തിരുവനന്തപുരം: സിനിമയിൽ ഉള്ളവർക്ക് അഭിപ്രായങ്ങൾ തുറന്ന് പറയാൻ മടി, എന്തെങ്കിലും പറഞ്ഞു പോയാൽ ഇഡി വരുമോയെന്ന ഭയമാണ് സിനിമക്കാർക്കെന്ന് സംവിധായകന്‍ അടൂർ ഗോപാലകൃഷ്ണൻ. തിരുവനന്തപുരം പ്രസ്സ് ക്ളബ് സംഘടിച്ചിച്ച സ്നേഹാദരം ചടങ്ങിൽ സംസാരിക്കുന്നതിനിടെയാണ് അടൂർ ഇങ്ങനെ പറഞ്ഞത്.
എന്നാൽ താൻ അങ്ങനെയല്ലന്നും പറയാനുള്ളത് തുറന്നു പറയുമെന്നും അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞു. 2016 ല്‍ പുറത്തിറങ്ങിയ പിന്നെയും ആണ് അടൂരിന്‍റെ സംവിധാനത്തില്‍ അവസാനം പുറത്തിറങ്ങിയ ചിത്രം.
കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ സ്ഥാനത്ത് നിന്നും ഈ വര്‍ഷം ജനുവരിയില്‍ അടൂർ രാജിവച്ചിരുന്നു. ഡയറക്ടർ ശങ്കർ മോഹൻ രാജിവച്ച് പുറത്ത് പോയതിന് പിന്നാലെയാണ് അടൂരും രാജി വച്ചത്. ശങ്കർ മോഹന് പൂർണ പിന്തുണ പ്രഖ്യാപിച്ച അടൂർ, വിദ്യാർത്ഥി സമരങ്ങളുമായി ബന്ധപ്പെട്ടുയർന്ന വിവാദങ്ങളിൽ അതൃപ്തി അറിയിച്ചിരുന്നു.
Post Views: 264