സംഘ് പരിവാറും വേശ്യയുടെ സദാചാര പ്രസംഗങ്ങളും

കൊച്ചി : സംഘപരിവാറിന്റെ അഴിമതി വിരുദ്ധതാ പ്രസംഗം വേശ്യയുടെ സദാചാര പ്രസംഗമാണെന്ന്
രാഷ്ടീയ-സാമൂഹിക നിരീക്ഷകനും എഴുത്തുകാരനുമായ സി.ആർ. പരമേശ്വരൻ ഫേസ്ബുക്കിൽ കുറിച്ചു.
ഒന്നേകാൽ ലക്ഷം കോടിയുടെ അഴിമതി ആരോപണമാണ് മഹാരാഷ്ടയിലെ അജിത്ത് പവാറിനെതിരെ ഉയർന്നത്.  സംഘി പക്ഷം ചേർന്ന് അയാളും വിശുദ്ധനായിയെന്ന് അദ്ദേഹം കുററപ്പെടുത്തി.

പരമേശ്വരൻ്റെ ഫേസ്ബുക്ക് പോസ്ററ്:

ഴിഞ്ഞ കൊല്ലം ബിബിസിയെ റെയ്ഡ് ചെയ്യുക വഴി അങ്ങിനെ ഭാരതത്തിലെ അവസാനത്തെ നിയമലംഘകനെയും പാഠം പഠിപ്പിച്ചു!

ബി സി സി ലെ സാമ്പത്തിക ക്രമക്കേടിനെതിരെ റെയ്ഡ് നടത്തിയതിനെ അല്ല കുറ്റപ്പെടുത്തിയത്. അതിന്റെ ടൈമിംഗിനെ ആണ്. മോദിക്കെതിരെ ഡോക്യൂമെന്ററി വന്ന ആഴ്ചയിൽ തന്നെ ബി.ബി.സി യെ റെയ്ഡ് നടത്തിയതിനെ കുറിച്ചാണ്. അതിനർത്ഥം,ബി.ബി.സിയുടെ സാമ്പത്തിക കുറ്റങ്ങളെ കുറിച്ചുള്ള വിവരങ്ങൾ കയ്യിൽ വെച്ച് കൊണ്ട് പാർട്ടിക്കും വ്യക്തിക്കും ആപൽക്കരമായ വാർത്ത വന്നപ്പോൾ മാത്രം റെയ്ഡ് ചെയ്യുകയായിരുന്നു എന്നാണ്. സെലക്ടീവ് റെയ്ഡുകൾ ആരെയും റെയ്ഡ് ചെയ്യാത്തതിനേക്കാൾ ധാർമികമായി മോശമാണ്.

അല്ലെങ്കിൽ തന്നെ ബിജെപിയുടെ അഴിമതി വിരുദ്ധത കേമമാണ്. Hindenberg Research റിപ്പോർട്ട്‌ പ്രകാരം രാജ്യത്തെ സകല സാമ്പത്തിക നിയമങ്ങളും തെറ്റിച്ചിട്ടുള്ള അദാനി വിശ്വഹിന്ദുപരിഷത്ത് പോലെ ഒക്കെ പ്രധാനപ്പെട്ട ഒരു സംഘപരിവാർ ഘടകമാണ് എന്ന് പോലും പറയാം. അയാളുടെ കൽക്കരി കുംഭകോണം വളരെ നിജമായ ഒരു അഴിമതിയാണ്.

കോൺഗ്രസിൽ നിന്ന് ഈയിടെ ബിജെപിയിൽ ചേർന്ന അശോക്ചവാൻ മഹാരാഷ്ട്രയിലെ ഹീനനായ അഴിമതിക്കാരനാണ്. കാർഗിൽ യുദ്ധസേനാനികൾക്കുള്ള ആദർശ് ഫ്ലാറ്റ് തട്ടിയെടുത്ത അയാൾ ബിജെപിയിൽ വന്നതോടെ വിശുദ്ധനായി. സം ഘപരിവാർ സവിശേഷരായ ദേശസ്നേഹികൾ ആയതുകൊണ്ട് സൈനിക ബലിദാനികളെ വഞ്ചിച്ചവനെ സ്വീകരിക്കുന്നത് കൊണ്ട് കുഴപ്പമില്ല.

ഒന്നേകാൽ ലക്ഷം കോടിയുടെ അഴിമതി ആരോപണമാണ് അജിത്ത് പവാറിനെതിരെ. അയാളും സംഘി പക്ഷം ചേർന്ന് വിശുദ്ധനായി.

അങ്ങിനെ എത്രയെത്ര പേർ!

കേരളത്തിൽ ജോയ് ആലുക്കാസിനെയും മണപ്പുറത്തെയും ഇപ്പോൾ ഹിംസിക്കും എന്നു പറഞ്ഞാണ് റെയ്ഡുകൾ നടത്തിയത്. എന്തു സംഭവിച്ചു എന്ന് എല്ലാവർക്കും അറിയാം.

കാരണഭൂതൻ ഉൾപ്പെട്ട സ്വർണ്ണക്കടത്ത്, ഹവാലാ, ലൈഫ് മിഷൻ എന്നിവയിൽ തെളിവു കിട്ടിയിട്ടില്ല,തെളിവു കിട്ടിയിട്ടില്ല എന്നാണ് കേരള സംഘികൾ പറയുന്നത്. അന്വേഷിച്ചാൽ അല്ലേ തെളിവ് കിട്ടൂ . ഭൂതന് ഒരു നോട്ടീസ് പോലും അയച്ചിട്ടില്ല.

പറയുമ്പോൾ അയാളാണ് ലൈഫ് മിഷൻ ചെയർമാൻ.ഭൂതനിലേക്കുള്ള വാതായനമായ സിഎം രവീന്ദ്രന്റെ ചോദ്യം ചെയ്യൽ സ്വാമി എം. ഇടപെട്ടതിനാൽ ഒറ്റ ദിവസം കൊണ്ട് തീർത്തു. എമ്മിന് കമ്മികളുടെ വക നാലേക്കർ. സംഘികളുടെ വക ഒരു സർവകലാശാലയുടെ ചാൻസലർ പദവി. ചുരുക്കത്തിൽ സംഘപരിവാറിന്റെ അഴിമതി വിരുദ്ധതാ പ്രസംഗം വേശ്യയുടെ സദാചാര പ്രസംഗമാണ്.