മൂന്നാറില്‍ തിരക്ക്: ഹോട്ടലുകളില്‍ മുറികളില്ല

മൂന്നാര്‍: ഓണാവധി ആഘോഷിക്കാനായി മൂന്നാറില്‍ വിനോദ സഞ്ചാരികളുടെ തിരക്ക്. സെപ്റ്റംബര്‍ മൂന്ന് വരെ മൂന്നാറിലെ റിസോര്‍ട്ടുകള്‍, ഹോംസ്റ്റേകള്‍, ഹോട്ടലുകള്‍ എന്നിവിടങ്ങളിലെ മുറികള്‍ പൂര്‍ണമായി ഇതിനോടകം സഞ്ചാരികള്‍ ബുക്ക് ചെയ്തു കഴിഞ്ഞു. ഓണദിനത്തില്‍ പ്രധാന റിസോര്‍ട്ടുകളിലെല്ലാം ഓണസദ്യയുണ്ടായിരുന്നു. കൂടാതെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളായ രാജമല, മാട്ടുപ്പെട്ടി, ഫ്‌ലവര്‍ ഗാര്‍ഡന്‍, ബോട്ടാണിക്കല്‍ ഗാര്‍ഡന്‍, ഹൈഡല്‍ പാര്‍ക്ക്, പഴയ മൂന്നാര്‍ ഡിടിപിസിയുടെ കുട്ടികളുടെ പാര്‍ക്ക് എന്നിവിടങ്ങളില്‍ കഴിഞ്ഞ ദിവസം മുതല്‍ സന്ദര്‍ശകരുടെ തിരക്ക് ആരംഭിച്ചു. ഓണക്കാലത്തെ സഞ്ചാരികളുടെ തിരക്ക് പരിഗണിച്ച് […]

വിനോദ സഞ്ചാരികള്‍ക്ക് വിസ രഹിത പ്രവേശനം നല്‍കാന്‍ റഷ്യം

മോസ്‌കോ: സംഘങ്ങളായെത്തുന്ന ഇരുരാജ്യങ്ങളില്‍ നിന്നുമുള്ള വിനോദ സഞ്ചാരികള്‍ക്ക് വിസയില്ലാതെ പരസ്പരം പ്രവേശനം നല്‍കാനുള്ള ആലോചനയില്‍ ഇന്ത്യയും റഷ്യയും. റഷ്യയാണ് നിര്‍ദ്ദേശം മുന്നോട്ടുവച്ചത്. ഇതുസംബന്ധിച്ച് ഇരുരാജ്യങ്ങളും തമ്മില്‍ നയതന്ത്ര ചര്‍ച്ച നടക്കുന്നതായി റഷ്യന്‍ സാമ്പത്തിക വികസന മന്ത്രി മാക്‌സിം റെഷെത്‌നിക്കോവ് പറഞ്ഞു. കൊവിഡിന്റെയും യുക്രെയിന്‍ അധിനിവേശത്തിന്റെയും പശ്ചാത്തലത്തില്‍ വിനോദ സഞ്ചാരികളിലുണ്ടായ ഇടിവ് നികത്തുകയാണ് റഷ്യയുടെ ലക്ഷ്യം. ഒരൊറ്റ യാത്രാ പദ്ധതിക്ക് കീഴില്‍ സഞ്ചരിക്കുന്ന കുറഞ്ഞത് അഞ്ച് പേരടങ്ങുന്ന സംഘങ്ങള്‍ക്കായിരിക്കും വിസാരഹിത പ്രവേശനം സാദ്ധ്യതമാക്കുക. ചൈന, ഇറാന്‍ എന്നീ രാജ്യങ്ങളുമായും […]