ടെൽ അവീവ് ലക്ഷ്യമാക്കി ഹമാസ് മിസൈലുകൾ

ടെ​ൽ അ​വീ​വ്: ഇസ്രയേലിന് നേരെ മിന്നാലാക്രമണം നടത്തി ഹമാസ്. ടെൽ അവീവ് ലക്ഷ്യമാക്കി എട്ട് മിസൈലുകൾ തൊടുത്തതായി ഹമാസ് സായുധവിഭാഗമായ അൽ ഖസാം ബ്രിഗേഡ്‌സ് അറിയിച്ചു.

മി​സൈ​ലു​ക​ളിൽ പ​ല​തി​നെ​യും ഇ​സ്ര​യേ​ൽ മി​സൈ​ല്‍ പ്ര​തി​രോ​ധ സം​വി​ധാ​നം ത​ക​ര്‍ത്തു. തെ​ക്ക​ന്‍ ഗാ​സ ന​ഗ​ര​മാ​യ റ​ഫ​യി​ല്‍ നി​ന്നാ​ണ് ഹ​മാ​സ് മി​സൈ​ലു​ക​ൾ തൊ​ടു​ത്ത​ത്. ആ​ക്ര​മ​ണ​ത്തി​ൽ വ്യാ​പാ​ര സ​മു​ച്ച​യ​ങ്ങ​ള്‍ നി​റ​ഞ്ഞ ന​ഗ​ര​ത്തി​ലെ നി​ര​വ​ധി കെ​ട്ടി​ട​ങ്ങ​ള്‍​ക്ക് കേ​ടു​പാ​ടു​ക​ള്‍ സം​ഭ​വി​ച്ചു.

മി​സൈ​ൽ ആ​ക്ര​മ​ണ​ത്തെ തു​ട​ർ​ന്ന് സെ​ൻ​ട്ര​ൽ സി​റ്റി​യി​ൽ ഇ​സ്രാ​യേ​ൽ സൈ​ന്യം അ​പാ​യ സൈ​റ​ണു​ക​ൾ മു​ഴ​ക്കി​യ​തി​നാ​ൽ ആ​ളു​ക​ൾ സു​ര​ക്ഷി​ത സ്ഥാ​ന​ത്തേ​ക്ക് മാ​റി.​

സിവിലിയൻമാർക്കെതിരായ സയണിസ്റ്റ് കൂട്ടക്കൊലകൾക്ക് മറുപടിയായാണ് ആക്രമണമെന്ന് ടെലിഗ്രാം ചാനലിൽ അൽ ഖസം ബ്രിഗേഡ്‌സ് പറഞ്ഞു. .

നേരത്തെ ഇസ്രയേലിനെതിരെ അപ്രതീക്ഷിത ആക്രമണം നടത്താനുള്ള നീക്കവുമായി ഇറാൻ പിന്തുണയുള്ള ഹെസ്‌ബുള്ള രംഗത്തെത്തിയിരുന്നു. ‘സർപ്രൈസുകൾക്കായി’ തയ്യാറായിരിക്കാൻ ഹെസ്‌ബുള്ള ജനറൽ സെക്രട്ടറി ഹസൻ നസ്‌റള്ള ഇസ്രയേലിനോട് ടെലിവിഷൻ സന്ദേശത്തിലൂടെ പറഞ്ഞു.ഹമാസ്- ഇസ്രയേൽ യുദ്ധത്തിൽ പാലസ്‌തീന് പിന്തുണയുമായി യുദ്ധമുഖത്തുള്ള തീവ്രവാദ സംഘടനയാണ് ഹെസ്‌ബുള്ള.

കഴിഞ്ഞ ഒക്‌ടോബറിൽ ഹമാസ് നടത്തിയ ആക്രമണത്തിന് പിന്നാലെയാണ് ഇസ്രയേൽ- ഹമാസ് യുദ്ധം ആരംഭിച്ചത്. എന്നാൽ ഗാസ യുദ്ധത്തിൽ ഇസ്രയേലിന് തങ്ങളുടെ ലക്ഷ്യങ്ങളൊന്നും കൈവരിക്കാൻ സാധിച്ചില്ലെന്ന് നസ്‌റള്ള പറഞ്ഞു. ലസ്‌തീനെ സ്വതന്ത്ര രാഷ്ട്രമായി യൂറോപ്യൻ രാജ്യങ്ങൾ അംഗീകരിക്കുന്നത് ഇസ്രയേലിന് വലിയ തിരിച്ചടിയാണെന്നും ഇക്കാരണങ്ങൾ കൊണ്ടാണ് ഇസ്രയേലിന് അന്താരാഷ്ട്ര ക്രിമിനൽ കോടതിയെ നേരിടേണ്ടി വരുന്നതെന്നും ഹെസ്ബുള്ള ജനറൽ സെക്രട്ടറി പറഞ്ഞു.