നിശാസുരഭികൾ വസന്തസേനകൾ …

സതീഷ് കുമാർ വിശാഖപട്ടണം

ന്യൂ ജെൻ “സംവിധായകന്മാർ മലയാളചലച്ചിത്രരംഗത്ത് എല്ലാ കാലത്തും ഉണ്ടായിരുന്നു…

പതിവു ശൈലിയിൽ നിന്നും മാറി വ്യത്യസ്ത ചിന്തകളും വ്യത്യസ്ത ആശയങ്ങളുമായി ചലച്ചിത്രകലയെ സമീപിക്കുന്നവരെയാണല്ലോ നമ്മൾ ന്യൂജെൻ എന്ന് വിശേഷിപ്പിക്കുന്നത്.

 എഴുപതുകളിൽ  മലയാളത്തിൽ അത്തരം പുതിയ കാഴ്ചപ്പാടുകളും ദൃശ്യചാരുതയും കൊണ്ടുവന്ന സംവിധായകനായിരുന്നു എൻ. ശങ്കരൻനായർ…

N. Sankaran Nair – Movies, Bio and Lists on MUBI

 

  അദ്ദേഹത്തിന്റെ  മദനോത്സവം, വിഷ്ണുവിജയം, രാസലീല , തമ്പുരാട്ടി, ശിവതാണ്ഡവം തുടങ്ങിയ ചിത്രങ്ങൾ അക്കാലത്ത് യുവതീ യുവാക്കളെ  വലിയ അളവിൽ ആകർഷിച്ചിരുന്നു…

  പ്രമീള നായികയായി അഭിനയിച്ച് A സർട്ടിഫിക്കറ്റോടെ പുറത്തുവന്ന തമ്പുരാട്ടി, കമലാഹാസനും ഷീലയും ആദ്യമായി ഒന്നിച്ച് അഭിനയിച്ച വിഷ്ണുവിജയം തുടങ്ങിയ ചിത്രങ്ങൾ അക്കാലത്ത് ചെറുപ്പക്കാരുടെ ഞരമ്പുകളെ  അക്ഷരാർത്ഥത്തിൽ തീ പിടിപ്പിച്ചു.

രതിയുടെ ഉത്സവമേളങ്ങളായിരുന്നു. ശങ്കരൻ നായരുടെ ചിത്രങ്ങൾ എന്ന് ആക്ഷേപങ്ങളുയർന്നപ്പോഴും അവയെല്ലാം തിയേറ്ററുകളിൽ ബോക്സോഫീസ് റെക്കോർഡുകൾ തകർത്ത് മുന്നേറുകയാണുണ്ടായത്.

  മലയാളത്തിന്റെ തൂവാനത്തുമ്പി എന്ന് വിശേഷിപ്പിക്കാവുന്ന  സുമലതയുടെ ഭർത്താവ് അംബരീഷിനെ ആദ്യമായി അമർനാഥ് എന്ന പേരിൽ വിഷ്ണു വിജയത്തിലൂടെ  മലയാളത്തിൽ അവതരിപ്പിച്ചത് ശങ്കരൻ നായർ ആയിരുന്നു.

 എറിക് സെഗളിന്റെ പ്രശസ്തമായ “ലൗ സ്റ്റോറി ” എന്ന ഇംഗ്ലീഷ് നോവലിനെ  ആസ്പദമാക്കി നിർമ്മിച്ച  “മദനോത്സവം ” എന്ന ചിത്രത്തെ മലയാളത്തിലെ എക്കാലത്തെയും വലിയ മ്യൂസിക് ഹിറ്റാക്കാൻ ശങ്കരൻ നായർക്ക് കഴിഞ്ഞു …

 ഈ ചിത്രത്തിലൂടെ സെറീന വഹാബ് എന്ന ഹിന്ദി നടിയെ മലയാളത്തിൽ ആദ്യമായി അവതരിപ്പിച്ചതും ഈ സംവിധായകൻ തന്നെ …

ഇമ്പമേറിയ ഗാനങ്ങളായിരുന്നു ശങ്കരൻ നായരുടെ സിനിമകളുടെ മറ്റൊരു പ്രത്യേകത…..

Swathu Malayalam Full Movie | Malayalam Old Movies | Achichas Cinemas - YouTube

അദ്ദേഹം നിർമ്മിച്ച് സംവിധാനം ചെയ്ത “സ്വത്ത് ” എന്ന ചിത്രത്തിന്റെ വലിയ ആകർഷണമായിരുന്നു എം ഡി  രാജേന്ദ്രൻ എഴുതി ദേവരാജൻ മാസ്റ്റർ സംഗീതം പകർന്ന് യേശുദാസ് ആലപിച്ച  കർണാടക സംഗീതത്തിലേയും ഹിന്ദുസ്ഥാനി സംഗീതത്തിലേയും  14 രാഗങ്ങളെ  കോർത്തെടുത്തു കൊണ്ട് 8 മിനിറ്റ് ദൈർഘ്യമുള്ള മലയാളത്തിലെ ഏറ്റവും സുന്ദരമായ “മായാമാളവ ഗൗളരാഗം … “എന്ന മനോഹരമായ രാഗമാലിക ….

 ശങ്കരൻ നായരുടെ ചിത്രങ്ങളിലെ ഏതാനും  ഗാനങ്ങളെ   ഓർത്തെടുക്കുകയാണ് ഇന്നത്തെ പാട്ടോർമ്മകളിലൂടെ …

“കേളിനളിനം

 വിടരുമോ ശിശിരം

  പൊതിയും കുളിരിൽ…

  (യേശുദാസ് )

 ” യമുനേ നീയൊഴുകൂ …

 (യേശുദാസ് , ജാനകി ) 

“സ്വപ്നാടനം ഞാൻ തുടരുന്നു …. 

 (ജാനകി )

(എല്ലാ ഗാനങ്ങളും തുലാവർഷം, രചന വയലാർ –  സംഗീതം സലിൽ ചൗധരി  ) 

“മാടപ്രാവേ വാ 

ഒരു കൂടുകൂട്ടാൻ വാ… ” (യേശുദാസ് )

” സന്ധ്യേ കണ്ണീരിതെന്തേ സന്ധ്യേ ….(എസ് ജാനകി )  

“സാഗരമേ ശാന്തമാകു നീ … (യേശുദാസ് )

“മേലെ പൂമല താഴെ തേനല…

(യേശുദാസ് , സബിതാ ചൗധരി 

” ഈ മലർ കന്യകൾ …..”

(ജാനകി )

നീ മായും നിലാവോ ….. 

(യേശുദാസ് –

എല്ലാ ഗാനങ്ങളും മദനോത്സവം എന്ന ചിത്രത്തിൽ നിന്ന് ,രചന

 ഒ എൻ വി കുറുപ്പ് , സംഗീതം സലീൽ ചൗധരി )

 ” ഓ …. ആയില്യം 

 പാടത്തെ പെണ്ണേ ….. ” (യേശുദാസ് , വാണി ജയറാം കോറസ്സ് )

 “മനയ്ക്കലെ തത്തേ 

 മറക്കുട തത്തേ …… ” (യേശുദാസ് )

 “നീയും വിധവയോ നിലാവേ ….”

 (പി സുശീല )

  “നിശാസുരഭികൾ വസന്തസേനകൾ ….” (ജയചന്ദ്രൻ )

 (ചിത്രം രാസലീല , രചന വയലാർ, സംഗീതം സലിൽ ചൗധരി ) “ഓണപ്പൂവേ ഓമൽപ്പൂവേ ……”(യേശുദാസ് )

“കളകളം കായലോളങ്ങൾ 

പാടും കഥകൾ ….. “

( ഈ ഗാനം മറക്കുമോ  , രചന 

ഒ എൻ വി , സംഗീതം സലീൽ ചൗധരി, ആലാപനം യേശുദാസ് ) 

“പ്രഭാതശീവേലി തൊഴുതു മടങ്ങുമ്പോൾ പ്രസാദം കരുതിയതാർക്കുവേണ്ടി …..  “

(ചിത്രം സത്രത്തിൽ ഒരു രാത്രി, ഗാനരചന യൂസഫലി കേച്ചേരി, സംഗീതം ദേവരാജൻ ,പാടിയത് യേശുദാസ്) 

“കണ്ണന്റെ കവിളിൽ നിൻ സിന്ദൂരതിലകത്തിൻ 

വർണ്ണരേണുക്കൾ ഞങ്ങൾ കണ്ടല്ലോ രാധേ ….. “

(ചിത്രം പൂജയ്ക്കെടുക്കാത്ത പൂക്കൾ,  രചന പി ഭാസ്കരൻ , സംഗീതം രാഘവൻ , പാടിയത് ബാലമുരളികൃഷ്ണ )

” ചെല്ലമണി പൂങ്കുയിലുകൾ ഇണചേർന്നു രമിക്കും ….

( ചിത്രം തമ്പുരാട്ടി -രചന കാവാലം നാരായണപ്പണിക്കർ -സംഗീതം ദേവരാജൻ – ആലാപനം യേശുദാസ് , പി സുശീല)

“പുഷ്പദലങ്ങളാൽ 

നഗ്നത മറയ്ക്കും 

സർപ്പ സുന്ദരി …..”

( ചിത്രം വിഷ്ണുവിജയം –

ഗാനരചന വയലാർ -സംഗീതം ദേവരാജൻ – ആലാപനം യേശുദാസ് )

എന്നീ ഗാനങ്ങളൊക്കെ എൻ.ശങ്കരൻ നായരുടെ ചിത്രങ്ങളെ അലങ്കരിച്ചവയാണ്.

2005 ഡിസംബർ 18-ന് നമ്മെ വിട്ടു പിരിഞ്ഞ പ്രതിഭാധനനായ ഈ  സംവിധായകന്റെ ഓർമ്മദിനമാണിന്ന്…

Madanolsavam (1978) - IMDb

കമൽഹാസൻ എന്ന മഹാനടനെ നായകനാക്കി മലയാളത്തിൽ ഏറ്റവുമധികം ചിത്രങ്ങൾ സംവിധാനം ചെയ്ത  ഈ കലാപ്രതിഭയ്ക്ക് പ്രണാമമർപ്പിക്കട്ടെ ….

————————————————————————–

( സതീഷ് കുമാർ വിശാഖപട്ടണം:     9030758774 )

—————————————————————————