ഗ്ർർർ സിംഹക്കൂട്ടിലെ പാതിവെന്ത തമാശകൾ

ഡോ ജോസ് ജോസഫ് 
 കുഞ്ചാക്കോ ബോബനും സുരാജ് വെഞ്ഞാറമ്മൂടിനും ഒപ്പം മോജോ എന്ന സിംഹവും ചേർന്ന്  പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമയാണ് ഗ്ർർർ.തിരുവനന്തപുരം മൃഗശാലയിലെ സിംഹക്കുട്ടിലേക്ക് എടുത്തു ചാടിയ റെജിമോൻ നാടാർ (കുഞ്ചാക്കോ ബോബൻ) എന്ന നായകനെ പുറത്തെത്തിക്കാൻ നടത്തുന്ന രക്ഷാപ്രവർത്തനമാണ് പ്രധാന ഇതിവൃത്തം. സർവൈൽ ഡ്രാമയാണെങ്കിലും കൈയ്യടികളുടെ അകമ്പടിയോടെയുള്ള കോമഡിയാണ് സംവിധായകൻ ജെയ് കെ ലക്ഷ്യമിടുന്നത്.
grrr movie review : 'ഗര്‍ര്‍ര്‍' സിംഹക്കൂട്ടില്‍ ചിരി നിറച്ച രക്ഷാപ്രവര്‍ത്തനം - റിവ്യൂ
സിംഹക്കുട്ടിൽ അകപ്പെട്ടവർക്ക് രക്ഷപെടാനാകുമോ എന്ന  ഉദ്വേഗത്തിനു പകരം ചിരിക്കൂട്ടിലേക്ക് പ്രേക്ഷകരെ കൂട്ടിക്കൊണ്ടു പോകാനാണ് സംവിധായകൻ്റെ ശ്രമം. പൃഥ്വിരാജ് നായകനായി അഭിനയിച്ച  എസ്രാ എന്ന സൂപ്പർനാച്ചുറൽ ഹൊറർ ചിത്രത്തിനു ശേഷം ജെയ് കെ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഗ്ർർർ.ഓഗസ്റ്റ് സിനിമാസിൻ്റെ ബാനറിൽ ഷാജി നടേശൻ, ആര്യ എന്നിവർ ചേർന്നാണ് ഈ സിനിമ നിർമ്മിച്ചിരിക്കുന്നത്.
  നായകൻ്റെ തിരോധാന വാർത്തയോടെയാണ് ചിത്രത്തിൻ്റെ തുടക്കം.നായകനായ റെജിമോൻ നാടാരെ കാണാനില്ല. പ്രണയച്ചതിയോ ജാതിക്കൊലയോ ആകാം കാരണമെന്നാണ് ചാനലുകളുടെ കണ്ടെത്തൽ.റെജിമോൻ്റെ പ്രണയം സംവിധായകൻ ഫ്ലാഷ് ബാക്കിലൂടെ അവതരിപ്പിക്കുന്നു. നെയ്യാറ്റിൻകരയിലെ ഒരു സാധാരണ കുടുംബത്തിലെ അംഗമാണ് റെജിമോൻ.
ദേവീസഹായം ഫുഡ്സ് എന്ന പേരിൽ ഒരു ചെറുകിട വ്യവസായ സംരംഭം നടത്തുന്നു. രചനാ നായർ ( അനഘ) എന്ന പെൺകുട്ടിയുമായി പ്രണയത്തിലാണ് റെജിമോൻ. തിരുവനന്തപുരത്തെ പാരമ്പര്യമുള്ള നായർ തറവാട്ടിലെ അംഗമാണ് രചന.അച്ഛൻ ഇരവിക്കുട്ടി പിള്ള (ഷോബി തിലകൻ) ഇടതു പക്ഷ രാഷ്ട്രീയ നേതാവാണ്. നേമം ഉപതിരഞ്ഞെടുപ്പിൽ കെ എസ് പി സ്ഥാനാർത്ഥിയായി മത്സരിക്കാനുള്ള തയ്യാറെടുപ്പിലാണ്.
ചിരിക്കൂട്ടിൽ ചാക്കോച്ചൻ്റേയും ദർശന്റേയും ​ഗ‍ർജനം, സുരാജിൻ്റെ നെട്ടോട്ടം; വെറെെറ്റിയാണീ 'ഗ്ർർർ', suraj, kunjacko boban, grrr review, grrr movie
 
പെൺകുട്ടിയുടെ കുടുംബം സമ്മതിക്കുകയില്ലെന്ന് ഉറപ്പുള്ളതിനാൽ ഒളിച്ചോടി വിവാഹം രജിസ്റ്റർ ചെയ്യാമെന്ന തീരുമാനത്തിലാണ് റെജിയും രചനയും. കാഞ്ഞിരംകുളം സബ് രജിസ്ട്രാർ ഓഫീസിൽ റെജിയും കൂട്ടുകാരൻ അനസും കാത്തിരുന്നുവെങ്കിലും രചന എത്തിയില്ല. റെജിയുടെ പ്രായക്കൂടുതലും ജാതി വ്യത്യാസവും കാരണം രചന തേച്ചിട്ടു പോയി എന്നാണ് റെജിയുടെ വിചാരം. ഇത്തരം അവസ്ഥകളെ മനസാന്നിദ്ധ്യത്തോടെ നേരിടാൻ ധൈര്യമില്ലാത്തവനാണ് റെജി. മുമ്പ് പ്രണയനൈരാശ്യത്താൽ കൈയിലെ ഞരമ്പു കണ്ടിച്ച ചരിത്രവുമുണ്ട് അയാൾക്ക്.
മദ്യപിച്ച് സുബോധം നഷ്ടപ്പെട്ട്  തിരുവനന്തപുരം മൃഗശാലയിലെത്തിയ റെജിമോൻ ദർശൻ എന്ന എട്ടു വയസ്സുകാരൻ സിംഹത്തിൻ്റെ മുന്നിലലക്ക് രക്ഷാവേലി മറികടന്ന് എടുത്തു ചാടുന്നു.വിവാഹത്തിനു ശേഷം പ്രണയം നഷ്ടപ്പെട്ട മൃഗശാലയിലെ സെക്യൂരിറ്റി ഗാർഡ് ഹരിദാസ് നായർ ( സുരാജ് വെഞ്ഞാറമ്മൂട് ) ഒരു ഫാമിലി ഫങ്ഷനു വേണ്ടി വീട്ടിലേക്കു മടങ്ങാൻ ഒരുങ്ങുന്നതിനിടെയാണ് സംഭവം.രക്ഷാ പ്രവർത്തനത്തിനിറങ്ങിയ അയാളും സിംഹക്കൂട്ടിൽ അകപ്പെടുന്നു.തുടർന്ന് കൂട്ടിൽ നിന്ന് രക്ഷപെടാൻ റെജിയും ഹരിദാസും നടത്തുന്ന ശ്രമങ്ങളാണ് ചിത്രത്തെ മുന്നോട്ടു കൊണ്ടു പോകുന്നത്.
 മൃഗശാല സൂപ്രണ്ട് ഫൗസിയ ഫാത്തിമ (മഞ്ജു പിള്ള), സി ഐ കമലേഷ് (സെന്തിൽ കൃഷ്ണ) തുടങ്ങിയവർക്കാണ് രക്ഷാപ്രവർത്തനത്തിൻ്റെ മേൽനോട്ടം.രംഗം കൊഴുപ്പിക്കാൻ ഓപ്പറേഷൻ ജംഗിൾ കിങുമായി ഫുൾ കോമഡി സെറ്റപ്പിൽ ഫയർഫോഴ്സും 
ടി ആർ പി റേറ്റിംഗ് കൂട്ടാൻ പോരടിക്കുന്ന ടിവി ചാനലുകളും പുറത്തുണ്ട്.  ഇതിനിടയിൽ ഹരിദാസിൻ്റെ ഭാര്യ മൃദുലയുടെ (ശ്രുതി രാമചന്ദ്രൻ) കുടുംബത്തിൻ്റെയും റെജിയുടെയും രചനയുടെയും അനസിൻ്റെയും കുടുംബങ്ങളുടെയുമെല്ലാം കഥ സമാന്തരമായി പറഞ്ഞു പോകുന്നുണ്ട് സംവിധായകൻ.
Watch Kunchacko Boban and Suraj Venjaramoodu in GRRR | Malayalam Movie | Novo Cinemas
 റെജിയുടെയും രചനയുടെയും  പ്രണയം വിവാഹത്തിനു മുമ്പുള്ളതാണ്.ഹരിദാസിൻ്റെയും മൃദുലയുടെയും പ്രണയം വിവാഹത്തിനു ശേഷം തണുത്ത് ആറിപ്പോയതും. രണ്ട് പ്രണയങ്ങളെ കുറിച്ച് സംവിധായകൻ പറയുന്നുണ്ടെങ്കിലും അതെല്ലാം വളരെ ഉപരിപ്ലവമാണ് .അതു പോലെ പ്രണയച്ചതി, ജാതിക്കൊല തുടങ്ങിയവയൊക്കെ ആദ്യം പറയുന്നുണ്ടെങ്കിലും അതെല്ലാം പിന്നിട് മങ്ങിപ്പോകുന്നു. ആളൊഴിഞ്ഞ വെയർഹൗസ് എന്ന സ്ഥിരം ക്ലീഷേ സ്ഥലത്താണ് ചിത്രത്തിൻ്റെ അവസാനം.
  കഥാപാത്രണളെല്ലാം തിരുവനന്തപുരംകാരാണ്. എന്നാൽ തിരുവനന്തപുരം ഭാഷ സംസാരിക്കുന്നതിൽ അതിവിദഗ്ദനായ സുരാജ് ഉൾപ്പെടെ ആരും ആ ഭാഷ സംസാരിക്കുന്നില്ല. സംവിധായകൻ ജെയ് കെ യും എസ് പ്രവീണും ചേർന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. സംഭാഷണങ്ങൾ ശരാശരി നിലവാരം പുലർത്തുന്നതാണ്. സിംഹം പ്രധാന കഥാപാത്രമായി തന്നെ സിനിമയിലുണ്ട്. രണ്ടു പേർ മുന്നിൽ വന്നു പെട്ടിട്ടും അക്രമാസക്തനാകാതെ കാഴ്ചക്കാരനായി നിൽക്കുന്ന സിംഹത്തിൻ്റെ ക്ഷമാശീലത്തെ അഭിനന്ദിക്കണം.
  സിംഹക്കൂട്ടിലേക്ക് എടുത്തു ചാടിയ മദ്യപൻ്റെ തമാശാ രംഗങ്ങൾ കുഞ്ചാക്കോ ബോബൻ തരക്കേടില്ലാതെ അവതരിപ്പിച്ചു. സുരാജിൻ്റേത് മികച്ച പ്രകടനമാണ്. നായികമാരായ അനഘയ്ക്കും ശ്രുതി രാമചന്ദ്രനും അധികം തിളങ്ങാനുള്ളതൊന്നും തിരക്കഥയിൽ ഇല്ല. ആൽക്കഹോളിക് ആയ മയക്കുവെടിക്കാരൻ തമ്പി ഹിമഗിരിയുടെ വേഷമിട്ട അലൻസിയറിൻ്റേത് മികച്ച അഭിനയമാണ് ഷോബി തിലകൻ, മഞ്ജു പിള്ള, സെന്തിൽ കൃഷ്ണ, ചാലി പാല തുടങ്ങിയവരും വേഷങ്ങളോട് നീതി പുലർത്തി.
നിന്നെ സിംഹക്കൂട്ടിലാണോടാ പ്രസവിച്ചത്'; ഗ്ർർർ ജൂൺ 14ന് തിയേറ്ററുകളിൽ | Kunchako Boban Movie GRRR Release Date
 സുരേഷ് നായരുടെ ഛായാഗ്രഹണവും വിവേക് ഹർഷൻ്റെ എഡിറ്റിംഗും മികച്ചതാണ്. പശ്ചാത്തല സംഗീതം നൽകിയിരിക്കുന്നത് ഡോൺ വിൻസെൻ്റാണ്.ജെയ് കെ യുടെ മുൻ ചിത്രമായ എസ്രയിൽ നിന്നും തികച്ചും വ്യത്യസ്തമാണ് ഗ്ർർർ. തിരക്കഥയിലെയും സംഭാഷണങ്ങളിലെയും ന്യൂനതകൾ കാരണം സിംഹക്കൂട്ടിനുള്ളിൽ ചിരിപ്പൂരമൊരുക്കാൻ  കുഞ്ചാക്കോ ബോബനും സുരാജും നടത്തിയ ശ്രമങ്ങൾ അത്ര കണ്ട് വിജയിച്ചിട്ടില്ല.
——————————

(കേരള കാർഷിക സർവ്വകലാശാലയുടെ തൃശൂർ വെളളാനിക്കര കാർഷിക കോളേജ് മുൻ പ്രൊഫസറാണ് ലേഖകൻ)

——————————————————————-
കൂടുതല്‍ വാര്‍ത്തകള്‍ക്കായി
http://www.newsboardindia.com
സന്ദര്‍ശിക്കുക