മോദിയുടെ ജനപ്രിയതയെക്കുറിച്ചുള്ള തിരഞ്ഞെടുപ്പ്

കെ. ഗോപാലകൃഷ്ണൻ

 

​​​ടു​​​ത്ത ഞാ​​​യ​​​റാ​​​ഴ്ച തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​ന്‍ വോ​​​ട്ടെ​​​ടു​​​പ്പ് ഫ​​​ലം പ​​​ര​​​സ്യ​​​മാ​​​ക്കു​​​ന്ന​​​തോ​​​ടെ അ​​​ഞ്ചു സം​​​സ്ഥാ​​​ന നി​​​യ​​​മ​​സ​​​ഭ​​​ക​​​ളി​​​ലേ​​​ക്കു ന​​​ട​​​ന്ന ജ​​​ന​​​വി​​​ധി​​​യു​​​ടെ അ​​​ന്തി​​​മക​​​ണ​​​ക്കു​​​ക​​​ൾ ല​​​ഭ്യ​​​മാ​​​കും. ഛത്തീ​​​സ്ഗ​​​ഡ്, മ​​​ധ്യ​​​പ്ര​​​ദേ​​​ശ്, രാ​​​ജ​​​സ്ഥാ​​​ന്‍, തെ​​​ലു​​​ങ്കാ​​​ന, മി​​​സോ​​​റം എ​​​ന്നീ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലെ ജ​​​ന​​​ങ്ങ​​​ളു​​​ടെ നി​​​ല​​​പാ​​​ടു​​​ക​​​ളെ​​​ക്കു​​​റി​​​ച്ച് ഏ​​​താ​​​നും ആഴ്ച​​​ക​​​ളാ​​​യി വി​​​വി​​​ധ​ കോ​​​ണു​​​ക​​​ളി​​​ല്‍നി​​​ന്നു വ​​​രു​​​ന്ന ഊ​​​ഹാ​​​പോ​​​ഹ​​​ങ്ങ​​​ളും അ​​​തി​​​ലേ​​​റെ ആ​​​ശ​​​യ​​​ക്കു​​​ഴ​​​പ്പ​​​മു​​​ണ്ടാ​​​ക്കു​​​ന്ന ക​​​ണ​​​ക്കു​​​ക​​​ളും തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഫ​​​ല​​​പ്ര​​​ഖ്യാ​​​പ​​​ന​​​ത്തോ​​​ടെ ഭാ​​​ഗ്യ​​​വ​​​ശാ​​​ല്‍ അ​​​വ​​​സാ​​​നി​​​ക്കും.

പ്ര​​​തി​​​പ​​​ക്ഷ കൂ​​​ട്ടാ​​​യ്മ​​​യാ​​​യ ഇ​​​ന്ത്യാ മു​​​ന്ന​​​ണി​​​യു​​​ടെ​​​യും ഭ​​​ര​​​ണ​​​സ​​​ഖ്യ​​​മാ​​​യ എ​​​ന്‍ഡി​​​എ​​​​യുടെയും മാ​​​ത്ര​​​മ​​​ല്ല, വ​​​രും​​​വ​​​ര്‍ഷ​​​ങ്ങ​​​ളി​​​ലെ ഇ​​​ന്ത്യ​​​ന്‍ രാ​​​ഷ്‌ട്രീ​​​യ​​​ത്തി​​​ന്‍റെ പ്ര​​​ക​​​ട​​​ന​​​ത്തെ​​​ക്കു​​​റി​​​ച്ചു​​​ു​​​ള്ള ഏ​​​ക​​​ദേ​​​ശ ധാ​​​ര​​​ണ​​​ക​​​ളും തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​ഫ​​​ലം ന​​​ല്‍കി​​​യേ​​​ക്കാം. വ​​​ട​​​ക്കേ​​​ ഇ​​​ന്ത്യ​​​ന്‍ ജ​​​ന​​​ത​​​യു​​​ടെ മ​​​ന​​​സി​​​ലി​​​രി​​​പ്പി​​​നെ​​​ക്കു​​​റി​​​ച്ചു​​​ള്ള സൂ​​​ച​​​ന​​​ക​​​ള്‍, ഇ​​​തി​​​നു​​​പു​​​റ​​​മേ അ​​​ടു​​​ത്ത​​​വ​​​ര്‍ഷം ആ​​​ദ്യം ന​​​ട​​​ക്കു​​​ന്ന ലോ​​​ക്‌​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ല്‍ മു​​​ന്ന​​​ണി​​​ക​​​ള്‍ അ​​​ഭി​​​മു​​​ഖീ​​​ക​​​രി​​​ക്കേ​​​ണ്ടി​​​വ​​​രു​​​ന്ന വെ​​​ല്ലു​​​വി​​​ളി​​​ക​​​ള്‍ എ​​​ന്നി​​​വ​​​യെ​​​ക്കു​​​റി​​​ച്ചു​​​ള്ള ചി​​​ത്ര​​​ങ്ങ​​​ളും ല​​​ഭ്യ​​​മാ​​​കും. ബി​​​ജെ​​​പി​​​യെ സം​​​ബ​​​ന്ധി​​​ച്ച് തെ​​​ലു​​​ങ്കാ​​​ന​​​യി​​​ലെ ഫ​​​ല​​​വും പ്ര​​​ധാ​​​ന​​​പ്പെ​​​ട്ട​​​താ​​​ണ്. തെ​​​ക്കേ​​​യി​​​ന്ത്യ​​​യി​​​ലെ അ​​​വ​​​ശേ​​​ഷി​​​ച്ച സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ല്‍ വ​​​ലി​​​യ സാ​​​ന്നി​​​ധ്യ​​​മി​​​ല്ലാ​​​ത്ത​​​തി​​​നാ​​​ല്‍ തെ​​​ലു​​​ങ്കാ​​​ന​​​യി​​​ലെ പ്ര​​​ക​​​ട​​​ന​​​ത്തി​​​ലൂ​​​ടെ​​​യാ​​​യി​​​രി​​​ക്കും തെ​​​ക്കേ​​​യി​​​ന്ത്യ​​​യി​​​ലെ ബി​​​ജെ​​​പി​​​യു​​​ടെ ഭാ​​​വി​​പ​​​ദ്ധ​​​തി​​​ക​​​ള്‍ രൂ​​​പ​​​പ്പെ​​​ടു​​​ക.

Two Month Long Uttar Pradesh Election Campaign Ends

 

ഇ​​​തി​​​ലേ​​​റെ പ്ര​​​ധാ​​​ന​​​പ്പെ​​​ട്ട​​​താ​​​ണ് 2014 മു​​​ത​​​ല്‍ ഭ​​​ര​​​ണ​​​ത്തി​​​ലു​​​ള്ള ദേ​​​ശീ​​​യ ജ​​​നാ​​​ധി​​​പ​​​ത്യ​​​സ​​​ഖ്യ​​​ത്തി​​​ന്‍റെ ഭാ​​​വി. പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര​​​ മോ​​​ദി​​​യെ ആ​​​ശ്ര​​​യി​​​ച്ചു മു​​​ന്നേ​​​റു​​​ന്ന മു​​​ന്ന​​​ണി​​​യു​​​ടെ ഭാ​​​വി​​​യെ​​​ക്കു​​​റി​​​ച്ചു​​​ള്ള വ്യ​​​ക്ത​​​മാ​​​യ ചി​​​ത്ര​​​വും തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ലെ ക​​​ണ​​​ക്കു​​​ക​​​ളി​​​ലൂ​​​ടെ ക​​​ണ്ടെ​​​ത്താം. ഒ​​​പ്പം രാ​​​ജ്യ​​​ത്തെ ഏ​​​റ്റ​​​വും മു​​​തി​​​ര്‍ന്ന രാ​​​ഷ്‌​​ട്രീ​​​യ​​​ക​​​ക്ഷി​​​യാ​​​യ കോ​​​ണ്‍ഗ്ര​​​സി​​​നെ​​​ക്കു​​​റി​​​ച്ചും വ്യ​​​ക്ത​​​മാ​​​യ ധാ​​​ര​​​ണ​​​യു​​​ണ്ടാ​​​കും. 2014 മു​​​ത​​​ല്‍ രാ​​​ഷ്‌ട്രീ​​​യ​​​മാ​​​യ മ​​​ര​​​വി​​​പ്പി​​​ലാ​​​ണെ​​​ങ്കി​​​ലും 2022 ന​​​വം​​​ബ​​​റി​​​ല്‍ ഹി​​​മാ​​​ച​​​ലി​​​ലും 2023 മേ​​​യി​​​ല്‍ ക​​​ര്‍ണാ​​​ട​​​ക​​​യി​​​ലും മി​​​ക​​​ച്ച പ്ര​​​ക​​​ട​​​ന​​​മാ​​​ണു കോ​​​ണ്‍ഗ്ര​​​സ് പു​​​റ​​​ത്തെ​​​ടു​​​ത്ത​​​ത്.

അ​​​ണി​​​ക​​​ളു​​​ടെ​​​യും നേ​​​തൃ​​​ത്വ​​​ത്തി​​​ന്‍റെ​​​യും പു​​​ന​​​രു​​​ജ്ജീ​​​വ​​​ന​​​വും ബി​​​ജെ​​​പി ഭ​​​ര​​​ണ​​​ത്തി​​​ലെ സ്വേ​​​ച്ഛാ​​​ധി​​​പ​​​ത്യ തീ​​​രു​​​മാ​​​ന​​​ങ്ങ​​​ളെ വെ​​​ല്ലു​​​വി​​​ളി​​​ക്കാ​​​ന്‍ ശേ​​​ഷി​​​യു​​​ള്ള ക​​​ക്ഷി എ​​​ന്ന​​ നി​​​ല​​​യി​​​ലും കോ​​​ണ്‍ഗ്ര​​​സി​​​നെ പ്ര​​​തീ​​​ക്ഷ​​​യോ​​​ടെ നോ​​​ക്കി​​​ക്കാ​​​ണു​​​ന്ന വ​​​ലി​​​യൊ​​​രു വി​​​ഭാ​​​ഗം ഇ​​​പ്പോ​​​ഴു​​​മു​​​ണ്ട്. ഇ​​​ന്ത്യാ മു​​​ന്ന​​​ണി​​​യു​​​ടെ രൂ​​​പീ​​​ക​​​ര​​​ണ​​​ത്തോ​​​ടെ ദേ​​​ശീ​​​യ​​​ത​​​ല​​​ത്തി​​​ലും പ്രാ​​​ദേ​​​ശി​​​ക ത​​​ല​​​ത്തി​​​ലു​​​മുള്ള പ്ര​​​തി​​​പ​​​ക്ഷ​​​ക​​​ക്ഷി​​​ക​​​ള്‍ ഏ​​​റെ പ്ര​​​തീ​​​ക്ഷ​​​യി​​​ലാ​​​ണ്. വി​​​യോ​​​ജ​​​ന​​​ശ​​​ബ്‌​​ദ​​ങ്ങ​​​ള്‍ തീ​​​ര്‍ച്ച​​​യാ​​​യും ഉ​​​ണ്ടെ​​​ങ്കി​​​ലും ബി​​​ജെ​​​പി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള എ​​​ന്‍ഡി​​​എ​​​യു​​​ടെ മു​​​ന്നോ​​​ട്ടു​​​ള്ള യാ​​​ത്ര അ​​​ത്ര സു​​​ഗ​​​മ​​​മാ​​​കി​​​ല്ലെ​​​ന്നു ക​​​രു​​​തു​​​ന്ന​​​വ​​​ര്‍ ഏ​​​റെ​​​യാ​​​ണ്.

ഇ​​​ന്ത്യാ മു​​​ന്ന​​​ണി​​​ക്ക് ഒ​​​രു​​​മി​​​ക്കാ​​​​നു​​​ള്ള വേ​​​ദി

ഇ​​​ന്ത്യാ മു​​​ന്ന​​​ണി​​​ക്ക് ഒ​​​രു​​​മി​​​ക്കാ​​​​നു​​​ള്ള വേ​​​ദി​​​യാ​​​ണ് അ​​​ഞ്ചു സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലേ​​​ക്കു​​​ള്ള തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ലൂ​​​ടെ രൂ​​​പ​​​പ്പെ​​​ട്ട​​​ത്. ഐ​​​ക്യ​​​ത്തോ​​​ടെ വെ​​​ല്ലു​​​വി​​​ളി​​​ക​​​ളെ നേ​​​രി​​​ടാ​​​മെ​​​ന്നു തെ​​​ളി​​​യി​​​ക്കാ​​​നു​​​ള്ള അ​​​വ​​​സ​​​രം. മി​​​സോ​​​റ​​​മി​​​ലെ 40 അം​​​ഗ സ​​​ഭ​​​യി​​​ലേ​​​ക്കും 230 അം​​​ഗ മ​​​ധ്യ​​​പ്ര​​​ദേ​​​ശ് നി​​​യ​​​മ​​​സ​​​ഭ​​​യി​​​ലേ​​​ക്കും 200 സീ​​​റ്റു​​​ക​​​ളു​​​ള്ള രാ​​​ജ​​​സ്ഥാ​​​നി​​​ലേ​​​ക്കും ഛത്തീ​​​സ്ഗ​​​ഡി​​​ലെ 90 അം​​​ഗ സ​​​ഭ​​​യി​​​ലേ​​​ക്കും 119 പ്ര​​​തി​​​നി​​​ധി​​​ക​​​ളെ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കേ​​​ണ്ട തെ​​​ലു​​​ങ്കാ​​​ന​​​യി​​​ലേ​​​​​ക്കു​​​മാ​​​ണ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ന​​​ട​​ക്കു​​ന്ന​​​ത്. രാ​​​ജ​​​സ്ഥാ​​​നി​​​ലും ഛത്തീ​​​സ്ഗ​​​ഡി​​​ലും കോ​​​ണ്‍ഗ്ര​​​സി​​​ന്‍റെ ഭ​​​ര​​​ണ​​​മാ​​​ണ്. മ​​​ധ്യ​​​പ്ര​​​ദേ​​​ശ് ഭ​​​രി​​​ക്കു​​​ന്ന​​​ത് ബി​​​ജെ​​​പി​​​യും. തെ​​​ലു​​​ങ്കാ​​​ന​​​യി​​​ല്‍ ഭാ​​​ര​​​ത് രാ​​​ഷ്‌ട്ര​​​സ​​​മി​​​തി​​​യാ​​​ണ് ഭ​​​ര​​​ണ​​​ക​​​ക്ഷി. മി​​​സോ​​​റ​​​മി​​​ല്‍ മി​​​സോ നാ​​​ഷ​​​ണ​​​ല്‍ ഫ്ര​​​ണ്ടും.

രാ​​​ജ​​​സ്ഥാ​​​നി​​​ലും മ​​​ധ്യ​​​പ്ര​​​ദേ​​​ശി​​​ലും ഛത്തീ​​സ്ഗ​​​ഡി​​​ലും ബി​​​ജെ​​​പി​​​യും കോ​​​ണ്‍ഗ്ര​​​സും ഇ​​​രു​​​പ​​​ക്ഷ​​​ത്തു​​​മാ​​​യി നേ​​​രി​​​ട്ട് ഏ​​​റ്റു​​​മു​​​ട്ടു​​​ന്നു. തെ​​​ലു​​​ങ്കാ​​​ന​​​യി​​​ല്‍ ബി​​​ജെ​​​പി​​​യും കോ​​​ണ്‍ഗ്ര​​​സും ഭ​​​ര​​​ണ​​​ക​​​ക്ഷി​​​യാ​​​യ തെ​​​ലു​​​ങ്കാ​​​ന രാ​​​ഷ്‌ട്ര​​​സ​​​മി​​​തി​​​യും ഉ​​​ള്‍പ്പെ​​​ടു​​​ന്ന ത്രി​​​കോ​​​ണ പോ​​​രാ​​​ട്ട​​​മാ​​​ണ്. ഏ​​​റെ പ്ര​​​ധാ​​​ന​​​പ്പെ​​​ട്ടൊ​​​രു മ​​​ത്സ​​​ര​​​മാ​​​ണി​​​ത്. തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ന​​​ട​​​ക്കു​​​ന്ന അ​​​ഞ്ചു സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലാ​​​യി 16.14 കോ​​​ടി വോ​​​ട്ട​​​ര്‍മാ​​​രാ​​​ണു​​​ള്ള​​​ത്. രാ​​​ജ്യ​​​ത്തെ വോ​​​ട്ട​​​ര്‍മാ​​​രു​​​ടെ ആ​​​റി​​​ലൊ​​​രു ഭാ​​​ഗം വ​​​രു​​മി​​​ത്.

ആ​​​ഭ്യ​​​ന്ത​​​ര​​​ക​​​ല​​​ഹ​​​മു​​​ണ്ടെ​​​ങ്കി​​​ലും ഇ​​​ന്ത്യാ മു​​​ന്ന​​​ണി​​​ക്കു മെ​​​ച്ചെ​​​പ്പെ​​​ട്ട പ്ര​​​ക​​​ട​​​നം കാ​​​ഴ്ച​​​വ​​​യ്ക്കാ​​​നാ​​​യാ​​​ല്‍ ബി​​​ജെ​​​പി​​​യെ തീ​​​ര്‍ച്ച​​​യാ​​​യും അ​​​ത് അ​​​സ്വ​​​സ്ഥ​​​ത​​​പ്പെ​​​ടു​​​ത്തും. കാ​​​ര​​​ണം, ലോ​​​ക്‌​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ല്‍ കൂ​​​ടു​​​ത​​​ല്‍ ശ​​​ക്ത​​​മാ​​​യൊ​​​രു രാ​​​ഷ്‌ട്രീ​​​യ​​​സ​​​ഖ്യ​​​ത്തെ​​​യാ​​​കും അ​​​വ​​​ര്‍ക്കു നേ​​​രി​​​ടേ​​​ണ്ടി​​​വ​​​രി​​​ക. ബി​​​ജെ​​​പി​​​യെ സം​​​ബ​​​ന്ധി​​​ച്ചി​​​ട​​​ത്തോ​​​ളം പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര​​​ മോ​​​ദി​​​യു​​​ടെ ജ​​​ന​​​പ്രി​​യ പ്ര​​​തി​​​ച്ഛാ​​​യ​​​യാ​​​ണ് അ​​​വ​​​രു​​​ടെ ശ​​​ക്തി. ആ​​​വ​​​ശ്യ​​​മാ​​​യ മ​​​റ്റു സൗ​​​ക​​​ര്യ​​​ങ്ങ​​​ളും ആ​​​ര്‍എ​​​സ്എ​​​സി​​​ന്‍റെ പി​​​ന്തു​​​ണ​​​യും ഇ​​​തോടൊ​​​പ്പം എന്‍ഡി​​​എ​​​യ്ക്കു ല​​​ഭി​​​ക്കും.

എ​​​ന്നാ​​​ല്‍, അ​​​വ​​​ശ്യ​​​വ​​​സ്തു​​​ക്ക​​​ളു​​​ടെ വി​​​ല​​​ക്ക​​​യ​​​റ്റം, തൊ​​​ഴി​​​ലി​​​ല്ലാ​​​യ്മ, ക്ര​​​മ​​​സ​​​മാ​​​ധാ​​​ന​​​ത്ത​​​ക​​​ര്‍ച്ച, വി​​​ക​​​സ​​​നം സം​​​ബ​​​ന്ധി​​​ച്ച് ഇ​​​നി​​​യും ഉ​​​ത്ത​​​രം ല​​​ഭി​​​ക്കാ​​​ത്ത ചോ​​​ദ്യ​​​ങ്ങ​​​ള്‍ എ​​​ന്നി​​​വ ഭ​​​ര​​​ണ​​​മു​​​ന്ന​​​ണി​​​യെ കാ​​​ത്തു​​​നി​​​ല്‍ക്കു​​​ന്നു​​​ണ്ട്. ക്ഷേ​​​മ​​​പ​​​ദ്ധ​​​തി​​​ക​​​ള്‍ പ്ര​​​ഖ്യാ​​​പി​​​ക്കു​​​ന്ന കാ​​​ര്യ​​​ത്തി​​​ല്‍ ബി​​​ജെ​​​പി​​​യെ എ​​​തി​​​ര്‍ക്കു​​​ന്ന ക​​​ക്ഷി​​​ക​​​ളും എ​​​ല്‍പി​​​ജി വി​​​ല​​​യി​​​ലെ ഇ​​​ള​​​വു​​​ക​​​ളും സ്ത്രീ​​​ക​​​ള്‍ക്കു പ്ര​​​തി​​​മാ​​​സ പെ​​​ന്‍ഷ​​​ന്‍ ഉ​​​ള്‍പ്പെ​​​ടെ പ​​​ല വാ​​​ഗ്ദാ​​​ന​​​ങ്ങ​​​ളും ന​​​ല്‍കു​​​ന്നു​​​ണ്ട്. എ​​​ന്നാ​​​ല്‍ പ​​​രി​​​മി​​​ത​​​മാ​​​യ വി​​​ഭ​​​വ​​​ങ്ങ​​​ളു​​​ള്ള സം​​​സ്ഥാ​​​ന​​​ങ്ങ​​​ള്‍ക്ക് ഇ​​​ത് അ​​​ത്ര​​​യെ​​​ളു​​​പ്പം ന​​​ട​​​പ്പാ​​​ക്കാ​​​നാ​​​കി​​​ല്ല.

മ​​​ധ്യ​​​പ്ര​​​ദേ​​​ശി​​​ല്‍ ഭ​​​ര​​​ണ​​​വി​​​രു​​​ദ്ധ​​​ വി​​​കാ​​​രം

ബി​​​ജെ​​​പി​​​യു​​​ടെ പ്ര​​​ചാ​​​ര​​​ണ​​​ത്തി​​​ലാ​​​ക​​​ട്ടെ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര​​​ മോ​​​ദി​​​യ​​​ല്ലാ​​​തെ പ്ര​​​ത്യ​​​ക്ഷ​​​പ്പെ​​​ടു​​​ന്ന​​​ത് കേ​​​ന്ദ്ര ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രി അ​​​മി​​​ത് ഷാ​​​യും ബി​​​ജെ​​​പി അ​​​ധ്യ​​​ക്ഷ​​​ന്‍ ജെ.​​​പി. ന​​​ഡ്ഡ​​​യും മാ​​​ത്ര​​​മാ​​​ണ്. തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു വേ​​​ദി​​​ക​​​ളി​​​ല്‍ മാ​​​ത്ര​​​മാ​​​ണു ന​​​ഡ്ഡ​​​യെ കാ​​​ണാ​​​ന്‍ ക​​​ഴി​​​യു​​​ക. എ​​​ന്താ​​​യാ​​​ലും നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ല്‍ മ​​​ധ്യ​​​പ്ര​​​ദേ​​​ശി​​​ല്‍ ഭ​​​ര​​​ണ​​​വി​​​രു​​​ദ്ധ​​​വി​​​കാ​​​രം ഒ​​​രു ഘ​​​ട​​​ക​​​മാ​​​ണെ​​​ന്നാ​​​ണ് വി​​​ല​​​യി​​​രു​​​ത്ത​​​ല്‍. വ​​​മ്പ​​​ന്‍ വ്യ​​​വ​​​സാ​​​യി​​​ക​​​ള്‍ക്കു വ​​​ഴി​​​വി​​​ട്ട ആ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ള്‍ ന​​​ല്‍കി​​​യെ​​​ന്ന് ആ​​​രോ​​​പി​​​ക്ക​​​പ്പെ​​​ടു​​​ന്ന വി​​​ഷ​​​യം കൈ​​​കാ​​​ര്യം ചെ​​​യ്യാ​​​നും ബി​​​ജെ​​​പി നേ​​​തൃ​​​ത്വം ശ്ര​​​മി​​​ച്ചി​​​ല്ല.

ഈ ​​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ് വോ​​​ട്ടെ​​​ടു​​​പ്പ് തൊ​​​ട്ട​​​ടു​​​ത്ത് എ​​​ത്തി​​​യ ദി​​​വ​​​സ​​​ങ്ങ​​​ളി​​​ല്‍ ഹി​​​ന്ദു​​​ത്വ​​​പ്ര​​​ശ്‌​​​ന​​​ങ്ങ​​​ള്‍ ഉ​​​യ​​​ര്‍ത്തി പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര​​​ മോ​​​ദി ത​​​ന്നെ പ്ര​​​ചാ​​​ര​​​ണ​​​രം​​​ഗ​​​ത്ത് എ​​​ത്തി​​​യ​​​ത്. ഭ​​​ര​​​ത്പു​​​ര്‍ പോ​​​ലു​​​ള്ള സ്ഥ​​​ല​​​ങ്ങ​​​ളി​​​ലും രാ​​​ജ​​​സ്ഥാ​​​നി​​​ലെ ഏ​​​താ​​​നും മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ലും മ​​​ഥു​​​ര​​​യി​​​ലെ ക്ഷേ​​​ത്ര​​​ങ്ങ​​​ളി​​​ലും അ​​​ദ്ദേ​​​ഹ​​മെ​​​ത്തി. അ​​​യോ​​​ധ്യ​​​യി​​​ലെ രാ​​​മ​​​ക്ഷേ​​​ത്രം പോ​​​ലെ മ​​​ഥു​​​ര​​​യി​​​ലെ കൃ​​​ഷ്ണ ജ​​​ന്മ​​​ഭൂ​​​മി​​​യി​​​ലും വേ​​​ണ​​​മെ​​​ന്ന പ​​​രാ​​​മ​​​ര്‍ശം, വാ​​​ര​​​ണാ​​​സി ശി​​​വ​​​ക്ഷേ​​​ത്ര​​​ത്തി​​​ന്‍റെ വി​​​ക​​​സ​​​നം എ​​​ന്നി​​​വ​​​യി​​​ലൂ​​​ടെ വി​​​മ​​​ര്‍ശ​​​നം മ​​​റി​​​ക​​​ട​​​ക്കാ​​​മെ​​​ന്നാ​​​ണു മോ​​​ദി​​​യു​​​ടെ​​​യും സം​​​ഘ​​​ത്തി​​​ന്‍റെ​​​യും പ്ര​​​തീ​​​ക്ഷ.

മോ​​​ദി​​​യെ​​​ക്കു​​​റി​​​ച്ചു​​​ള്ള വി​​​ല​​​യി​​​രു​​​ത്ത​​​ല്‍

മ​​​റ്റൊ​​​രു​​ ത​​​ര​​​ത്തി​​​ല്‍ പ​​​റ​​​ഞ്ഞാ​​​ല്‍, വോ​​​ട്ട് സ​​​മാ​​​ഹ​​​രി​​​ക്കു​​​ന്ന​​​തി​​​നു ബി​​​ജെ​​​പി പ്ര​​​ധാ​​​ന​​​മാ​​​യും ആ​​​ശ്ര​​​യി​​​ക്കു​​​ന്ന​​​ത് മോ​​​ദി​​​യു​​​ടെ വ്യ​​​ക്തി​​​ത്വ​​​ത്തെ​​​യും കോ​​​ണ്‍ഗ്ര​​​സി​​​നെ​​​തി​​​രാ​​​യ ആ​​​വ​​​ര്‍ത്തി​​​ക്കു​​​ന്ന ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ളി​​​ലൂ​​​ടെ​​​യു​​​മാ​​​ണ്. എ​​​ന്താ​​​യാ​​​ലും ബി​​​ജെ​​​പി​​​യു​​​ടെ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു വി​​​ജ​​​യ​​​മെ​​​ന്ന​​​ത് ന​​​രേ​​​ന്ദ്ര​​​ മോ​​​ദി​​​യു​​​ടെ വ്യ​​​ക്തി​​​പ്ര​​​ഭാ​​​വ​​​ത്തെ​​​യാ​​​ണ് പ്ര​​​ധാ​​​ന​​​മാ​​​യും ആ​​​ശ്ര​​​യി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. ജ​​​ന​​​ങ്ങ​​​ള്‍ അ​​​ഭി​​​മു​​​ഖീ​​​ക​​​രി​​​ക്കു​​​ന്ന വി​​​ഷ​​​മ​​​ക​​​ര​​​മാ​​​യ പ്ര​​​ശ്ന​​​ങ്ങ​​​ളി​​​ല്‍ അ​​​ദ്ദേ​​​ഹ​​​ത്തി​​​ന് എ​​​ത്ര​​​ത്തോ​​​ളം ഇ​​​ട​​​പെ​​​ടാ​​​ന്‍ ക​​​ഴി​​​ഞ്ഞു​​​വെ​​​ന്ന​​​തും ചോ​​​ദ്യ​​​മാ​​​കും. ഇ​​​തോ​​​ടൊ​​​പ്പം വാ​​​ഗ്ദാ​​​ന​​​ങ്ങ​​​ള്‍ ന​​​ട​​​പ്പാ​​​ക്കു​​​ന്ന​​​തി​​​ല്‍ ക​​​ഴി​​​ഞ്ഞ നാ​​​ല​​​ഞ്ചു​​​ വ​​​ര്‍ഷ​​​മാ​​​യി അ​​​ദ്ദേ​​​ഹം വി​​​ജ​​​യി​​​ച്ചു​​​വോ​​യെ​​​ന്നും തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ല്‍ ല​​​ഭി​​​ച്ച വോ​​​ട്ടു​​​ക​​​ളി​​​ലൂ​​​ടെ വ്യ​​​ക്ത​​​മാ​​​കും.

PM Modi's Election Campaign Was Most Extensive In Indian History; Spread  Across 142 Rallies Covering 1.5 Lakh Km

മോ​​​ദി​​​യെ​​​ക്കു​​​റി​​​ച്ചു​​​ള്ള വി​​​ല​​​യി​​​രു​​​ത്ത​​​ല്‍ എ​​​ന്ന​​​തു ബി​​​ജെ​​​പി​​​യെ​​​ക്കു​​​റി​​​ച്ചു​​​ള്ള വി​​​ല​​​യി​​​രു​​​ത്ത​​​ല്‍ ത​​​ന്നെ​​​യാ​​​ണ്. അ​​​തി​​​നാ​​​ല്‍ ലോ​​​ക്‌​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ല്‍ മോ​​​ദി​​ഘ​​​ട​​​കം എ​​​ത്ര​​​മാ​​​ത്രം പ്ര​​​ക​​​ട​​​മാ​​​യി​​​രി​​​ക്കു​​മെ​​​ന്ന സൂ​​​ച​​​ന​​​യും ല​​​ഭ്യ​​​മാ​​​കും. പു​​​തു​​​താ​​​യി രൂ​​​പീ​​​ക​​​രി​​​ച്ച​​​താ​​​ണെ​​​ങ്കി​​​ലും ബി​​​ജെ​​​പി​​​ക്കു ക​​​ന​​​ത്ത വെ​​​ല്ലു​​​വി​​​ളി​​​യാ​​​കാ​​​ന്‍ ഇ​​​ന്ത്യാ സ​​​ഖ്യ​​​ത്തി​​​നു ക​​​ഴി​​​ഞ്ഞു​​വെ​​​ന്ന വ​​​സ്തു​​​ത ത​​​ള്ളി​​​ക്ക​​​ള​​​യാ​​​നാ​​​കി​​​ല്ല. ഇ​​​ന്ത്യ​​​ന്‍ നാ​​​ഷ​​​ണ​​​ല്‍ കോ​​​ണ്‍ഗ്ര​​​സും ഉ​​​യ​​​ര്‍ത്തെ​​​ഴു​​​ന്നേ​​​ല്‍ക്കു​​​ക​​​യാ​​​ണ്. ചി​​​ല സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ല്‍ ഭ​​​ര​​​ണ​​​ത്തി​​​ലെ​​​ത്താ​​​നു​​​ള്ള ശ്ര​​​മ​​​ങ്ങ​​​ളി​​​ലു​​​മാ​​​ണ​​​വ​​​ര്‍. ഏ​​​റെ ഭാ​​​ഗ്യ​​​മു​​​ള്ളൊ​​​രു നേ​​​താ​​​വാ​​​ണ് ന​​​രേ​​​ന്ദ്ര​​​ മോ​​​ദി. ത​​​ന്‍റെ അ​​​തി​​​ഭാ​​​ഗ്യ​​​വും അ​​​തോ​​​ടൊ​​​പ്പം മി​​​ക​​​വും ഒ​​​രി​​​ക്ക​​​ല്‍ക്കൂ​​​ടി വോ​​​ട്ട​​​ര്‍മാ​​​ര്‍ക്കു മു​​​ന്നി​​​ല്‍ അ​​​വ​​​ത​​​രി​​​പ്പി​​​ച്ച് വി​​​ജ​​​യം സ്വ​​​ന്ത​​​മാ​​​ക്കാ​​​ന്‍ മോ​​ദി​​ക്കു ക​​​ഴി​​​യു​​​മോ​​യെ​​ന്നു പ്ര​​​വ​​​ചി​​​ക്കു​​​ക ഇ​​​പ്പോ​​​ള്‍ അ​​​സാ​​​ധ്യ​​​മാ​​​ണ്.

——————————————————————————————

കടപ്പാട് : ദീപിക


(പ്രമുഖ രാഷ്ടീയ നിരീക്ഷകനായ കെ.ഗോപാലകൃഷ്ണന്‍,
മാതൃഭൂമി പത്രത്തിന്റെ എഡിറ്റര്‍ ആയിരുന്നു)

കൂടുതല്‍ വാര്‍ത്തകള്‍ക്കായി
http://www.newsboardindia.com
സന്ദര്‍ശിക്കുക