ഗതാഗതക്കുരുക്കിന് പരിഹാരം കെ റെയിൽ; മുകുന്ദന്‍

In Featured, Special Story
January 21, 2024

കൊച്ചി: കേരളത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ ഒരേയൊരു വഴി കെ റെയിലാണെന്ന് സാഹിത്യകാരന്‍ എം. മുകുന്ദന്‍. കേരളത്തിന്‍റെ മുന്നോട്ടുപോക്കിനെ ബോധപൂര്‍വമായി ആരൊക്കെയോ തടയുകയാണെന്നും എത്ര വന്ദേഭാരത് വന്നാലും നിലവില്‍ കേരളത്തിലെ യാത്രാക്ലേശം പരിഹരിക്കപ്പെടില്ലെന്നും മുകുന്ദന്‍. മാധ്യമങ്ങളോട് പറഞ്ഞു.

ഡിവൈഎഫ്ഐ സംഘടിപ്പിച്ച മനുഷ്യച്ചങ്ങലയുടെ കണ്ണിയായി മയ്യഴിയില്‍ അണിചേര്‍ന്നപ്പോഴാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. നമ്മുടെ മുന്നോട്ടുപോക്കിനെ തടയുന്നതിനെതിരെയുള്ള പ്രതിഷേധ ഇരമ്പലാണ് ഡിവൈഎഫ്ഐയുടെ പ്രതിഷേധമെന്നും മുകുന്ദന്‍ അഭിപ്രായപ്പെട്ടു.

… ‘ഇന്ന് നമ്മള്‍ കേരളത്തില്‍ എവിടെ പോയാലും വാഹനക്കുരുക്കുകളാണ്. ഇപ്പോഴത്തെ റെയില്‍പാതകളുപയോഗിച്ച് വലിയ ട്രെയിനുകള്‍, വേഗതയില്‍ പോകുന്ന ട്രെയിനുകള്‍… കൂടുതല്‍ ട്രെയിനുകള്‍ ഓടിക്കാന്‍ സാധിക്കുകയില്ല. അത് എത്രതന്നെ വന്ദേഭാരത് എക്സ്പ്രസ് ട്രെയിനുകള്‍ വന്നാലും സാധ്യമല്ല. കാരണം നമ്മുടെ റെയിലുകള്‍ അതിന് സജ്ജമല്ല എന്നുള്ളതാണ്. നമ്മുടെ യാത്രാക്കുരുക്ക് പ്രശ്നം പരിഹരിക്കാനുള്ള ഒരേയൊരു വഴി കെ റെയിലാണ്. അത് തടസപ്പെടുകൊണ്ടിരിക്കുകയാണ്. നമ്മള്‍, കേരളം, മലയാളികള്‍ മുന്നോട്ട് പോകുന്നത് ബോധപൂര്‍വമായി ആരൊക്കെയൊ തടയുകയാണ്. അതിനെതിരെയുള്ള പ്രതിഷേധ ഇരമ്പലാണ് കാണുന്നത്’…മുകുന്ദന്‍റെ വാക്കുകളിങ്ങനെ.