ബൈഡന്റെ പിൻമാറ്റം ട്രംപിന് വെല്ലുവിളി

വാഷിം​ഗ്ടൺ:അമേരിക്കൻ പ്രസിഡണ്ട് തിരഞ്ഞെടുപ്പിൽ ഡമോക്രാററിക് പാർടിയുടെ കമല ഹാരിസ് സ്ഥാനാർഥിയാവും. ജോ ബൈഡൻ പിന്മാറിയതിനെ തുടർന്നാണിത്.റിപ്പബ്ലിക്കൻ പാർടി സ്ഥാനാർഥി ഡോണോൾഡ് ട്രംപിന് അവർ കനത്ത വെല്ലുവിളി ഉയർത്തും എന്നാണ് രാഷ്ടീയ നിരീക്ഷകർ കരുതുന്നത്. ജോ ബൈഡനെ പിന്തുണയ്ക്കാൻ മടി കാട്ടിയ ഡെമോക്രാറ്റുകൾക്ക് ഒരു പക്ഷേ പുതിയ വീര്യം നൽകുന്നതാകാം കമല ഹാരിസിന്റെ പേര്. ഒടുവിൽ നടന്ന സർവെയിൽ പാർട്ടിയിലെ 10ൽ 6 പേരും കമലയെ പിന്തുണയ്ക്കുന്നവരാണ്. പിന്തുണ തേടി കമല ഹാരിസ് നീക്കങ്ങൾ സജീവമാക്കി. കമലയെ പിന്തുണച്ച് […]

ജോ ബൈഡൻ തിരഞ്ഞെടുപ്പിൽ മൽസരിക്കില്ല ?

വാഷിംഗ്ടൺ : അമേരിക്കൻ പ്രസിഡണ്ട് തിരഞ്ഞെടുപ്പിൽ മൽസരിക്കുന്നതിൽ നിന്ന് പിന്മാറാൻ പ്രസിഡൻ്റ് ജോ ബൈഡൻ ആലോചിക്കുന്നു.ഈ വാരാന്ത്യത്തോടെ ഇക്കാര്യത്തിൽ തീരുമാനമുണ്ടാകുമെന്നാണ് സൂചന. മുൻ പ്രസിഡൻ്റ് ബരാക് ഒബാമ ഉൾപ്പെടെയുള്ള ഡെമോക്രാറ്റിക് പാർട്ടിയുടെ മുതിർന്ന നേതാക്കൾ ബൈഡൻ്റെ പ്രകടനത്തിൽ ആശങ്ക പ്രകടിപ്പിച്ചതായും റിപ്പോർട്ടുകളുണ്ട്. വൈസ് പ്രസിഡൻ്റ് കമലാ ഹാരിസിനെ തൻ്റെ പകരം സ്ഥാനാർത്ഥിയായി നാമനിർദേശം ചെയ്ത ശേഷം ബൈഡൻ രംഗം വിടുമെന്നും പ്രമുഖ പത്രങ്ങൾ പറയുന്നു. നിരവധി ഡെമോക്രാറ്റിക് സെനറ്റർമാരും ഗവർണർമാരും ബൈഡനെ തിരഞ്ഞെടുപ്പിൽ നിന്ന് ബൈഡനെ മാറ്റണമെന്ന് […]

ട്രംപ് വധശ്രമത്തിൽ ഇറാന് പങ്കെന്ന് വാദം

വാഷിംഗ്ട്ൺ : അമേരിക്കൻ മുൻ പ്രസിഡന്റും പ്രസിഡണ്ട് തിരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കൻ സ്ഥാനാർഥിയുമായ ഡോണൾഡ്‌ ട്രംപിനെതിരെ നടന്ന വധശ്രമത്തില്‍ ഇറാനു പങ്കുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗം കരുതുന്നു. എന്നാൽ ശനിയാഴ്ച നടന്ന പരിപാടിക്കിടെ ഉണ്ടായ വധശ്രമത്തിൽ ഇറാന് പങ്കുണ്ടോ എന്നതിന് തെളിവില്ല. ഇറാന്റെ ഭീഷണികൾ സംബന്ധിച്ച് സർക്കാരിന് രഹസ്യവിവരങ്ങൾ ലഭിച്ചിരുന്നു. 2020-ൽ ഇറാൻ്റെ ഉന്നത സൈനിക ജനറൽ ഖാസിം സുലൈമാനിയെ കൊലപ്പെടുത്തിയതിനുള്ള പ്രതികാരമായാണ് ഇറാൻ ട്രംപിനെ ലക്ഷ്യമിടുന്നത്. വരും ആഴ്ചകളിൽ കൂടുതൽ വധശ്രമങ്ങൾ ഉണ്ടായേക്കുമെന്നാണ് രഹസ്യാന്വേഷണ വിഭാഗം അനുമാനിക്കുന്നത്. ഇതിനിടെ,  […]

ഇമ്രാൻ ഖാൻ്റെ പാർടിയെ നിരോധിക്കാൻ നീക്കം

ഇസ്ലാമാബാദ് : പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ്റെ പാകിസ്ഥാൻ തെഹ്‌രീകെ ഇൻസാഫ് (പിടിഐ) പാർട്ടിയെ നിരോധിക്കാൻ ഷെഹ്ബാസ് ഷെരീഫിൻ്റെ നേതൃത്വത്തിലുള്ള സർക്കാർ തീരുമാനിച്ചു. രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ ആരോപിച്ച് പിടിഐയെ നിരോധിക്കാൻ തീരുമാനമെടുത്തെന്ന് വാര്‍ത്താ വിതരണ മന്ത്രി അത്താവുള്ള തരാര്‍ അറിയിച്ചു. അവർ രാജ്യ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നടപടിയത്രെ. ഇതിന് വ്യക്തമായ തെളിവുകള്‍ ഉണ്ടെന്നും പാര്‍ട്ടിക്കെതിരെ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇമ്രാൻ ഖാൻ്റെ പാർട്ടിക്ക് പാർലമെൻ്റിൽ 20 അധിക സംവരണ സീറ്റുകൾക്ക് […]

ട്രംപിനെ വെടിവെച്ചു കൊല്ലാൻ ശ്രമം; നേരിയ പരിക്ക്

വാഷിങ്ടൺ: അമേരിക്കയുടെ മുൻ പ്രസിഡണ്ടും റിപ്പബ്ലിക്കൻ പാർടിയുടെ പ്രസിഡണ്ട് സ്ഥാനാർഥിയുമായ ഡോണൾഡ് ട്രംപിനെ വെടിവെച്ചു കൊല്ലാൻ ശ്രമം.അദ്ദേഹത്തിൻ്റെ ചെവിക്ക് മുറിവേററു. വെടിവെച്ച അക്രമിയും മറ്റൊരാളും സംഭവത്തിൽ കൊല്ലപ്പെട്ടു.ഒരാൾക്ക് വെടിവെപ്പിൽ പരിക്കേൽക്കുകയും ചെയ്തു.ശനിയാഴ്ച പെൻസിൽവാനിയയിൽ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെയാണ് വധശ്രമമുണ്ടായത്. അക്രമി നിരവധി തവണ വെടിവെച്ചു.   നടന്നത് വധശ്രമം തന്നെയാണെന്ന് എഫ്.ബി.ഐ ഉദ്യോഗസ്ഥൻ കെവിൻ റോജേക്ക് അറിയിച്ചു. വെടിവെച്ചയാളെയും അതിന് പിന്നിലുള്ള കാരണവും കണ്ടെത്താൻ അന്വേഷണം തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, വെടിവെപ്പിന് പിന്നാലെ ട്രൂത്ത് […]

ലുലു മാളില്‍ വന്‍ ഡാറ്റാ ചോർച്ച

ദുബായ് : ഗള്‍ഫ് മേഖലയില്‍ ലുലു ഹൈപ്പർ മാർക്കറ്റിന്റെ ഡാറ്റാ ബേസിനെ ഹാക്കർമാർ ആക്രമിച്ചു. 196000 വ്യക്തികളുടെ വിവരം അവർ ചോർത്തി. ലുലു മാർക്കറ്റിന്റെ എല്ലാ ഡാറ്റാ ബേസുകളിലേക്കും തങ്ങള്‍ കടന്ന് കയറിയിട്ടുണ്ടെന്ന്, ഡാർക്ക് വെബ് ഫോറങ്ങളിലെ സോളോ ഹാക്കറായ ഇൻ്റല്‍ ബ്രോക്കർ അവകാശപ്പെടുന്നു.’ദശലക്ഷക്കണക്കിന് ഉപയോക്താക്കളും ഓർഡറുകളും ഉള്‍പ്പെടെയുള്ള മുഴുവൻ ഡാറ്റാബേസും എൻ്റെ പക്കലുണ്ട്’ വിവരങ്ങള്‍ പങ്കുവെച്ചുകൊണ്ട് ഹാക്കർ വ്യക്തമാക്കിട്ടുണ്ട്. ഫോണ്‍നമ്ബറും ഇമെയിലും സഹിതമാണ് ചോർന്നത്. ഇത്തരത്തില്‍ മോഷ്ടിക്കപ്പെടുന്ന ഡാറ്റ വിൽക്കാറുള്ള കുപ്രസിദ്ധ പ്ലാറ്റ്‌ഫോമായ ബ്രീച്ച്‌ഫോറത്തിലുടെയാണ് വിവരം […]

പറന്നുയരാന്‍ ഒരുങ്ങി ‘എയര്‍ കേരള

ദുബായ് : കേരളം ആസ്ഥാനമായി പ്രവര്‍ത്തനം ആരംഭിക്കാനൊരുങ്ങുന്ന ആദ്യത്തെ വിമാനക്കമ്പനിയായ ‘എയര്‍കേരള’ യ്ക്ക് പ്രവര്‍ത്തനാനുമതി. പ്രവാസിമലയാളി വ്യവസായികള്‍ ആരംഭിച്ച സെറ്റ്ഫ്‌ളൈ ഏവിയേഷന്റെ കീഴിലുള്ള വിമാന സര്‍വീസിന് കേന്ദ്ര സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിന്റെ പച്ചക്കൊടി ലഭിച്ചു. തുടക്കത്തില്‍ ആഭ്യന്തര സര്‍വീസ് ആരംഭിക്കാനാണ് പദ്ധതി. ഇന്ത്യയിലെ പ്രമുഖ നഗരങ്ങളെ മെട്രോ നഗരങ്ങളുമായി ബന്ധിപ്പിച്ചുള്ള സര്‍വീസായിരിക്കും തടക്കത്തില്‍ നടത്തുക. ഇതിനായി മൂന്നു വിമാനങ്ങള്‍ ഉടന്‍ വാങ്ങുമെന്നു കമ്പനി ചെയര്‍മാന്‍ അഫി അഹമ്മദ്, വൈസ് ചെയര്‍മാന്‍ അയ്യൂബ് കല്ലട എന്നിവര്‍ വാർത്താ സമ്മേളനത്തിൽ […]

സുനക് യുഗം തീർന്നു; കെയ്‌ർ സ്റ്റാർമർ പ്രധാനമന്ത്രി

ലണ്ടൻ: ബ്രിട്ടനിൽ ലേബർ പാർട്ടിയുടെ കെയ്‌ർ സ്റ്റാർമർ പ്രധാനമന്ത്രിയാകും. 14 വർഷത്തെ കൺസർവേറ്റീവ് പാർട്ടി ഭരണം അവസാനിപ്പിച്ച് വൻ ഭൂരിപക്ഷത്തോടെ ലേബർ പാർട്ടി അധികാരത്തിലേക്ക്. സ്റ്റാർമറെ ഫോണിൽ വിളിച്ച് പ്രധാനമന്ത്രിയും കൺസർവേറ്റീവ് പാർട്ടി നേതാവുമായ ഋഷി സുനക് അഭിനന്ദനം അറിയിച്ചു. റിച്ച്‌മണ്ട് ആൻഡ് നോർതലേർട്ടൻ സീറ്റ് സുനക് നിലനിർത്തി. 23,059 വോട്ടാണ് ഭൂരിപക്ഷം. 650 അംഗ പാർലമെന്റിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ മൂന്നിലൊന്ന് സീറ്റുകളുടെ ഫലം പ്രഖ്യാപിച്ചപ്പോഴേക്കും കേവല ഭൂരിപക്ഷമായ 325 എന്ന സംഖ്യ ലേബർ പാർട്ടി കടന്നു. […]

കോവിഡ് വ്യാപനം വീണ്ടും: അമേരിക്കയിലും ബ്രിട്ടണിലും ആശങ്ക

ന്യൂയോർക്ക് : അമേരിക്കയിലും ബ്രിട്ടണിലും വീണ്ടും കോവിഡ് രോഗം വ്യാപിക്കുന്നു. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണത്തിലും വർദ്ധനയുണ്ട്.കെപി.2, കെപി.3 വകഭേദങ്ങളാണ് വ്യാപനത്തിന് കാരണം. ഏപ്രിലില്‍ റിപ്പോര്‍ട്ട് ചെയ്ത കെപി.3 വകഭേദമാണ് നിലവില്‍ പ്രബലമായത്.2014 ഏപ്രില്‍ വരെ ബ്രിട്ടണിലെ കോവിഡ് കേസുകളില്‍ 40 ശതമാനത്തിനും കാരണമായത് ഈ വകഭേദമായിരുന്നു. കെപി.1, കെപി.3, കെപി.2 വകഭേദങ്ങളാണ് കൂടുതല്‍ കണ്ടത്. കോവിഡ്-19ന്‌റെ അടിസ്ഥാനപരമായ ലക്ഷണങ്ങള്‍ ഈ വകഭേദത്തിനുമുണ്ട് എന്ന് ലോകാരോഗ്യ സംഘടന പറയുന്നു. ഇപ്പോള്‍ ശ്രദ്ധിക്കപ്പെടേണ്ട ലക്ഷണങ്ങള്‍ പനി, ശരീരവേദന, അസ്വസ്ഥത, സന്ധി […]

കുവൈത്ത് തീപ്പിടിത്തം: 24 പേര്‍ മലയാളികൾ

കുവൈത്ത് സിററി: തൊഴിലാളി ക്യാംപിലെ തീപിടിത്തത്തില്‍ മരിച്ച 49 പേരിൽ 24 പേര്‍ മലയാളികളെന്ന് സ്ഥിരീകരിച്ചു. ഇവരില്‍ 19 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാൽ ഇക്കാര്യം ഔദ്യോ​ഗികമായി സ്ഥിരീകരിക്കേണ്ടത് വിദേശ കാര്യമന്ത്രാലയമാണെന്നും അതിന് ശേഷം മാത്രമേ ഔദ്യോ​ഗിക കണക്കായി പരി​ഗണിക്കാൻ സാധിക്കൂ എന്നും നോർക്ക സിഇഒ വ്യക്തമാക്കി. 7 പേർ ​ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലുണ്ട്. ‌തിരിച്ചറിയാത്ത മൃതദേഹങ്ങളുമുണ്ട്. ഡിഎൻഎ പരിശോധനക്ക് ശേഷം മാത്രമേ ഇത് ആരുടെയെന്ന് സ്ഥിരീകരിക്കാൻ സാധിക്കൂ എന്നും നോർക്ക വ്യക്തമാക്കുന്നു. മരിച്ചവരുടെ മൃതദേഹങ്ങൾ എത്രയും വേ​ഗം […]