തലച്ചോറ് തിന്നുന്ന അമീബ വീണ്ടും: ഒരു കുട്ടി ആശുപത്രിയിൽ

കോഴിക്കോട് : ‘തലച്ചോറ് തിന്നുന്ന’ അമീബ ബാധ വീണ്ടും മലപ്പുറത്ത് കണ്ടെത്തി. അമീബിക് മസ്തിഷ്‌ക രോഗം ബാധിച്ച അഞ്ച് വയസുകാരനെ അതീവ ഗുരുതരാവസ്ഥയില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഈ രോഗത്തിന് ഫലപ്രദമായ മരുന്നുകള്‍ സംസ്ഥാനത്ത് ലഭ്യമല്ല. മലപ്പുറം മൂന്നിയൂര്‍ സ്വദേശിയായ കുട്ടി അപകടാവസ്ഥ തരണം ചെയ്തിട്ടില്ലെന്നും വെന്റിലേറ്ററില്‍ തുടരുകയാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു. കടലുണ്ടിപ്പുഴയില്‍ കുളിച്ചപ്പോഴാണ് കുട്ടിയുടെ ശരീരത്തില്‍ അമീബ എത്തിയതെന്ന് സംശയിക്കുന്നു.കുട്ടിയോടൊപ്പം പുഴയില്‍ കുളിച്ച ബന്ധുക്കളായ ആള്‍ക്കാര്‍ നിരീക്ഷണത്തിലാണ്. കേരളത്തില്‍ ഇതിനു മുൻപ് വിരളമായി […]

മനുഷ്യായുസ്സിൽ ഒന്നരവർഷം കൊറോണ അപഹരിച്ചു ?

ന്യുയോർക്ക് : കൊറോണ ബാധ മനുഷ്യായുസ്സിൽ ഒന്നരവർഷം കുറച്ചതായി ലാന്‍സറ്റ് ജേണലിലെ പഠനത്തില്‍ കണ്ടെത്തി. കോവിഡ് പടര്‍ന്നു പിടിച്ച 2019 നും 2021 നുമിടയില്‍ ലോകത്തെ 84% രാജ്യങ്ങളിലും ജനങ്ങളുടെ ആയുര്‍ദൈര്‍ഘ്യം 1.6 വര്‍ഷം വരെ കുറഞ്ഞെന്ന് പഠനത്തിൽ പറയുന്നു.മെക്സിക്കോ സിറ്റി, പെറു, ബൊളീവിയ തുടങ്ങിയ രാജ്യങ്ങളിലാണ് ആയുര്‍ദൈര്‍ഘ്യത്തിലെ ഏറ്റവും രൂക്ഷമായ ഇടിവ്. 2020–21 വര്‍ഷത്തില്‍ ലോകത്താകമാനം 13 കോടി ആളുകളാണ് മരിച്ചത്. ഇതില്‍ കോവിഡ് മരണങ്ങള്‍ മാത്രം 1.6 കോടി വരുമെന്നാണ് റിപ്പോര്‍ട്ട്. കൂടാതെ, ഇതേ […]

കോവിഡിന് പിന്നാലെ ഫംഗസ് ബാധ; അമേരിക്കയില്‍ ആശങ്ക

ന്യൂയോർക്ക്: മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക് അതിവേഗം പകരുന്ന കാന്‍ഡിഡ ഓറിസ് എന്ന ഫംഗസ് ബാധ അമേരിക്കയില്‍ ഭീതി പടര്‍ത്തുന്നു. കോവിഡ് മഹാമാരിക്ക് ശേഷം പടരുന്ന ഇതിൻ്റെ രോഗലക്ഷണങ്ങള്‍ പലവിധത്തിലായിരിക്കും.ജനുവരി 10നാണ് ആദ്യ കേസ് വന്നത്.പിന്നാലെ തുടര്‍ച്ചയായി മൂന്ന് കേസുകള്‍ കൂടി കണ്ടൂ. കുറഞ്ഞ രോഗപ്രതിരോധ ശേഷിയുള്ളവരെയാണ് ഫംഗസ് ഏറ്റവും കൂടുതല്‍ ബാധിക്കുക. ശരീരത്തിന്‍റെ വിവിധ ഭാഗങ്ങളെ ഫംഗസ് ബാധിച്ചേക്കാം. ചെവിയിലൂടെയോ, തുറന്ന മുറിവുകളിലോ, രക്തത്തിലാകെയോ അണുബാധ പിടിപ്പെടാം. പലര്‍ക്കും പലരീതിയിലാകും രോഗലക്ഷണങ്ങളുടെ തീവ്രത. രോഗമൊന്നുമില്ലാതെ തന്നെ ഒരു […]