ജയമോഹനെ തൂക്കിയെടുത്ത് കളിയിക്കാവിളയിൽ കൊണ്ടിടും

 

 

കൊച്ചി: തമിഴ് സിനിമയിലാകെ മദ്യപാനികളാണെന്ന് പറഞ്ഞാൽ ജയമോഹനെ തൂക്കിയെടുത്ത് കളിയിക്കാവിളയിൽ കൊണ്ടിടുമെന്ന് നിർമാതാവ് ജി.സുരേഷ്‌കുമാർ .തമിഴ് സിനിമയെക്കുറിച്ച് എഴുത്തുകാരൻ ജയമോഹൻ ഇങ്ങനെ പറയുമോയെന്നും ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സുരേഷ് കുമാർ  ചോദിച്ചു.

ഹിറ്റ് മലയാള ചിത്രം മഞ്ഞുമ്മൽ ബോയ്‌സിനെതിരെ തമിഴ് – മലയാളം എഴുത്തുകാരനും തിരക്കഥാകൃത്തുമായ ജയമോഹൻ നടത്തിയ പരാമർശത്തിൽ പ്രതികരിക്കുകയായിരുന്നു ജി സുരേഷ് കുമാർ.ജയമോഹന്റെ വിമർശനം സംഘപരിവാറിന്റെ തലയിൽ വയ്‌ക്കേണ്ടെന്നും സംഘപരിവാറിന്റെ അഭിപ്രായമല്ല അയാൾ പറഞ്ഞതെന്നും സുരേഷ് കുമാർ പ്രതികരിച്ചു. ഒന്നോ രണ്ടോ മലയാള സിനിമകൾ ചെയ്തിട്ടുള്ള ജയമോഹന് മലയാള സിനിമയെ വിലയിരുത്താൻ അർഹതയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘മഞ്ഞുമ്മൽ ബോയ്‌സ് കുടികാര പൊറുക്കികളിൻ കൂത്താട്ടം’ എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച ജയമോഹന്റെ ബ്ളോഗാണ് വിവാദമായത്. മഞ്ഞുമ്മൽ ബോയ്‌സ് തന്നെ അലോസരപ്പെടുത്തിയ സിനിമയാണെന്നും പല മലയാള സിനിമകളെയും പോലെ ലഹരി ആസക്തിയെ സാമാന്യവത്‌‌‌കരിക്കുന്ന ചിത്രമാണിതെന്നും ജയമോഹൻ ആരോപിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News