ഉമ്മൻ ചാണ്ടി പറയാത്തത്

പി. രാജൻ ഒരിക്കൽ ഉമ്മൻ ചാണ്ടിയും എ കെ.ആൻ്റണിയും എം.എ. ജോണും ഞാനും ഒന്നിച്ച് ഒരു കാറിൽ കണ്ണൂരിലേക്കു യാത്ര നടത്തി. കെ.എസ്സ്.യു.വിൻ്റെ മുരളി സമരം വ്യാപിപ്പിക്കുന്നതിൻ്റെ ഭാഗമായിരുന്നൂ യാത്ര. തേവര കോളേജിലെ വിദ്യാർത്ഥിയായിരുന്ന മുരളി ലാത്തിച്ചാർജിൽ കൊല്ലപ്പെട്ടുവെന്ന പരാതിയെപ്പറ്റി അന്വേഷണം നടത്തണമെന്നായിരുന്നു വിദ്യാർത്ഥികളുടെ ആവശ്യം. ആ സമരത്തിൽ എന്നെ ഉപദേഷ്ടാവായി നിയമിച്ചിരുന്നൂവെന്നു ഉമ്മൻ ചാണ്ടി ആത്മകഥയിൽ പറയുന്നുണ്ട്. അങ്ങനെയൊരു നിയമനം നടന്നതായി എനിക്ക് ഓർമ്മയില്ല. പക്ഷെ ആ സമരത്തിൽ ഞാൻ വിദ്യാർത്ഥികൾക്കു പിന്തുണ നൽകിയിരുന്നു. അന്ന് […]

സക്കറിയക്കും വകതിരിവ് വേണം

പി.രാജൻ സാഹിത്യകാരനും രാഷ്ട്രീയ നിരീക്ഷകനുമായ സക്കറിയ മനോരമയിൽ എഴുതുന്ന പെൻഡ്രൈവ് എന്ന പംക്തിയിൽ ഇത്തവണ ഭരണഘടനയുടെ മടങ്ങിവരവിനെപ്പറ്റിയാണ് പറയുന്നത്. അതിൻ്റെ കാരണമായി അദ്ദേഹം കാണുന്നത് ബി.ജെ.പി. ഭരണത്തിൽ ഭരണഘടനയുടെ സ്ഥാനത്ത് മനുസ്മൃതി പോലെയൊന്നിനെ സ്ഥാപിച്ചു മതരാഷ്ട്രം ഉണ്ടാക്കണമെന്ന നയം നടപ്പാക്കുന്നതാണ്. ഈ പറഞ്ഞിരിക്കുന്നതിന് വസ്തുതകളുമായി ഒരു ബന്ധവുമില്ല. മനുസ്മൃതിയിൽ പറയുന്ന മതരാഷ്ട്രത്തിലെ ഏത് നയമാണ് ബി.ജെ.പി. നടപ്പിലാക്കുന്നതെന്നു ചൂണ്ടിക്കാണിക്കാതെ രാജ്യത്തിനകത്തും പുറത്തുമുള്ള തൽപ്പര കക്ഷികളുടെ കുഴലൂത്തുകാരനായി സക്കറിയ തരം താഴ്ന്നിരിക്കുന്നൂവെന്നു പറയേണ്ടി വന്നതിൽ സങ്കടമുണ്ട്. മാദ്ധ്യമങ്ങൾ സംഘടിതമായി […]

അടിയന്തരാവസ്ഥയും ഭരണഘടനയും

പി.രാജൻ   ലോക്‌സഭയിൽ  ഭരണഘടനയും കയ്യിലേന്തി സത്യപ്രതിജ്ഞ ചെയ്യാൻ എത്തിയ പ്രതിപക്ഷക്കാർ വടി കൊടുത്തു അടി മേടിക്കുകയാണ് ചെയ്തത്. പുതിയ ലോകസഭയുടെ തുടക്കം മുതൽ തന്നെ മോദി സർക്കാറിനെ പ്രതിക്കൂട്ടിലാക്കാനു ദ്ദേശിച്ചായിരിക്കണം പ്രതിപക്ഷം ഭരണഘടന എഴുന്നള്ളിച്ചത്.ഭരണഘടനയുടെ യഥാർത്ഥ സംരക്ഷകരാണ് തങ്ങൾ എന്നു കാണിക്കാനും ഭരണഘടനയെ തകർക്കാൻ സർക്കാർ ശ്രമിക്കുന്നെന്ന് പ്രചരിപ്പിക്കാനുമായിരുന്നിക്കണം പ്രതിപക്ഷം ഭരണഘടന എഴുന്നള്ളിച്ചത്. അടിയന്തരാവസ്ഥയുടെ വാർഷികദിനത്തിൽ തന്നെ ഇത്തരം കോപ്രായങ്ങൾ കാണിച്ചാൽ തിരിച്ചടിയുണ്ടാകുമെന്നു ഓർക്കേണ്ടതായിരുന്നു. ഭരണഘടനയെ താറുമാറാക്കിയ അടിയന്തരാവസ്ഥയെ ഓർമ്മിപ്പിച്ച് കോൺഗ്രസ്സിനെ പ്രതിക്കൂട്ടിലാക്കാനും പതിപക്ഷത്തെ ഭിന്നിപ്പിക്കാനും […]

ഒരു ഭരണഘടന പ്രദര്‍ശനം

പി.രാജന്‍ “വര്‍ത്തമാനപത്രം” എന്ന വാക്ക് ഇന്‍ഡ്യന്‍ ഭരണഘടനയില്‍ ആദ്യമായി എഴുതിച്ചേര്‍ത്തത് മൊറാര്‍ജി ദേശായി നേതൃത്വം നല്‍കിയ ജനത സര്‍ക്കാരായിരുന്നുവെന്ന് അടിയന്തിരാവസ്ഥയുടെ 49-ാമത് വാര്‍ഷിക വേളയില്‍ ഞാനോര്‍ക്കുന്നു. അപ്രഖ്യാപിത അടിയന്തിരാവസ്ഥയെക്കുറിച്ചും സാങ്കല്‍പ്പിക സെന്‍സര്‍ഷിപ്പിനെക്കുറിച്ചും പ്രചരണം നടത്തുന്ന പാര്‍ലമെന്‍റിലെ പ്രതിപക്ഷ പാര്‍ട്ടികളും മാധ്യമങ്ങളും കൂടി ഇക്കാര്യം ഓര്‍ത്തിരിക്കേണ്ടതാണ്. ഭരണഘടനയുടെ മൗലികാവകാശങ്ങളില്‍ അഭിപ്രായ പ്രകടന സ്വാതന്ത്ര്യവും ആവിഷ്ക്കാര സ്വാതന്ത്ര്യവും വ്യവസ്ഥ ചെയ്യുന്നുണ്ടെങ്കിലും മാധ്യമ സ്വാതന്ത്ര്യത്തെക്കുറിച്ച് പ്രത്യേകം പ്രതിപാദിക്കുന്നില്ല. അത് കാരണം നിയമസഭ സാമാജികരുടെ പ്രസംഗങ്ങളില്‍ അടങ്ങിയിട്ടുള്ള ആക്ഷേപകരമായ കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന […]

ജനാധിപത്യത്തിലെ കുടുംബവാഴ്ചകൾ..

പി.രാജന്‍ഇന്‍ഡ്യന്‍ രാഷ്ട്രീയത്തില്‍ കുടുംബവാഴ്ച പിന്തുടര്‍ച്ചാവകാശമായി മാറിയിരിക്കുന്നു. രാഹുല്‍ഗാന്ധിയുടെ രാജിയെത്തുടര്‍ന്ന് വയനാട് ലോക്സഭ മണ്ഡലത്തിലുണ്ടായ ഒഴിവില്‍ സഹോദരി പ്രിയങ്കഗാന്ധിയെ സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസ്സ്  തെരഞ്ഞെടുത്തിരിക്കുന്നു. ഈ തീരുമാനം പിന്‍സീറ്റ് ഡ്രൈവിംഗ് തുടരാന്‍ ആഗ്രഹിക്കുന്ന തിരശ്ശീലക്ക് പിന്നിലെ ശക്തികളുടേതാണ്. ശരദ് പവ്വാറും മമത ബാബര്‍ജിയുമുള്‍പ്പെടെയുള്ള പ്രതിപക്ഷനിരയിലെ പ്രധാന നേതാക്കളെല്ലാം സോണിയാഗാന്ധിയുടെ നേതൃത്വത്തിനും കുടുംബവാഴ്ചക്കുമെതിരേ പ്രതിഷേധിച്ച് മാതൃസംഘടനയായ ഇന്‍ഡ്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സില്‍ നിന്ന് പുറത്ത് ചാടിയവരാണ്. ഇന്ന് ഈ കുടുംബവാഴ്ചയെ എതിര്‍പ്പൊന്നും കൂടാതെ അംഗീകരിക്കാന്‍ അവരും തയ്യാറായിരിക്കുന്നു. കാരണം രാഷ്ട്രീയ പാര്‍ട്ടികളിലെ കുടുംബ […]

മമ്മൂട്ടീ, തെററ് മതത്തിന്‍റേതാണ്

പി.രാജന്‍.   പ്രിയപ്പെട്ട മമ്മൂട്ടീ, തെറ്റ് നിങ്ങളുടേതല്ല; നിങ്ങളുടെ മതത്തിന്‍റേതാണ്. സവര്‍ണ്ണ വിരുദ്ധമായ സംഭാഷണങ്ങള്‍ തന്‍റെ ചിത്രങ്ങളില്‍ കടന്നുകൂടിയതില്‍ മലയാളികളുടെ പ്രിയപ്പെട്ട നടന്‍ മമ്മൂട്ടി സാമൂഹ്യ മാധ്യമങ്ങളില്‍ അപലപിക്കപ്പെടുകയാണ്. അത് അദ്ദേഹത്തിന്‍റെ മതവിശ്വാസത്തിന്‍റെ അനിവാര്യമായ അനന്തരഫലം മാത്രമാണ്. സിനിമാ ഷൂട്ടിങ്ങിനിടെ പരസ്യമായി നിസ്കരിച്ചതിന് അന്തരിച്ച പ്രമുഖ നടന്‍ ശ്രീ. കെ. പി. ഉമ്മര്‍ മമ്മൂട്ടിയെ പരിഹസിച്ചതായി ചലച്ചിത്രമേഖലയിലെ എന്‍റെ ചില സുഹൃത്തുക്കള്‍ പറഞ്ഞു ഞാന്‍ കേട്ടിട്ടുണ്ട്. ആദ്യകാല സൂപ്പര്‍ സ്റ്റാറായ പ്രേംനസീര്‍ പോലും തന്‍റെ മതവിശ്വാസം ഈ […]

ബുദ്ധിജീവികളും സാമാന്യബുദ്ധിയും

പി.രാജൻ.  സാമാന്യ ബുദ്ധിയില്ലാത്തവർ ബുദ്ധിജീവികൾ എന്ന് അംഗീകരിക്കപ്പെട്ട് കഴിഞ്ഞാൽ സാമാന്യ ബുദ്ധി വേണ്ടെന്ന മട്ടിൽ എന്ത് മണ്ടത്തരവും വിളിച്ചു പറയുന്നവരുണ്ട്. മലയാള മനോരമയിൽ ജോമി തോമസ്സിൻ്റെ ഇന്ത്യാ ഫയൽ എന്ന പംക്തി വായിച്ചതാണ് ഇങ്ങനെയൊരു പ്രതികരണം കുറിക്കാൻ ഇടയാക്കിയത്. വിധിക്ക് വിലയില്ലാതായാൽ എന്നാണ് മാന്യ സുഹൃത്തിൻ്റെ ലേഖനത്തിനു കൊടുത്തിരിക്കുന്ന തലക്കെട്ട്’ സ്ഥാനാർത്ഥികളുടെ മാത്രമല്ലാ വോട്ടറുടെ മതവും ജാതിയും പറഞ്ഞ് വോട്ടു പിടിക്കുന്നതും തെരഞ്ഞെടുപ്പ് റ ദ്ദാക്കാൻ തക്കതായ തെറ്റാണ്. പക്ഷെ പച്ചക്ക് മതത്തെക്കുറിച്ച് പറഞ്ഞു ഒരു വിഭാഗത്തെ […]

പീഡിത പുരുഷ സംഘമോ?

പി.രാജൻ സ്ത്രീകളുടെ പീഡനത്തിൽ നിന്ന് സംരക്ഷണം നേടാൻ വേണ്ടി കോട്ടയം ആസ്ഥാനമായി ഒരു സംഘടന പ്രവർത്തിക്കുന്നുണ്ടെന്ന് കേട്ടപ്പോൾ ആദ്യം വിശ്വസിച്ചില്ല. പീഡനം എന്ന വാക്കിനു തന്നെ ലൈംഗികപീഡനം എന്നയർത്ഥം വരുംവിധം ഭാഷക്കു മാറ്റം വന്നിട്ടുണ്ട്. പീഡനാരോപണം ചിലപ്പോൾ സ്ത്രീകൾ സമരായുധമാക്കുന്നുണ്ടെന്ന് ഈയിടെ കേൾക്കാനിടമായി . മാന്യനും ആദരണീയനുമായ ഐ.എ.എസ്സ്. ഉദ്യോഗസ്ഥനെതിരായി അദ്ദേഹത്തിൻ്റെ കീഴിൽ ജോലി ചെയ്തിരുന്ന യുവതി ഈ പീഡനാരോപണം ഉപയോഗിക്കുമെന്നു ഭീഷണിപ്പെടുത്തിയെന്നാണ് അറിഞ്ഞത്. ഭർത്താവ് തന്നെയാണ് യുവതിക്ക് ഈ തന്ത്രം ഉപദേശിച്ചു കൊടുത്തതത്രെ. ജോലിയിൽ സമർത്ഥയായ […]

മുസ്ലിം ജനസംഖ്യയും ജനപ്പെരുപ്പവും

പി.രാജൻ മതപരമായ ജനപ്പെരുപ്പം തർക്ക വിഷയമായിരിക്കയാണ്. ഇന്ത്യാ ഉപഭൂഖണ്ഡം മതാടിസ്ഥാനത്തിൽ വിഭജിച്ചാണ് പാക്കിസ്ഥാൻ ഉണ്ടാക്കിയതെന്ന് മറക്കരുത്. അതിനാൽ മതപരമായ ജനസംഖ്യയുടെ ഏറ്റക്കുറച്ചിലുകൾ ചർച്ചാവിഷയമാകുന്നതിൽ അത്ഭുതമില്ല. രസകരമായ കാര്യം പാക്കിസ്ഥാനു വേണ്ടി വാദിച്ചവരും അതിനു ദേശങ്ങളുടെ സ്വയം നിർണ്ണമാവകാശവാദമെന്ന ലെനിനിസ്റ്റ് പ്രത്യയശാസ്ത്ര പിന്തുണ നൽകിയവരുമാണ് ഇപ്പോൾ മതപരമായ ജനസംഖ്യാ വ്യതിയാനം ചർച്ച ചെയ്യുന്നതിനെ ചോദ്യം ചെയ്യുന്നതെന്നതാണ്. കഴിഞ്ഞ കാലത്തെ കണക്കെടുത്താൽ മുസ്ലിം ജനസംഖ്യ ആനുപാതികമായി വർദ്ധിച്ചിട്ടില്ലെന്ന് വാദിക്കുന്നവരുണ്ട്.എന്നാൽ മുസ്ലിമുകൾ കൂടുതലുള്ള മലപ്പറ്റം ജില്ലയിൽ മാത്രമാണ് കേരളത്തിൽ നിയമസഭാ മണ്ഡലങ്ങളുടെ […]

മുഖ്യമന്ത്രിവിജയൻ്റെ വിനോദയാത്ര

പി. രാജൻ മുഖ്യമന്ത്രി പിണറായി വിജയൻ കുടുംബസമേതം വിദേശത്ത് വിനോദയാത്രക്ക് പോയിരിക്കയാണ്. അതിൽ നിയമലംഘനമൊന്നുമില്ലെന്ന് ഇടത് മുന്നണി കൺവീനർ ജയരാജൻ വ്യക്തമാക്കിയിട്ടുമുണ്ട്.ആരാണ് യാത്രയുടെ ചെലവ് വഹിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു കൊണ്ടിരിക്കുന്നു. മുഖ്യമന്ത്രിയായാൽ സ്വകാര്യ ജീവിതമേ പാടില്ലെന്ന് പറയാനാവില്ല. പക്ഷെ കേരള നിയമസഭയിൽ ഒരിക്കൽ ഒരു മുസ്ലിം ലീഗ് മന്ത്രിയുടെ മകളുടെ കല്യാണത്തിനു ബിരിയാണി സദ്യ നടത്തിയതിൻ്റെ ചെലവ് വരെ അഴിമതിയാരോപണത്തിന് കാരണമായിട്ടുണ്ട്. അഖിലേന്ത്യാ ലീഗുകാരനായ മന്ത്രി നാലായിരം കിലോ കോഴിയിറച്ചിയുടെ ബിരിയാണി വിളമ്പിയതിനു കാശ് എവിടെ […]