ഗോവധം നിരോധിക്കും: സീതയ്ക്ക് ക്ഷേത്രം പണിയും- അമിത് ഷാ

മധുബനി: ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്ത ഘട്ടത്തിലേയ്ക്ക് നീങ്ങുമ്പോൾ ഗോവധ നിരോധനം പ്രചാരണായുധമാക്കുന്നു ബി.ജെ.പി.

എൻ ഡി എ വീണ്ടും അധികാരത്തില്‍ വന്നാല്‍ ഗോവധം നിരോധിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വ്യക്തമാക്കി.ഗോഹത്യ നടത്തുന്നവരെ തലകീഴാക്കി കെട്ടിതൂക്കും.

ബിഹാറില്‍ ഗോഹത്യകള്‍ വര്‍ധിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് മധുബനിയിലെ റാലിയില്‍ അമിത് ഷായുടെ പ്രഖ്യാപനം. ഗോവധവും പശുക്കടത്തും അനുവദിക്കില്ലെന്ന് അദ്ദേഹം ആവര്‍ത്തിച്ചു.

അയോധ്യയിലെ രാമക്ഷേത്രത്തിനു പിന്നാലെ സീതാ ക്ഷേത്രമെന്ന വാഗ്ദാനവും ബി.ജെ.പി മുന്നോട്ടു വയ്ക്കുന്നു.സീതാ ദേവിയുടെ ജന്‍മ സ്ഥലമെന്ന് വിശ്വാസമുള്ള ബിഹാറിലെ സീതാമര്‍ഹിയില്‍ ക്ഷേത്രം നിര്‍മിക്കുമെന്നും അമിത് ഷാ പ്രഖ്യാപിച്ചു. ക്ഷേത്രത്തിനായി കോണ്‍ഗ്രസും ആര്‍.ജെ.ഡിയും ഒന്നുംചെയ്തില്ലെന്നും അമിത് ഷാ കുറ്റപ്പെടുത്തി

നേരത്തെയും തിരഞ്ഞെടുപ്പുകളില്‍ ഗോവധ നിരോധനം ബി.ജെ.പി ഉന്നയിച്ചിരുന്നു. അമിത് ഷായുടെ പ്രഖ്യാപനത്തോട് കോണ്‍ഗ്രസ് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News