എംടി-യുടെ പ്രസംഗവും നിർമാല്യവും …

 കൊച്ചി :  മുഖ്യമന്ത്രി പിണറായി   വിജയന്റെ ഏകാധിപത്യ ഭരണത്തെ വിമർശിച്ച എം ടി വാസുദേവൻ നായർ സംവിധാനം ചെയ്ത ‘നിർമാല്യം’ എന്ന സിനിമ വീണ്ടൂം നിർമിച്ചാൽ  എങ്ങനെ ഉണ്ടാവുമെന്ന് ചിന്തിക്കുകയാണ്  സാമൂഹിക
വിമർശകനായ ജയൻ രാജൻ .
അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ:
എം ടി-യുടെ പ്രസംഗം ആഘോഷിക്കുന്ന സംഘികളോട് അന്തം കമ്മികൾ ‘നിർമ്മാല്യം’ വീണ്ടും കാണാനൊക്കെ പറയുന്നു. കാണുക മാത്രമല്ല, ആ ചിത്രം റീമേക്ക് ചെയ്യുക കൂടി വേണം എന്നാണ് എന്റെ അഭിപ്രായം. ഗതികെട്ട ഹിന്ദു കുടുംബിനിയെ പണമുള്ള ഒരു മുസ്ലീം ചൂഷണം ചെയ്യുന്നതാണല്ലോ നിർമ്മാല്ല്യത്തിന്റെ കഥ.
ഒരുതരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ കേരളത്തിൽ ഇപ്പോഴും വളരെ പ്രസക്തമാണ് സംഗതി. ലൗ ജിഹാദ്, കൈവെട്ട്, മുസ്ലീം സംവരണം, ഇസ്ലാമിന്റെ പാദസേവ ചെയ്യുന്ന സർക്കാർ… ഇങ്ങനെ അല്പസ്വല്പം പുതിയ വ്യാഖ്യാനങ്ങൾക്ക് കൂടി ഇടമുണ്ട് ഇക്കാലത്ത്. ദേവീ വിഗ്രഹത്തിന്റെ മുഖത്ത് ചോര തുപ്പുന്ന സീൻ എന്തായാലും വേണം. ഇൻസ്റ്റാഗ്രാമിലോ ഫേസ്ബുക്കിലോ ലൈവ് വിട്ടുകൊണ്ടായിരിക്കണം വെളിച്ചപ്പാട് അത് ചെയ്യേണ്ടത്.
ഇന്ത്യയിലെ മാറിയ രാഷ്ട്രീയ സാഹചര്യത്തിൽ അത്തരമൊരു സീൻ സാദ്ധ്യമാവില്ല എന്ന് പറയുന്നവർക്കുള്ള ചുട്ട മറുപടിയാവണം സിനിമ. മാറിയ രാഷ്ട്രീയ സാഹചര്യം പറഞ്ഞപ്പൊഴാണ് – പുതിയ ഇന്ത്യയിൽ മുസ്ലീങ്ങൾ ഉപദ്രവിക്കപ്പെടുന്നു എന്നാണല്ലോ. അതുകൊണ്ട് എംടി ചന്തുവിനോട് ചെയ്തത് പോലെ, കഥ തിരിച്ചിട്ടും ഒരു പുതിയ ‘നിർമ്മാല്യം’ ഉണ്ടാക്കാം, ‘ദുവാ’ എന്ന പേരിലോ മറ്റോ.
ഒരു പാവം മദ്രസ്സാ അദ്ധ്യാപകന്റെ പെൻഷൻ, പുതിയ ചുറ്റുപാടുകൾ കാരണം സെക്യുലർ ആയി തുടരാൻ സാധിക്കാത്ത സർക്കാർ മുടക്കുന്നു. ദാരിദ്യം മൂക്കുന്ന മദ്രസ്സാ അദ്ധ്യാപകന്റെ മൂന്നാം ഭാര്യയെ, ചന്ദനക്കുറി തൊട്ട, കയ്യിൽ ചരട് കെട്ടിയ ഒരു ഹിന്ദു ഉപദ്രവിക്കുന്നതായിക്കോട്ടെ കഥ. നാല് കെട്ടാനുള്ള അവകാശം ഹനിക്കുന്ന യൂണിഫോം സിവിൽ കോഡിന്റെ ഭയാനകതയുടെ മുന്നറിയിപ്പൊക്കെയായും ഇതുപയോഗിക്കാം.
അങ്ങനെ തന്റെ ഭാര്യ തന്നെ വഞ്ചിച്ചതറിഞ്ഞ് മനം നൊന്ത മദ്രസ്സാ അദ്ധ്യാപകൻ, ഖുർആൻ വലിച്ച് കീറുന്നതാവാം ക്ലൈമാക്സ്. (അല്ലാതെ ആ പാവം എങ്ങിനെ പ്രതികരിക്കാൻ! മുത്തലാക്ക് ഇപ്പൊ പറ്റില്ലല്ലോ. കണ്ണീരോടെയല്ലാതെ ആ ഗതികേട് പ്രേക്ഷകർക്ക് കണ്ടിരിക്കാനാവില്ല.)
സിനിമകളിൽ ഇങ്ങിനെയൊക്കെ ഈസിയായി ആവിഷ്കരിക്കാവുന്ന സാഹചര്യമായിരുന്നല്ലോ പണ്ട് ഇന്ത്യയിൽ. ഇന്ന് ഇത്തരമൊരു സിനിമയെടുത്ത് കലയെ പുരോഗമനത്തിനായി എങ്ങനെ ഉപയോഗിക്കാമെന്ന് കാണിച്ച് തരാനുള്ള ആർജ്ജവം കേരളത്തിലെ ഇടതുപക്ഷ കലാകാരന്മാർക്കുണ്ടാവണം. സംഘികൾ പഠിക്കട്ടെ!
വാൽക്കഷ്ണം: പഴയ എസ്എഫ്ഐ-കാരിയായ മകൾ അമേരിക്കയിലേക്ക് കുടിയേറുന്നു. അവളെ സന്ദർശിക്കാൻ സഖാവ് അമേരിക്കയിലേക്ക് പോയപ്പോഴാണ് അറിയുന്നത്, മകൾ അവിടെ ഒരു സ്വകാര്യ കമ്പനി തുടങ്ങിയിരിക്കുന്നു എന്ന്. അതിൽ മനം നൊന്ത അച്ഛൻ തിരികെ നാട്ടിൽ വന്ന് വോഡ്ക കുടിച്ച് ലക്കു കെട്ട്, ചുമരിൽ തൂക്കിയിരുന്ന മാർക്സിന്റെ ചിത്രം അഴിച്ചെടുത്ത് അതിന് മുകളിൽ മൂത്രമൊഴിക്കുന്ന ഒരു വേർഷനും ഉണ്ടാക്കാം. മൂന്നാം ഭാഗം പോലെ.