിയും നര്‍ത്തകിയുമായ കൃഷ്ണപ്രഭ.ഹാസ്യ രൂപത്തിലാണ്  പ്രതികരണം. വർഷങ്ങളായി ഈ അവസ്ഥയ്ക്ക് ഒരു മാറ്റമില്ലാത്തത് കുറച്ച് കഷ്ടം തന്നെയാണെന്നും ആര് ഭരിച്ചാലും ഇതിനൊരു മാറ്റം വരുമെന്ന് തോന്നുന്നില്ലെന്നും നടി ഫേസ്ബുക്കിലെഴുതുന്നു.

 

————————————————————————————————————————————

നിരവധി പ്രതികരണങ്ങളാണ് പോസ്റ്റിനു താഴെ. അവയിൽ ചിലതു ചുവടെ

” എന്തൊരു മാറ്റമാണ് കേരളത്തിന്‌ ”

“ഇതാണ് വിജയന്റെ ഡച്ച് മാതൃക

“ആര് ഭരിച്ചാലും ഇതിനൊരു മാറ്റം വരും എന്ന് തോന്നുന്നില്ല അത് മാത്രം പറയരുത്,
മഴ ഒന്ന് ചെറുതായി ചാറ്റിയാൽ കൊച്ചിയിൽ രൂപപെടുന്ന ചെറുതും വലുതുമായ സ്വിമ്മിങ്ങ് പൂളുകൾ പിണറായി വിജയനും ഇടുപക്ഷവും സ്വപ്നം കാണുന്ന അയർലാൻ്റ് മോഡലാണ്.”

 

========================================================

ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം ചുവടെ :—

=============================================================

‘‘ബഹുമാനപ്പെട്ട അധികാരികളോട്, കൊച്ചിയിൽ പലയിടത്തും റോഡുകളിൽ മുഴുവനും വെള്ളമായതുകൊണ്ട് സാധാ മെട്രോയും വാട്ടർ മെട്രോയും തമ്മിൽ എത്രയും പെട്ടന്ന് ബന്ധിപ്പിക്കണം.

മെട്രോ സ്റ്റേഷനുകളിൽ എത്താൻ വേണ്ടി വാട്ടർ മെട്രോയുടെ സൗകര്യം ഒരുക്കണമെന്ന് താഴ്മയായി അപേക്ഷിക്കുന്നു. അല്ലെങ്കിൽ സബ്‌സിഡി വഴി ലഭ്യമാകുന്ന രീതിയിൽ ‘‘ഓരോ വീട്ടിൽ ഓരോ ബോട്ട്’’ എന്ന പദ്ധതി ഉടനെ ആരംഭിക്കണം.

വർഷങ്ങളായി ഈ അവസ്ഥയ്ക്ക് ഒരു മാറ്റമില്ലാത്തത് കുറച്ച് കഷ്ടം തന്നെ.. ആര് ഭരിച്ചാലും ഇതിനൊരു മാറ്റം വരുമെന്ന് തോന്നുന്നില്ല.. നമ്മുടെ വിധി! അല്ലാതെ എന്ത് പറയാനാണ്.’’–കൃഷ്ണ പ്രഭയുടെ വാക്കുകൾ.