സാഗരങ്ങൾ നീന്തിവന്ന നാദ സുന്ദരിമാർ

സതീഷ് കുമാർ വിശാഖപട്ടണം

പ്രേംനസീർ എന്ന താര ചക്രവർത്തിയുടെ പ്രതാപ കാലത്തെ സിനിമകളെക്കുറിച്ച് ഇന്ന് ഓർത്തുനോക്കിയാൽ വളരെ രസകരമായിരിക്കും .

ജോസ് പ്രകാശ് അന്തരിച്ചു | DoolNews

കൊച്ചിയോ കോഴിക്കോടോ ആസ്ഥാനമാക്കി കള്ളക്കടത്ത്, കള്ളനോട്ടടി , മയക്കുമരുന്ന് കച്ചവടം തുടങ്ങിയ അധോലോക പ്രവർത്തനങ്ങൾ നടത്തുന്ന ഒരു വലിയ ഗൂഢസംഘം .
ഒഴിഞ്ഞ കുറെ മണ്ണെണ്ണ വീപ്പകളും കുറെ പഴയ ടയറുകളെല്ലാം കുത്തി നിറച്ച വമ്പൻ രഹസ്യ താവളത്തിൽ സർവ്വ പ്രതാപത്തോടു കൂടി വാഴുന്ന അധോലോക നായകനും കിങ്കരന്മാരും .

എതിരിടാൻ വരുന്ന ശത്രുക്കളെ വകവരുത്താനുള്ള സിംഹക്കുട്ടികളേയും പുലിക്കുട്ടികളേയും മുതലക്കുഞ്ഞുങ്ങളേയുമെല്ലാം പോറ്റി വളർത്തുന്ന അധോലോകനായകന്റെ മുട്ടോളമെത്തുന്ന കോട്ടും മെക്സിക്കൻ തൊപ്പിയും
ചുണ്ടിൽ എരിയുന്ന പൈപ്പും കൈയ്യിൽ തീ പാറുന്ന റിവോൾവറും ഇംഗ്ലീഷ് കലർന്ന ഡയലോഗുകളുമായി കാണികളെ ത്രസിപ്പിച്ചിരുന്ന ആ പഴയ വില്ലനെ ആരും മറന്നു കാണില്ല .

ഇന്ന് ട്രോളർമാർ ഉരുട്ടിക്കളിക്കുന്ന മിസ്റ്റർ പെരേര , വെൽഡൺ മൈ ബോയ് തുടങ്ങിയ ഇംഗ്ലീഷ് ഡയലോഗുകളിലൂടെ പ്രേക്ഷകലക്ഷങ്ങളെ അമ്മാനമാടിയ ആ നടൻ സാക്ഷാൽ ജോസ് പ്രകാശ് തന്നെ .

ബൈദബൈ എന്റെ മുതലക്കുഞ്ഞുങ്ങൾക്ക് തീറ്റ കൊടുക്കാൻ സമയമായി'; മലയാളി മറക്കാത്ത ജോസ് പ്രകാശ് – News18 മലയാളം

ബ്രിട്ടീഷ് ഇന്ത്യൻ ആർമിയിൽ എട്ടുവർഷത്തോളം സൈനികനായി സേവനമനുഷ്ഠിച്ചതിനുശേഷം നാട്ടിൽ തിരിച്ചെത്തി അല്ലറ ചില്ലറ ബിസിനസും കലാപ്രവർത്തനങ്ങളുമായി കഴിഞ്ഞിരുന്ന ബേബി ജോസഫിനെ ജോസ് പ്രകാശ് എന്ന പേരിടുന്നതും തൻ്റെ “ശരിയോ തെറ്റോ ” എന്ന ചിത്രത്തിലൂടെ ഗായകനാക്കി ചലച്ചിത്ര രംഗത്തേക്ക് കൂട്ടിക്കൊണ്ടുവരുന്നതും തിക്കുറിശ്ശി സുകുമാരൻ നായരായിരുന്നു.

1948 ജനുവരി 30ന് മഹാന്മാഗാന്ധി കൊല്ലപ്പെടുന്നതിന് തൊട്ട് മുൻപ് താമസിച്ചിരുന്ന ദൽഹിയിലെ ബിർള ഹൗസിലെ കാവൽഭടന്മാരിൽ ഒരാളായിരുന്നു ജോസ് പ്രകാശ്.
” ശരിയോ തെറ്റോ “എന്ന ചിത്രത്തിലൂടെ പിന്നണി ഗായകനായ ജോസ് പ്രകാശ്
1960 ന് മുമ്പ് വരെ ഏകദേശം അമ്പതിലധികം ചിത്രങ്ങളിൽ പിന്നണി പാടിയിട്ടുണ്ട്.

അതുകൊണ്ടായിരിക്കാം പി.ഭാസ്ക്കരൻ കെ. സുരേന്ദ്രന്റെ “കാട്ടുകുരങ്ങ് ” എന്ന പ്രശസ്ത നോവൽ ചലച്ചിത്രമാക്കിയപ്പോൾ അതിൽ ഒരു സംഗീതവിദ്വാന്റെ പ്രൗഢ ഗംഭീരമായ റോൾ ജോസ് പ്രകാശിന് നൽകിയത്.

 

Naada Brahmathin Saagaram (Kaattukurangu [1969]) | നാദബ്രഹ്മത്തിന്‍ സാഗരം (കാട്ടുകുരങ്ങ് [1969])

https://youtu.be/BXB6YvbuzP4?t=4

“നാദബ്രഹ്മത്തിൻ സാഗരം നീന്തിവരും നാദസുന്ദരിമാരെ സപ്തസ്വരങ്ങളേ സംഗീത സരസ്സിലെ ശബ്ദമരാളങ്ങളേ …..” എന്ന പ്രശസ്ത ഗാനം ജോസ് പ്രകാശാണ് “കാട്ടുകുരങ്ങി “ൽ പാടി അഭിനയിക്കുന്നത്.

നൂറിലധികം ചിത്രങ്ങളിൽ വില്ലൻ വേഷങ്ങളിൽ തിളങ്ങി നിന്ന ജോസ് പ്രകാശിന്റെ സാത്വികഭാവമുള്ള ഈ കഥാപാത്രവും യേശുദാസിന്റെ സെമി ക്ലാസിക്കൽ ശൈലിയിലുള്ള ആലാപനവും കൊണ്ട് ഗാനാസ്വാദകരുടെ മനസ്സിൽ ഈ ഗാനം ഇന്നും അനുഭൂതിയുടെ ആലവട്ടങ്ങൾ വീശിക്കൊണ്ടിരിക്കുകയാണ്.

പി സുശീല എന്ന ഭാവഗായികയുടെ നാലു വ്യത്യസ്ത സൂപ്പർ ഹിറ്റ് ഗാനങ്ങളായിരുന്നു ഈ ചിത്രത്തിന്റെ മറ്റൊരു വലിയ ആകർഷണം.

“വിദ്യാർത്ഥിനി ഞാൻ ഒരു വിദ്യാർത്ഥിനി ഞാൻ ….. “

“മാറോടണച്ചു ഞാൻ ഉറക്കിയിട്ടും എന്റെ മാനസവ്യാമോഹമുണരുന്നു ….

 “കാർത്തിക രാത്രിയിലെ മഞ്ഞുതുള്ളിയോ

കദനത്തിൻ കണ്ണുനീർത്തുള്ളിയോ …..”

https://youtu.be/vbsxOJ0wzVg?t=12

“അറിയുന്നില്ല ഭവാൻ അറിയുന്നില്ല …..”

എന്നിവയായിരുന്നു കാട്ടുകുരങ്ങിലെ മറ്റു ഭാവോജ്ജ്വലഗാനങ്ങൾ. പി.ഭാസ്ക്കരന്റെ ഗാനങ്ങൾക്ക് സംഗീതം കൊടുത്തത് ദേവരാജൻ മാസ്റ്റർ .

1969 ഫെബ്രുവരി 6 – നാണ് ജനറൽ പിക്ച്ചേഴ്സിനു വേണ്ടി രവി നിർമ്മിച്ച ഈചിത്രം പ്രദർശനത്തിനെത്തിയത്. സുദീർഘമായ 55 വർഷങ്ങൾക്കു ശേഷവും നാദബ്രഹ്മത്തിന്റെ സാഗരം നീന്തിയെത്തുന്ന നാദസുന്ദരിമാരാകുന്ന സപ്തസ്വരങ്ങൾ സംഗീത സരസ്സിലെ മരാളങ്ങളായി തന്നെ ആസ്വാദക മനസ്സിൽ നീന്തി തുടിച്ചുകൊണ്ടേയിരിക്കുന്നു .

———————————————————————————–
(സതീഷ് കുമാർ : 9030758774)
————————————————————————-
കൂടുതല്‍ വാര്‍ത്തകള്‍ക്കായി
http://www.newsboardindia.com

സന്ദര്‍ശിക്കുക