രാം ലല്ല ചിത്രം പുറത്തായതില്‍ അന്വേഷണം

അയോധ്യ: പ്രാണപ്രതിഷ്ഠയ്‌ക്കൊരുക്കിയ വിഗ്രഹത്തിന്റെ ചിത്രം പുറത്തായത് എങ്ങനെയെന്ന് അന്വേഷിക്കുമെന്ന് ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികള്‍. ഉദ്യോഗസ്ഥരോ മറ്റോ എടുത്ത ചിത്രങ്ങളാണു പുറത്തുവന്നിരിക്കുന്നതെന്നു കരുതുന്നതായും പറഞ്ഞു. വിഗ്രഹത്തിന്റെ കണ്ണു കെട്ടാത്ത ചിത്രം പുറത്താകരുതായിരുന്നുവെന്നും ഉത്തരവാദികളെ കണ്ടെത്തണമെന്നും നിലവില്‍ രാംലല്ല ക്ഷേത്രത്തിന്റെ മുഖ്യപൂജാരിയായ ആചാര്യ സത്യേന്ദ്രദാസ് ആവശ്യപ്പെട്ടു.

നാളെയാണ് പ്രാണപ്രതിഷ്ഠാ ചടങ്ങുകള്‍ നടക്കുന്നത്. രാ ലല്ല ക്ഷേത്രത്തില്‍ എത്തിച്ചതുമുതലുള്ള ചില ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ടായിരുന്നു. ഇതോടെ മുന്‍നിര മാധ്യമങ്ങളടക്കം ഈ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തി വാര്‍ത്തകള്‍ പുറത്തുവിട്ടിരുന്നു. നേത്രോന്മീലനത്തിന് മുന്നേ ചിത്രങ്ങള്‍ പുറത്തുവന്നതില്‍ സുരക്ഷാ വീഴ്ച്ചയുണ്ടായെന്നാണ് പറയപ്പെടുന്നത്. ഉത്തരവാദികളെ കണ്ടെത്താന്‍ ശ്രമം തുടങ്ങിയെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.