ലെന വിവാഹിതയായി; വരൻ ബഹിരാകാശ സംഘത്തിലെ പ്രശാന്ത്

തിരുവനന്തപുരം : പ്രധാനമന്ത്രി പ്രഖ്യാപിച്ച ഗഗൻയാൻ ബഹിരാകാശയാത്രിക സംഘത്തിലെ എയർഫോഴ്സ് ഗ്രൂപ്പ് ക്യാപ്റ്റൻ പ്രശാന്ത് ബാലകൃഷ്ണൻ നായരും സിനിമാ നടി ലെനയും വിവാഹിതരായി. ലെന തന്നെയാണ് ഈ വിവരം സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടത്.

ഞാന്‍ വിവാഹിതയായി..വമ്പന്‍ വെളിപ്പെടുത്തലുമായി നടി ലെന,വരനെയറിഞ്ഞ ആരാധകര്‍ ഞെട്ടി » Breaking Kerala

ഐ എസ് ആർ ഒ ചെയർമാർ ഡോ. സോമനാഥിനോപ്പം പ്രശാന്തും ലെനയും———————————————————————————————————————————————

ഈ വർഷം ജനുവരി 17-ന് വിവാഹിതരായെന്നും പ്രധാനമന്ത്രി ബഹിരാകാശ യാത്രികരെ പ്രഖ്യാപിച്ചതിന് ശേഷം ഈ വിവരം പുറത്തറിയിക്കാൻ കാത്തിരിക്കുകയായിരുന്നെന്നും ലെന അറിയിച്ചു.പാലക്കാട് നെന്മാറ പഴയ ഗ്രാമം സ്വദേശിയാണ് പ്രശാന്ത് ബാലകൃഷ്ണൻ നായർ.

 

ഭാരതത്തിന് വേണ്ടി സ്വന്തം ജീവിതം പണയം വെക്കുന്ന ഒരാളെ വിവാഹം കഴിച്ചതിൽ ഒരുപാട് സന്തോഷം- ലെന, actress lena, marriage, lena marriage, captain prashanth balakrishnan nair

ലെന പങ്കുവെച്ച കുറിപ്പിന്റെ പൂർണരൂപം:

ഇന്ന്, 2024 ഫെബ്രുവരി 27 ന്, നമ്മുടെ പ്രധാനമന്ത്രി, മോദി ജി, ഇന്ത്യൻ എയർഫോഴ്സ് ഫൈറ്റർ പൈലറ്റ്, ഗ്രൂപ്പ് ക്യാപ്റ്റൻ പ്രശാന്ത് ബാലകൃഷ്ണൻ നായർക്ക് ആദ്യത്തെ ഇന്ത്യൻ ബഹിരാകാശയാത്രിക വിംഗുകള്‍ സമ്മാനിച്ചു. ഇത് നമ്മുടെ രാജ്യത്തിനും നമ്മുടെ കേരളത്തിനും വ്യക്തിപരമായി എനിക്കും അഭിമാനത്തിൻ്റെ ചരിത്ര നിമിഷമാണ്. ഔദ്യോഗികമായി ആവശ്യപ്പെടുന്ന രഹസ്യസ്വഭാവം കാത്തുസൂക്ഷിക്കുന്നതിനായി, 2024 ജനുവരി 17-ന് ഞാൻ പ്രശാന്തിനെ ഒരു പരമ്പരാഗത ചടങ്ങില്‍ അറേഞ്ച്ഡ് മാര്യേജിലൂടെ വിവാഹം കഴിച്ചുവെന്ന് നിങ്ങളെ അറിയിക്കാൻ ഞാൻ ഈ അറിയിപ്പിനായി കാത്തിരിക്കുകയായിരുന്നു.