ഗണേഷ് കുമാറിനെ മന്ത്രിയാക്കിയാൽ മുന്നണി നാറും

ആലപ്പുഴ: ഉടുപ്പ് മാറുന്നതു പോലെ ഭാര്യമാരെ മാറുന്ന ഇടതു മുന്നണി എം എൽ എ കെ.ബി. ഗണേഷ് കുമാറിനെ മന്ത്രിയാക്കിയാൽ വെളുക്കാൻ തേച്ചത് പാണ്ടാവുമെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ മുന്നറിയിപ്പ് നൽകി.

ഗണേഷ് കുമാർ സ്വഭാവശുദ്ധിയില്ലാത്ത ആളാണ്. ഭാര്യയുടെ അടിമേടിച്ച ഏക മുൻ മന്ത്രിയാണ് ഇദ്ദേഹമെന്നും അദ്ദേഹം
പറഞ്ഞു.

ഗണേഷ് കുമാറും അച്ഛൻ ആർ. ബാലകൃഷ്ണപിള്ളയും കൂടി ഗതാഗത വകുപ്പ് തന്നെ മുടിപ്പിച്ചു. വകുപ്പ് ചോദിച്ച് മേടിക്കുന്നത് കറന്നു കുടിക്കാൻ വേണ്ടിയാണ്. മന്ത്രിയായിരുന്ന സമയം ജീവനക്കാരെ നിയമിക്കുന്നതിലും സ്ഥലം മാറ്റുന്നതിലും വൻ അഴിമതിയാണ് നടത്തിയതെന്നും വെള്ളാപ്പള്ളി ആരോപിച്ചു.