വാഷിംഗ്ടണ്‍: ചൈനയില്‍ പടര്‍ന്ന് പിടിക്കുന്ന ശ്വാസകോശ രോഗത്തിന് സമാനമായ രോഗം അമേരിക്കയിലെ ഒഹിയോയിലും.
ചുമ, ശ്വാസതടസ്സം, നെഞ്ച് വേദന, കഫകെട്ട്, ക്ഷീണം തുടങ്ങിയവയാണ് രോഗത്തിന്റെ പ്രധാന ലക്ഷണമായി കാണുന്നത്.
ഏകദേശം 150 കുട്ടികളിലാണ് ന്യുമോണിയക്ക് സമാനമായ രോഗം കണ്ടെത്തിയിരിക്കുന്നത്. ഇതില്‍ ഭൂരിഭാഗം കുട്ടികളും എട്ട് വയസ്സിന് താഴെയുള്ളവരാണ്. വൈറ്റ് ലംഗ് സിൻഡ്രോം എന്നാണ് രോഗത്തെ താത്കാലികമായി വിളിക്കുന്നത്.
ഇൻഫ്‌ളുവൻസാ, കൊറോണ തുടങ്ങിയ രോഗങ്ങള്‍ കൂടിച്ചേര്‍ന്നാണ് ഈ ശ്വാസകോശ രോഗം രൂപപ്പെട്ടതെന്നാണ് സൂചന.
Post Views: 161