പദവി നഷ്ടപ്പെട്ടാൽ അടുത്ത തിരഞ്ഞെടുപ്പിൽ ഈനാംപേച്ചി, നീരാളി

In Featured, Special Story
March 24, 2024

കോഴിക്കോട്:  ദേശീയപാർട്ടി പദവി നഷ്ടപ്പെട്ടാൽ അടുത്ത തിരഞ്ഞെടുപ്പിൽ ഈനാംപേച്ചി, നീരാളി പോലുള്ള ചിഹ്നങ്ങളാകും തിരഞ്ഞെടുപ്പ് കമ്മിഷൻ നൽകുക എന്ന്
സിപിഎം കേന്ദ്രകമ്മിറ്റി അംഗം എ.കെ. ബാലൻ. കെ.എസ്.എഫ്.ഇ.ഒ.യു. കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട് മേഖലാതല നേതൃശില്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ബാലൻ.

സി.പി.എമ്മിന്റെ ദേശീയപാർട്ടി പദവി ഇല്ലാതാക്കാൻ ശ്രമം നടക്കുന്നു. ദേശീയപാർട്ടി പദവി നഷ്ടപ്പെട്ടാൽ അടുത്ത തിരഞ്ഞെടുപ്പിൽ എന്ത് ചിഹ്നമാകും നമുക്ക് ലഭിക്കുക? സൈക്കിൾ വരെയുള്ള ചിഹ്നങ്ങൾ മറ്റുള്ളവർക്ക് അനുവദിച്ചു. ഈനാംപേച്ചി, നീരാളി പോലുള്ള ചിഹ്നങ്ങളാകും നമുക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകുക. അതിലേക്ക് എത്തരുത്- എ.കെ. ബാലൻ പറഞ്ഞു.

പ്രതിപക്ഷം പുല്ലൂട്ടിയിൽ കിടക്കുന്ന പട്ടിയെന്ന് പറഞ്ഞ അദ്ദേഹം, ചതിയൻമാരുടെ പാർട്ടിയാണ് കോൺഗ്രസെന്നും ആരോപിച്ചു. പത്മജ പോയിട്ട് എന്തെല്ലാമാണ് പറയുന്നത്. കോൺഗ്രസ് എന്ന് പറയാൻ എന്ത് ധാർമികതയാണ് ഉള്ളത്. പാർട്ടിയുടെ മയ്യത്ത് ആയിരിക്കും ലോക്സഭാ തിരഞ്ഞെടുപ്പിൽ ഉണ്ടാവുകയെന്ന് എകെ ബാലൻ പറഞ്ഞു.