December 13, 2024 10:11 am

പാന്നൂർ ബോംബ് കേസിൽ മൂന്നു പേർ കൂടി അറസ്ററിൽ

കണ്ണൂര്‍: സി പി എം  പ്രവർത്തകർ ഉൾപ്പെട്ട പാനൂർ ബോംബ് നിർമാണ കേസിൽ മൂന്ന് പേരെ കൂടി പോലീീ അറസ്ററ് ചെയ്തു. കേസിൽ ഇതുവരെ അറസ്ററിലായവർ 12 ആയി.

വടകര മടപ്പളളി സ്വദേശി ബാബു, കതിരൂർ ചുണ്ടങ്ങാപ്പൊയിൽ സ്വദേശികളായ രജിലേഷ്,ജിജോഷ് എന്നിവരെയാണ് അന്വേഷണസംഘം പിടികൂടിയത്.

ബോംബ് നിർമിക്കാനുളള വെടിമരുന്ന് വാങ്ങിയത് ബാബുവിൽ നിന്നെന്നാണ് കണ്ടെത്തൽ.

രജിലേഷും ജിജോഷും വെടിമരുന്ന് വാങ്ങി മുഖ്യപ്രതികൾക്ക് കൈമാറിയെന്ന് പൊലീസ് പറയുന്നു. രണ്ട് പേർ പരിക്കേറ്റ് ചികിത്സയിലാണ്. രണ്ടാം പ്രതി ഷെറിൽ സ്ഫോടനത്തിൽ കൊല്ലപ്പെട്ടിരുന്നു.

മൂന്നുപേരെയും കസ്റ്റഡിയിലെടുത്ത പൊലീസ് ഏറെ നേരം ചോദ്യം ചെയ്തിരുന്നു. തുടര്‍ന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News